Wednesday, March 16, 2011

Mar
16

മാറ്റം

1


പ്രിയാ...

നീയെന്റേതായിരുന്നപ്പോള്‍ 

കത്തുകള്‍ ഞാന്‍ പൂട്ടിവച്ചു,

അവയെല്ലാം തുടങ്ങുന്നത്

'പ്രിയ' പ്പെട്ട.... എന്നായിരുന്നു


നോട്ട്ബുക്ക് ഞാനൊളിപ്പിച്ചു,

അതിന്റെ പുറംചട്ടയില്‍  

'പ്രിയ' എന്ന പേരുണ്ടായിരുന്നു


അമ്മ സാരിവാങ്ങി വന്നപ്പോള്‍

'പ്രിയ' യെന്നെഴുതിയ കവര്‍ കണ്ട് 

ഞാന്‍ ഞെട്ടി...


പ്രിയം പറയുന്ന പാട്ടുകള്‍ കേട്ട് 

ഞാന്‍ ചാനലുകള്‍ മാറ്റി


ഇന്നലെ.... നീയെന്നെ വിട്ടുപോയി....


ഇന്നു രാവിലെ,

ഞാന്‍ പ്രിയ സോപ്പുവാങ്ങി,

പ്രിയ ടൂത്ത് ബ്രഷ് വാങ്ങി,

പ്രിയ ബനിയന്‍ വാങ്ങി,

പ്രിയ പേന വാങ്ങി....

ഞാനിപ്പോള്‍ നിരത്തിലാണ്,
    
പ്രിയ ചെരിപ്പുകളും ജെട്ടികളും തേടി....

(16.03.2011)

1 Response to മാറ്റം

Anonymous
April 9, 2011 at 4:05 PM

"പ്രിയ" എന്ന പദത്തെക്കുറിച്ച് ആദ്യം വാചാലയായി..അവസാനം ഇത്രയ്ക്ക് അവഹേളിക്കേണ്ടിയിരുന്നില്ല....

Post a Comment