Wednesday, June 10, 2015

ദംശനം

15


കണക്കിന്റെ കറുപ്പുതാളില്‍ നിന്നാണ്
കാലദംശനമേറ്റത്..
പടിവാതില്‍ കടന്നുവന്നിരുന്നില്ല
പച്ചക്കുതിരകള്‍

അഹമെന്ന അദ്ധ്യായത്തിലെ
ഉപബോധത്തിന്റെ ആണരികുകളില്‍
പ്രായം താഴ്ത്തിയ വേരുമായ്
കൃതാവിനുള്ളിലുണങ്ങി
ഒരു പ്രണയക്കുരു

പുറംചട്ടയ്ക്കതിരിലൂടെ
കാറ്റില്‍ പാറിവരുന്നുണ്ട്
ചൊറിയന്‍ പൊടിയും പേറി
ഒരു പ്രണയപ്പുഴു

കടിവായില്‍ നിന്നകലെ
പച്ചയ്ക്ക് കത്തുന്ന മേഘം..
പെരുവിരല്‍മുനയില്‍
നീറിപ്പടരുന്ന മിഴിത്തീ

പുകയാനൊരുങ്ങുമ്പോള്‍
എന്റെ ചുണ്ടില്‍
നിന്റെ വിരലരുത്..
പൊഴിയാനിരിക്കുമ്പോള്‍
എന്റെ കണ്ണില്‍
നിന്റെ മിഴിയരുത്..

നിഴലുകള്‍ക്ക് നിന്റെ
പ്രണയാകൃതി,
മുനിഞ്ഞുപോയ പെണ്‍തിരിക്ക്
മഴക്കുടന്നയില്‍ നിന്ന്
ഒരു കവിള്‍ പ്രാണന്‍

ചാരം പെയ്യുമ്പോള്‍
കിനിയുകയാണ് ഞാന്‍..
മുനകളിലൂടെ, മുഴകളിലൂടെ..

പൊലിയാതിരിക്കണം,
കിഴിഞ്ഞുപോയ വരികളില്‍
വരളാതിരിക്കണം,
ചുരുണ്ടുവീണ സിരകളില്‍
കലരാതിരിക്കണം,
കടിപ്പാടില്‍ നിന്ന്
വലിച്ചുതുപ്പണം...

വെയിൽത്തുള്ളി പാകണം..
വേനൽക്കരുത്തിൽ 
കുരുപ്പിച്ചെടുക്കണം..
പച്ചക്കുതിരകള്‍ക്കുമേല്‍
യാത്ര പോകണം,
മനസ്സ് വിളയുന്ന പാടങ്ങളിലേക്ക്..

(22..04..2015)

15 Response to ദംശനം

June 10, 2015 at 8:17 PM

വെയിൽത്തുള്ളി പാകണം..
വേനൽക്കരുത്തിൽ
കുരുപ്പിച്ചെടുക്കണം..
പച്ചക്കുതിരകള്‍ക്കുമേല്‍
യാത്ര പോകണം,
മനസ്സ് വിളയുന്ന പാടങ്ങളിലേക്ക്..
നന്നായിട്ടുണ്ട് കവിത
ആശംസകള്‍

June 11, 2015 at 11:20 AM

മനോഹരമായ വരികൾ - ഇഷ്ടം!

June 11, 2015 at 11:41 AM

'പുകയാനൊരുങ്ങുമ്പോള്‍
എന്റെ ചുണ്ടില്‍
നിന്റെ വിരലരുത്..
പൊഴിയാനിരിക്കുമ്പോള്‍
എന്റെ കണ്ണില്‍
നിന്റെ മിഴിയരുത്..'


ഈ വരികൾക്ക് പകരം വയ്ക്കാൻ മറ്റൊന്നില്ല. ആ വരികൾ ഈ കവിതയുടെ മുഴുവൻ ഭാരവും ഒറ്റയ്ക്ക് ചുമക്കുന്നു.!
ആശംസകൾ സോണ്യേച്ച്യേ.......

June 11, 2015 at 1:44 PM

നിഴലുകള്‍ക്ക് നിന്റെ
പ്രണയാകൃതി,.....

June 11, 2015 at 3:19 PM

"പുകയാനൊരുങ്ങുമ്പോള്‍
എന്റെ ചുണ്ടില്‍
നിന്റെ വിരലരുത്..

പൊഴിയാനിരിക്കുമ്പോള്‍
എന്റെ കണ്ണില്‍
നിന്റെ മിഴിയരുത്.."

ആശംസകൾ

June 11, 2015 at 3:34 PM

പല ബിംബങ്ങളും മനോഹരം

June 13, 2015 at 6:14 PM

:)

June 14, 2015 at 9:17 AM

pachakku kathunna megham..nalla bibmam...haai haai

June 14, 2015 at 11:06 AM

ഇഷ്ട്ടം .

June 17, 2015 at 10:26 PM

കവിത നന്നായിരിക്കുന്നു....

July 2, 2015 at 4:26 PM

Nice One

July 7, 2015 at 11:53 PM

ഈ നല്ല കവിതയ്ക്ക് എന്റെ ആശംസകൾ...

July 9, 2015 at 4:20 PM

അക്ഷരക്കുടന്നയില്‍ ഒരു പ്രാണദർശനം..!!

July 22, 2015 at 1:46 PM

പുകയാനൊരുങ്ങുമ്പോള്‍
എന്റെ ചുണ്ടില്‍
നിന്റെ വിരലരുത്..
പൊഴിയാനിരിക്കുമ്പോള്‍
എന്റെ കണ്ണില്‍
നിന്റെ മിഴിയരുത്..
ഇറങ്ങി പൊരുമ്പൊള്‍ , കാലത്തിന്റെ വിഷം തീണ്ടി
നിന്നില്‍ നിന്നും ശൂന്യതയിലേക്കിറങ്ങി പൊരുമ്പൊള്‍
പിന്‍ വിളികളൊന്നും എടുത്തണിയിക്കരുത് ..
വീണ്ടും വീണ്ടും അരികിലേക്ക് പറിച്ച് നടരുത്
മുളക്കാന്‍ വെമ്പുന്നൊരു വിത്തുമെന്‍ മനസ്സിലേക്ക് ....
നല്ല എഴുത്ത് , സ്നേഹം .... കുറേയായ് വായിച്ചിട്ട്

December 21, 2015 at 1:49 AM

ഒറ്റമരത്തിന് തീയൂട്ടണം
തോററവരുടെ വാരിയെല്ലുകളാൽ 
ചിതയൊരുക്കണം... 
നട്ടുനനക്കണം
അഹം വിളയുന്ന പാടങ്ങൾ ...
വെയിൽക്കാലമായി, 
ഇനി പ്രളയമെന്ന് കണക്ക് പുസ്തകം....

Post a Comment