Saturday, June 16, 2012

കര്‍മ്മണി

27

കര്‍ത്തരിപ്രയോഗത്തില്‍
പുലിയായിരുന്നു നീ;
കര്‍മ്മണിയില്‍ ഞാനും

നാടോടിയപ്പോള്‍ നോക്കി
നടുവേയോടാന്‍ ,
മൗനം ചെത്തിപ്പൂളിയത്
നടുക്കഷണം തിന്നാന്‍ ,
നോക്കിനോക്കിച്ചെല്ലേ
ചിതല്‍തിന്നുതീര്‍ന്നുപോയ്
കര്‍മ്മണിച്ചിന്തകള്‍


കര്‍ത്തരിയില്‍ നീയുറഞ്ഞുതുള്ളി
കര്‍മ്മണിയില്‍ ഞാന്‍ വിറച്ചുനിന്നു,
വിയര്‍പ്പിന്‍റെ അപ്പങ്ങള്‍ക്ക്
ഉപ്പിന്‍റെ അരുചി,
കാലപ്പഴക്കത്തിന്‍ പാത്രത്തില്‍
സോഷ്യലിസം കൊണ്ട്
വീതിച്ചുവച്ചപ്പോള്‍
കര്‍ത്തരി ഞാനെടുത്തു
കര്‍മ്മണി നീയും...

കര്‍ത്താവില്ലിനി,
ക്രിയകള്‍ മാത്രം...
നാമവും ജപവും
കര്‍മ്മവും ഫലവുമില്ല,
ഭേദ്യവും ഭേദകവും
പ്രതിയും പ്രത്യയവുമില്ല,
വിനയും വിനയെച്ചവും
വ്യയവും അവ്യയവുമില്ല,
കരണത്തും അകാരണത്തും
ഇരുന്നാലുമിരന്താലും
കര്‍മ്മം ചെയ്യാന്‍
നീ പോലുമില്ല,
കാരണം നീയിപ്പോള്‍
കര്‍ത്താവല്ലല്ലോ...

(15..06..2012)

27 Response to കര്‍മ്മണി

June 16, 2012 at 1:00 PM

സോണി ബഹന്‍ ഇത് കലക്കി ട്ടോ. എന്താ പറയുക. വളരെ രസമുള്ള പ്രാസത്തില്‍ പായസം കുടിച്ച പോലെ ഒരു തോന്നല്‍.

ആശംസകള്‍ . ഒരുപാട് ഇഷ്ടപ്പെട്ടിരിക്കുന്നു ഈ കവിത.

Anonymous
June 16, 2012 at 2:14 PM

ഇതൊന്നും വായിക്കാന്‍ ആര്‍ക്കും നേരമില്ല എന്റെ സോണീ...സാരാക്കണ്ടാ...നന്നായി അപ്പാപ്പന്‍ പറഞല്ലൊ നന്നായിട്ടുണ്ട്...

June 16, 2012 at 2:29 PM

കാരണം നീയിപ്പോള്‍
കര്‍ത്താവല്ലല്ലോ...

നീ ഭർത്താവായല്ലോ ?
അല്ലേ സോണിച്ചേച്ചീ.
നല്ല രസംണ്ട് വായിക്കാൻ. ആശംസകൾ.

June 16, 2012 at 2:29 PM

നന്നായി പറഞ്ഞു
ഒന്നിനും ഒന്നുമില്ലാ എന്നും ഞാൻ കൂട്ടിചേർക്കുന്നു

June 16, 2012 at 3:50 PM

പ്രാസമൊപ്പിച്ചൊരു കവിത....

സോണിയുടെ സ്ഥിരം കവിതകളില്‍ നിന്നും എന്തോ ഒരു വ്യത്യസ്തത ഈ കവിതയ്ക്ക് ഫീല്‍ ചെയ്തു. അല്‍പ്പം വലിയ കവിത ആയതിനാലും അര്‍ത്ഥവത്തായ വരികള്‍ പ്രാസമോപ്പിച്ചു നിരത്തിയതിനാലും കവിത സുന്ദരം... ആശംസകള്‍

June 16, 2012 at 4:22 PM

കർമ്മണി കലക്കിയല്ലൊ..

June 16, 2012 at 4:43 PM

>>> കര്‍ത്താവില്ലിനി,
ക്രിയകള്‍ മാത്രം..<<<

നാടൊട്ടുക്കും നാഥനില്ലാത്ത കൊണ്ട് അക്രമങ്ങൾ പെരുകുന്നു എന്നാണോ ഉദ്ദേശിച്ചത്..??

