അരിഞ്ഞുകൊടുത്ത ചിറകുകളും...
കതിരും പതിരും തിരിയാതെ
അറിയുന്നത് വെറുതെ.
തിരിച്ചറിയാത്ത അറിവുകള്‍ -
കൊഴിച്ചെടുക്കാത്ത നെന്മണികള്.
ഹാ...! കഷ്ടം...!!!
കാണുന്നതറിയുന്നു
വേറെന്തോ മൊഴിയുന്നു
കയങ്ങളില്‍ മുങ്ങുന്നു
ചുഴികളില്‍ ചുറ്റുന്നു
നിലയുണ്ട് ;
നിലപാടുകള്‍ മാത്രം...
തിരിച്ചറിയാത്ത അറിവുകള്‍
നിലയില്ലാക്കുമിളകള്‍.
നേരറിവുകള്‍ക്കിനിയും
ചെവിയോര്‍ക്കാത്ത കാലം.
വിരാമമെന്നാല്‍ -
“ന: ബ്രൂവാത് സത്യമപ്രിയം...!!! “
(01.12.2010)
2 Response to തിരിച്ചറിവ്
' nilapaadukal ' kondu vythyasthamaaya kavitha
നന്നായിട്ടുണ്ട്, ആശംസകൾ
Post a Comment