Friday, April 29, 2011
Wednesday, April 27, 2011
Monday, April 25, 2011
Apr
25
എങ്ങുമെത്താത്തവര്‍
3ചിന്തകള്‍ക്ക് വേരിറങ്ങിയപ്പോള്‍
വിണ്ടുപോയത് സ്വന്തങ്ങള്‍;
പ്രായം തികഞ്ഞ വിഷാദങ്ങള്‍ക്ക്
രോമം മുളച്ചത് സ്വപ്നങ്ങളിലും.
ഒന്നുമൊന്നും കൂട്ടിയാല്‍
രണ്ടല്ലേയാവൂ എന്ന്,
രണ്ടു രണ്ടായിപ്പിളരുമ്പോള്‍
ഒന്നാവാത്തതെന്തുകൊണ്ടെന്ന്....
കണ്ണീര്‍ ചുരന്നപ്പോഴും
അവളുടെ കണ്ണിലെ തീക്കനല്‍
തിളങ്ങിയതെന്തിനെന്ന്,
കുടലെരിഞ്ഞ വിശപ്പിലും
മുന്നില്‍ കണ്ട പെണ്‍കഴുത്തില്‍
ഉരുമ്മാന്‍ തോന്നിയതെന്തിനെന്ന്....
അന്തമില്ലാത്ത തോന്നുകള്‍,
ചിന്ത തൂങ്ങുന്ന കൊമ്പുകള്‍
നേരറിവിന്റെ നെഞ്ചില്‍
കൊള്ളിയാന്‍ പാഞ്ഞപ്പോള്‍,
ചില്ലുകൂട്ടിലെ തലച്ചോറില്‍
പൊടിക്കാറ്റു ചുഴന്നപ്പോള്‍
കണ്ണില്‍ മിന്നിയ ബോധിയില്‍
കല്ലില്‍ കൊത്തിക്കണ്ടത് -
"താഴേയ്ക്ക് വളരുന്നത് വേരുകളും
താടിമീശകളും മാത്രം."
(വേണ്ടതും വേണ്ടാത്തതും ചിന്തിച്ചുകൂട്ടി
തല പുണ്ണും പിണ്ണാക്കും ഒക്കെ ആക്കുന്ന ചിലരുണ്ട്,
അവരെക്കുറിച്ച്...)
(14.04.2011)
Sunday, April 17, 2011
Friday, April 15, 2011
Tuesday, April 12, 2011
Apr
12
നിനക്കറിയുമോ
3മേഘം മണ്ണിനോട് ചെയ്തത്,
നീയെന്നോടു ചെയ്തു...
നിനക്കറിയുമോ,
ജലം വിത്തിനോട് ചെയ്തതും
മഴത്തുള്ളി ചിപ്പിയോടു ചെയ്തതും
എന്തായിരുന്നെന്ന്?
Sunday, April 10, 2011
Apr
10
എഴുത്താണിക്കുത്തുകള്‍
2എഴുത്താണിപ്പുറത്തിരുന്ന് ചെമ്പോത്ത് ചിലച്ചു,
ചുണ്ടപ്പൂവിട്ട കണ്ണില്‍ കാമമോ ക്രോധമോ?തൂലികയെക്കാള്‍ നല്ലതെഴുത്താണി;
തൊട്ടതു തീരുമ്പോള്‍ നിറം മാറ്റാനെളുപ്പം.
കത്തിയെക്കാളും നല്ലതെഴുത്താണി;
കുത്താനെടുത്താലും ആരുമതോര്‍ക്കില്ല.
പ്രണയം ചാലിച്ചാല്‍
ചുവന്ന മഷിയില്‍ കവിതകളെഴുതാം,
പകയില്‍ തൊടുവിച്ചാല്‍
ചുവപ്പുചോരയില്‍ ചിത്രം വരയ്ക്കാം.
അവളുടെ മേശപ്പുറത്തെ
എഴുത്താണി കുടഞ്ഞപ്പോള്‍
തെറിച്ചത് കണ്ണീരും ചോരയും.
കിടക്കപ്പാതിയില്‍ അവള്‍ ചിലച്ചപ്പോള്‍
ഇരുട്ടുകൊളുത്തിട്ട് കാതടച്ചുവച്ചു.
എഴുതാനെടുത്തത് ചെത്തിക്കൂര്‍പ്പിച്ച്
മടിയില്‍ തിരുകി, അവനെ കുത്താന്‍.
എഴുത്താണി കൊത്തി ചെമ്പോത്ത് പറന്നപ്പോള്‍
എന്‍റെ കണ്ണിലും കാമവും ക്രൌര്യവും...
ഇരുണ്ടുവെളുത്തപ്പോള്‍ നനഞ്ഞിരുന്നു,
അവളുടെ തലയണ, എന്‍റെ കിടക്കയും.
(10.04.2011)
Apr
10
എനിക്ക് വേണ്ടത്
0
മനസ്സും ശരീരവും,
പ്രണയവും കൂടി
അവള്‍ക്കു കൊടുക്കുക,
എനിക്ക് വേണം
നിന്‍റെ കാലടികള്‍ മാത്രം.
അവയില്‍ മുഖം ചേര്‍ത്ത്
ഞാനുറങ്ങട്ടെ...
(10.04.2011)
Wednesday, April 6, 2011
Monday, April 4, 2011
Apr
4
കൂടുകൂട്ടേണ്ടവര്‍
8വാക്കുകള്‍ മുറിച്ച് വീടുവച്ചപ്പോള്‍
തൂണ് നാട്ടാന്‍ മറന്നുപോയവര്‍ നാം.
നാവിനടിയില്‍ കുഴിച്ചിട്ട്
നിന്‍റെ ചിന്തകള്‍ ചിതലരിക്കവേ,
പൂവന്‍ കാണാത്ത നേരുകള്‍ക്ക്
നീയും ഞാനും അടയിരിക്കവേ,
അക്ഷരം പൊടിഞ്ഞോട്ടയായതില്‍
തുള്ളിപ്പെയ്തത് കന്മഴ...!!
വാക്കുമുറിച്ചത് തെറ്റ്,
വീടുപണിഞ്ഞതബദ്ധം...
മനസ്സുകീറി നാരെടുത്ത്,
ഹൃദയം ചുരണ്ടി തോലെടുത്ത്
കൂടുകൂട്ടണമായിരുന്നു...
തൂണില്ലാത്തത്,
താങ്ങുവേണ്ടാത്തത്
കൂടുമാത്രം...
കൂടിനു മാത്രം...
കൂടിനു മാത്രം...
(04.04.2011)
Apr
4
വിവര്‍ത്തനം
0പണിപ്പെട്ടിരുന്നിട്ടും
മൊഴി മാറ്റാനാവാതെ
നിന്‍റെ ഭാഷ !
അതിന്‍റെ വക്കുകളില്‍ വേദന,
ചിരിക്കാന്‍ പറഞ്ഞപ്പോള്‍ തേങ്ങല്‍,
കണ്ണുടക്കില്‍ ശൂന്യത,
വാക്കിലെല്ലാം നീറ്റല്‍,
പഠിച്ച ഭാഷയിലെങ്ങും
അതെഴുതാന്‍ കഴിഞ്ഞില്ല.
നാളെ ഞാന്‍ രാജിവയ്ക്കുന്നു,
യൂണിവേഴ്സിറ്റിയില്‍നിന്ന്,
വിവര്‍ത്തകന്‍റെ കസേരയില്‍
എനിക്കിനി വയ്യാ....
(04.04.2011)
Sunday, April 3, 2011
Subscribe to:
Posts (Atom)