June 16, 2012 at 7:48 PM

നല്ല കവിത !! കാരണം അതിന്‍റെ അവതരണ മികവ തന്നെ !! മനസ്സ് തുറന്നു അഭിന്ദിക്കുന്നു "നന്നായി" !!

June 16, 2012 at 8:36 PM

കവിതയെ കുറിച്ച് അഭിപ്രായം പറയാന്‍ മാത്രം ഞാന്‍ ഞാനി അല്ല
വായിക്കാതിരിക്കാന്‍ മാത്രം വിഡ്ഢി യുമല്ല

ആശംസകള്‍ സോണി

June 16, 2012 at 9:05 PM

കര്‍ത്തരീടെ കാര്യം വായിച്ചപ്പോഴാ ഓര്‍ത്തത്...
വീട്ടിലെ ‘കുത്തരി‘ തീര്‍ന്നിരിക്കുവാ..!
ഓര്‍പ്പിച്ചതു നന്നായി.അല്ലെങ്കില്‍ ചില ‘കര്‍മ്മങ്ങള്‍’ ‘മര്‍മ്മ‘ത്തു കിട്ട്യേനേ..!!

“കര്‍ത്തരിയില്‍ നീയുറഞ്ഞുതുള്ളി
കര്‍മ്മണിയില്‍ ഞാന്‍ വിറച്ചുനിന്നു,
വിയര്‍പ്പിന്‍റെ അപ്പങ്ങള്‍ക്ക്
ഉപ്പിന്‍റെ അരുചി...”- ഇഷ്ട്ടായീട്ടോ ഒത്തിരി.
ആശംസകളോടെ..പുലരി

June 17, 2012 at 5:07 AM

എന്റെ കര്‍ത്താവേ ,കര്‍മ്മം...! ,കര്‍മ്മം.! അല്ലാതെന്ത്?

June 17, 2012 at 5:39 AM

ഏറ്റെടുപ്പിനും വേണമൊരു ചങ്കൂറ്റം...
പരിതാപത്തിലെ താപം പിരിച്ചെഴുതി
ജീവിതം ചമയ്ക്കാനുള്ള ചങ്കൂറ്റം...!
ഇടയ്ക്ക്,
പുലികാലത്തിലേക്ക് തിരികെ നടക്കണം
ചൂടേറ്റ് വാങ്ങാൻ, അരുചി വീണ്ടുമൊന്ന് നുണയാൻ, തോൽക്കാൻ മനസ്സില്ലെന്ന് വെറുതെയൊന്നറിയിക്കാൻ..
ഇനിയും ഒരു ഉയിർപ്പിന്ന്
പുതിയ ഭാഷാനിയമങ്ങൾ ചമയ്ക്കണം,
വ്യാകരണ പുസ്തകങ്ങളുടെ താഴുകൾ ഉടക്കണം!
വേണുഗോപാൽ സാർ പറഞ്ഞ് വെച്ചത് ആവർത്തിക്കുന്നു. ശൈലീമാറ്റം തന്നെ കവിതയുടെ ആകർഷണീയത!

June 17, 2012 at 9:14 AM

വ്യാകരണ പുസ്തകം കളഞ്ഞു കിട്ട്യോ..?

June 17, 2012 at 6:12 PM

പുലി കവിത കൊള്ളാം ..നന്നായിട്ടുണ്ട്

June 17, 2012 at 6:14 PM

പ്രാസമൊപ്പിച്ച് നന്നായി എഴുതി, കവിത നന്നായി ഇഷ്ടപ്പെട്ടു..സോണിക്ക് എല്ലാ വിധ ഭാവുകങ്ങളും

June 17, 2012 at 7:18 PM

കര്‍മ്മണി ആയാലും ,കര്‍ത്തരി ആയാലും "പ്രയോഗം" കലക്കി .........

June 18, 2012 at 5:37 PM

ആശംസകൾ

June 18, 2012 at 6:46 PM

അതെന്ന് പ്രഥമക്കര്‍ത്ഥം ദ്വിതീയക്കതിനെ പുന:
തൃതീയ ഹേതുവായിക്കൊണ്ട് ആലോലൂടെതി ചക്രമാല്‍... :)

June 19, 2012 at 4:46 PM

കര്‍ത്തരിയും കര്‍മ്മണിയും........ എനിക്കൊന്നും അറിഞ്ഞൂടാ. വ്യാകരണം പഠിച്ചിട്ടില്ലേയ്..........!
പക്ഷെ കര്‍മ്മം ചെയ്യാന്‍ കര്‍ത്താവുണ്ടാവില്ലാന്നു മനസ്സിലായീ..!
:)

June 19, 2012 at 8:44 PM

കർത്താവേ ..
കർത്താവേ ഞാൻ ഭർത്താവില്ലാതേ...

