Wednesday, November 10, 2010

പൊരുത്തം

11


പൊരുത്തം

പത്തില്‍ പത്തെന്നവള്‍ 

പത്തിലെട്ടെന്നു പണിക്കര്‍ 

പത്തിലാറെന്നു കൂട്ടര്‍

പത്തില്‍ നാലെന്നമ്മ 

പത്തില്‍ രണ്ടെന്നു മക്കള്‍

പത്തിലൊന്നുമില്ലെന്നു കാലം...


(10.11.2010)

11 Response to പൊരുത്തം

September 26, 2011 at 8:40 PM

കാലം കലികാലം... . ജാതകത്തിന്‍റെ കാര്യത്തില്‍..കാലം നിശ്ചയികട്ടെ എല്ലാം.. സ്നേഹത്തിന്‍റെയും അടുപ്പതിന്റെയും കാര്യത്തില്‍ മനസ്സ് നിശ്ചയികട്ടെ എല്ലാം..

September 26, 2011 at 8:41 PM

നാമെന്തിനോടെല്ലാം പൊരുത്തപ്പെടണം ഈ ജീവിതമൊന്നു ജീവിച്ചു തീര്‍ക്കാന്‍..!
വേഗം രാജിയാവുകയാണ് നല്ലത്.

September 26, 2011 at 8:44 PM

ലളിതം..ചിന്തനീയം..അര്‍ത്ഥപങ്കിലം...

September 26, 2011 at 8:49 PM

ഇനി രണ്ടായാലും കുഴപ്പമില്ല

September 26, 2011 at 9:13 PM

അവള്‍ പറഞ്ഞു..
പണിക്കര്‍ പറഞ്ഞു..
കൂട്ടര്‍ പറഞ്ഞു..
അമ്മ പറഞ്ഞു..
മക്കള്‍ പറഞ്ഞു..
കാലം പറഞ്ഞു..
‘ഞാന്‍‘ എന്തു പറഞ്ഞു...?

ന്തായാലും എല്ലാരും പറയുന്നത് കേട്ടിരിയ്ക്കാന്‍ ഒരു രസമുണ്ട് ട്ടൊ...ആശംസകള്‍.

September 26, 2011 at 10:09 PM

പത്തില്‍ പതിരില്ലെന്ന് ചൊല്ലുന്ന ചിത്തം തന്ന ദൈവമേ....
നന്ദി......

September 26, 2011 at 10:42 PM

നല്ല നാല് വരികള്‍ വായിക്കാന്‍ ആണ് ഇവിടെ വരുന്നത് . അത് ഇങ്ങിനെ കാപ്സുല്‍ പരുവത്തില്‍ ആക്കിയാല്‍ സഹിക്കില്ല . കവിത നന്നായി. പക്ഷെ അഞ്ചെട്ടു വരി കൂടി ആകാമായിരുന്നു ... നന്നായി എഴുതുന്ന ഒരു എഴുത്തുകാരി ഇത്രയും ചുരുങ്ങരുത് ,,,, ആശംസകള്‍

September 26, 2011 at 10:49 PM

പത്തില്‍ ഒന്നും ഇല്ലെങ്കിലും പത്തായത്തില്‍ എന്തെങ്കിലും ഉണ്ടായാല്‍ മതി എന്തേ അതെന്നെ?

September 27, 2011 at 2:53 AM

പറഞ്ഞത് മാറ്റി പറയാന്‍ ലജ്ജയൊട്ടും ഇല്ലാത്ത കാലത്തെ എന്തിനു വിശ്വസിക്കണം ?
വാരി വാരിക്കൊടുത്താലും പരാതിയും പരിഭവവും ബാക്കി നിര്‍ത്തുന്ന മക്കള്‍ പിശുക്ക് കാട്ടിയില്ലെന്നാര് കണ്ടു ?
സ്നേഹം എന്ന അക്കം ചേര്‍ത്ത് പെരുപ്പിച്ച കണക്കാവും അമ്മയുടേത് എന്നതിന് സാക്ഷി അവളുടെ നീണ്ടു പോയ മുലകുടി പ്രായം..!
നിവര്‍ന്നു നില്‍ക്കാന്‍ സ്വന്തം കാല്‍ പോലും ഇല്ലാത്ത, മുഖത്ത് നോക്കി കാര്യം പറയാന്‍ ചങ്കുറപ്പില്ലാത്ത കൂട്ടുകാരെ ആര് കണക്കിലെടുക്കുന്നു?
പണിക്കര്‍ പണക്കാരന്‍ ആയതിലെ പൊരുത്തക്കേടുകള്‍ ഇന്ന് അങ്ങാടിപ്പാട്ട്..!
പിന്നെയോ ?
അവള്‍ തന്നെയാണ് സത്യവും പൊരുത്തവും ! അവളെ അവള്‍ വിലയിരുത്തട്ടെ, അത് പൂജ്യമാണെങ്കില്‍ പോലും...!

September 27, 2011 at 9:07 AM

പൊരുത്തങ്ങള്‍ ഒത്തുവരാത്തപ്പോഴാണു പൊരുത്തക്കേടുകള്‍ ഉണ്ടാവുന്നത്..നല്ല ചിന്തനീയമായ വരികള്‍

August 2, 2017 at 7:32 AM

പൊരുത്തത്തിൽ യായഥോരു വാസ്ഥവികതയും ഇല്ല പൊരുത്തപെടലിലാണ് കാര്യം അതൊരിക്കലും പുസ്തകത്തിലെ വരികളാൽ ഒരു മന്വഷ്യ ജീവിതത്തെ നീയന്ത്രിക്കാൻ കഴിയില്ല എന്നതാണ് സത്യം അതുമാത്രമാണ് സത്യവും.......മനുഷ്യൻ അവന്റെ വിധിയുടെ വിധാവാണ് ...

Post a Comment