Sunday, May 22, 2011

പ്രളയാന്ത്യം

5


പ്രളയം വരുമെന്നറിഞ്ഞില്ല ഞാന്‍
നിലകള്‍ക്കുമപ്പുറം മുങ്ങുവോളം

പ്രളയം വരുമെന്നറിഞ്ഞില്ല ഞാന്‍
മരണത്തിനോരം നടക്കുവോളം

കര ദൂരെ, കണ്ണുകള്‍ക്കപ്പുറത്ത്,
തിരതല്ലി,യൊരു തോണി നൊമ്പരങ്ങള്‍
മഴനാരു നെഞ്ചില്‍ മിടിപ്പുചേര്‍ക്കേ
ചുഴിചുറ്റി വീഴ്ത്തിയ ഗദ്ഗദങ്ങള്‍

നുരപൊങ്ങിയോളപ്പരപ്പിലൂടെ
ചിതറിപ്പൊഴിഞ്ഞു, കഴിഞ്ഞ കാലം
പ്രളയത്തിനപ്പുറം ജനനമുണ്ടോ,
ജനനത്തിനറ്റവും മരണമുണ്ടോ?

മുടിനാരിനോരം നനഞ്ഞ നേരം
തിരികെത്തുഴഞ്ഞിടാന്‍ കര വിദൂരം,
പ്രളയം വരുമെന്നറിഞ്ഞിടാതെ
കളി ചൊന്ന ജീവിതം ബാക്കിപത്രം.


5 Response to പ്രളയാന്ത്യം

May 22, 2011 at 9:58 PM

nalla varikal:)))

May 22, 2011 at 11:19 PM

വായിച്ചു. ഇനിയും വരാം.

May 23, 2011 at 11:39 AM

"മുടിനാരിനോരം നനഞ്ഞ നേരം
തിരികെത്തുഴഞ്ഞിടാന്‍ കര വിദൂരം,
പ്രളയം വരുമെന്നറിഞ്ഞിടാതെ
കളി ചൊന്ന ജീവിതം ബാക്കിപത്രം"

മനോഹരമായ വരികൾ.......

May 23, 2011 at 10:26 PM

ഹാ അതിമനോഹരമായ കവിത. ഈ കാവ്യ മനസ്സിന് പ്രളയങ്ങളെ അതിജീവിക്കാന്‍ ആകും. ഉണ്ട്, പ്രളയങ്ങള്‍ക്കും അപ്പുറം ജനനമുണ്ട്.

May 24, 2011 at 10:26 PM

എന്‍റെ വീക്ഷണത്തില്‍ ദീര്‍ഘ വീക്ഷണം ഇല്ലാത്ത കാലിക സമൂഹത്തിന്‍റെ ഒരു നേര്‍ ചിത്രമാണ് കവി വരച്ചത് എന്ന് തോന്നുന്നു
കവിതയെ വിലയിരുത്താന്‍ ഉള്ള പരിജ്ഞാനം എനിക്കില്ല

Post a Comment