എന്നു തുടങ്ങുന്നൊരു നാടൻ പാട്ടുണ്ട്..
കർത്താവില്ലാതെയും കർമ്മം നടന്നുകൊണ്ടിരിക്കും എന്നോർമ്മിപ്പിക്കുന്ന ഒന്ന്..

June 25, 2012 at 5:39 PM

ഇത് മൊത്തം കര്‍ത്താവും കര്‍മ്മവും രണ്ടും എനിക്കറീല്ല അതിനു കര്‍മ്മം ചെയ്യണം...:))

June 28, 2012 at 12:04 PM

പത്താം ക്ലാസ്സില്‍ താഴെവച്ചതാണ് ഈ വകകള്‍ . അതുകൊണ്ടാണോ വായിച്ചിട്ട് പിടിതരുന്നില്ല. (കവിത വായിച്ചെടുക്കാന്‍ ഞാന്‍ പോരാന്ന്‍! ) . വായിക്കാന്‍ ഒരു കൌതുകവും തോന്നി. ആശംസകള്‍ .

July 4, 2012 at 9:55 PM

വിയര്‍പ്പിന്‍റെ അപ്പങ്ങള്‍ക്ക്
ഉപ്പിന്‍റെ അരുചി,
കാലപ്പഴക്കത്തിന്‍ പാത്രത്തില്‍
സോഷ്യലിസം കൊണ്ട്
വീതിച്ചുവച്ചപ്പോള്‍
കര്‍ത്തരി ഞാനെടുത്തു
കര്‍മ്മണി നീയും...

കലക്കീ കേട്ടോ ഇഷ്ടായി

August 11, 2012 at 6:31 AM

കവിത നന്നായി

August 31, 2012 at 9:20 PM

ഈ വരികള്‍ക്ക് ഒരു പുതുമയുണ്ട്....

September 9, 2012 at 1:32 PM

നല്ല കവിത,...നന്നായി അവതരിപ്പിച്ചു.....ആശംസകള്‍..........:)

February 14, 2019 at 8:18 PM

സുഭാഷിതം

क्षीरेणात्मगतोदकाय हि गुणाः दत्ताः पुरा तेऽखिलाः
क्षीरे तापमवेक्ष्य तेन पयसा ह्यात्मा कृशानौ हुतः ।ऽऽ
गन्तुं पावकमुन्मनस्तदभवद्दृष्ट्वा तु मित्रापदम्
युक्तं तेन जलेन शाम्यति सतां मैत्री पुनस्त्वीदृशी ॥

ക്ഷീരേണാത്മഗതോദകായ ഹി ഗുണാ ദത്താ പുരാ തേऽഖിലാ

ക്ഷീരേ താപമവേക്ഷ്യ തേന പയസാ ഹ്യാത്മാ ക്രുശാനൌ ഹുത:

ഗന്തും പാവകമുന്മനസ്തദഭവത് ദൃഷ്ട്വാ തു മിത്രാപദം

യുക്തം തേന ജലേന ശാമ്യതി സതാം മൈത്രീ പുനസ്ത്വീദൃശീ

പാല്‍ മധുരം തുടങ്ങിയ അതിന്റെ സഹജമായ ഗുണങ്ങളെ അതില് അലിഞ്ഞു ചേര്‍ന്നിട്ടുള്ള വെള്ളത്തിനും കൊടുക്കുന്നു. പാല്‍‍ തിളപ്പിക്കുമ്പോള് അതിന്‍റെ ദാരുണമായ അവസ്ഥ കണ്ട് വെള്ളം അതില്‍നിന്ന് ആവിയായി സ്വയം തീയിലേക്ക് സമര്‍പ്പിക്കുന്നു. പാലാകട്ടെ തന്‍റെ സുഹൃത്തിന്റെ അവസ്ഥ കണ്ട് താനും തീയിലേക്ക് സ്വയം അര്‍പ്പിക്കുവാന്‍ തയ്യാറായി ഉയര്‍ന്നു പൊങ്ങുന്നു. പക്ഷേ, ആ പാലിലേക്ക് കുറച്ചുകൂടി വെള്ളം ചേര്‍ത്താല്‍ അത് വീണ്ടും ഉടനെ ശാന്തമാകുന്നു. സാത്വികന്മാര്‍ തമ്മിലുള്ള സൗഹൃദം ഇതുപോലാണ്.

Post a Comment