Sunday, March 27, 2011

കറു(വെളു)പ്പുകള്‍

1


പിറന്ന കാലം,
 
കറുപ്പും വെളുപ്പും മാത്രം.
 
ചിരിക്കുമ്പോള്‍
 
അമ്മയുടെ പല്ല് വെളുത്തിട്ട്,
 
മുലക്കണ്ണു കറുത്തിട്ട്,
 
ചുരന്ന പാല്‍ വെളുത്തിട്ട്,
 
അമ്മക്കണ്ണില്‍ കറുപ്പും വെളുപ്പും...

 
പിച്ചവയ്ക്കുമ്പോള്‍,
 
വെളുത്ത പാലും, വെളുത്ത ചോറും.
 
പിന്നെക്കിട്ടീ,

കറുത്ത സ്ലേറ്റും, കല്ലുപെന്‍സിലും.

 
പച്ച കണ്ടത് മഷിത്തണ്ടില്‍,
 
മഞ്ഞക്കുപ്പായം അമ്മുക്കുട്ടിയ്ക്ക്,
 
നീലക്കണ്ണുകള്‍ ചക്കിപ്പൂച്ചയ്ക്ക്...

 
മീശ പൊടിച്ചപ്പോള്‍
 
ചുവന്ന സ്വപ്‌നങ്ങള്‍,
 
അതില്‍ നിന്റെ ചുണ്ടും നാവും...

 
പിന്നെ കണ്ടതെല്ലാം ചുവപ്പായിരുന്നു,
 
ചുവപ്പു മാത്രം.
 
ചുവന്ന  കൊടികള്‍,
 
ചുവന്ന പുസ്തകങ്ങള്‍,
 
ചുവന്ന വരികളില്‍

ചുവപ്പന്‍ ചിന്തകള്‍‍,

അവ കൊണ്ട് മുറിഞ്ഞപ്പോള്‍
 
ചുവന്ന ചോരത്തുള്ളികള്‍...

 
ഇന്ന്, നിന്റെ കണ്ണിലും
 
കറുപ്പും വെളുപ്പും...

 
എനിക്ക് വേണ്ടത് കറുത്ത കുഞ്ഞ്,
 
അവന്‍ വെളുപ്പെന്നു നീ.
 
എങ്കിലും എനിക്കറിയാം,
 
നമ്മുടെ കുഞ്ഞു ചുവന്നിരിക്കും
 
എനിക്കും നിനക്കും ജനിക്കുന്നതുകൊണ്ട്,
 
നമ്മുടെ രക്തത്തില്‍ പിറക്കുന്നതുകൊണ്ട്.

(26.03.2011)

1 Response to കറു(വെളു)പ്പുകള്‍

March 27, 2011 at 11:26 PM

ഗതകാല സ്മരണകളെ തൊട്ടുണര്‍ത്തുന്നത്...
ആശയം നന്നായിരിക്കുന്നു...
പദവിന്യാസം ഇനിയും ഭംഗിയാക്കാമായിരുന്നു....

സ്‌നേഹത്തോടെ
പാമ്പള്ളി
www.pampally.com

Post a Comment