Tuesday, November 12, 2013

കൊട്ടുവടി

35
​​
​​


ഏതുസമയത്തുമെടുക്കാനായ്
മുറിയുടെ മൂലയ്ക്കിരിപ്പുണ്ട്
ഒരു വടി

ഇടത്തേയ്ക്കൊന്നു നീങ്ങുമ്പോള്‍
വടി കൊണ്ടെനിക്കൊരു കൊട്ടുകിട്ടും,
വലത്തേയ്ക്കൊന്നു ചാഞ്ഞാലോ
വടിയാല്‍ തലയ്ക്കൊരു മുട്ടുകിട്ടും,
വെറുതേയിരിക്കും നേരമെല്ലാം
വടിയെന്നെ നോക്കിച്ചിരിച്ചിരിക്കും

വളയ്ക്കാനൊക്കില്ലാ വടി,
ഒടിക്കാനൊക്കില്ലാ വടി,
തട്ടും മുട്ടും കിട്ടുമ്പോള്‍
തടയാന്‍ പറ്റില്ലാ വടി

ഇന്നും നാളെയുമെന്നെന്നും
സമയം തെറ്റെന്നോര്‍മ്മിക്കാന്‍
മൂലയ്ക്കിരിപ്പുണ്ടാ വടി

തെക്കോട്ടോടും സൂചികള്‍
വട്ടം ചുറ്റി വരുന്നേരം
ഓരോന്നോതിയിടയ്ക്കിടെ
വടി കൊണ്ടോങ്ങുവാന്‍ നീയും...

(07..11..2013)


35 Response to കൊട്ടുവടി

November 12, 2013 at 8:10 PM

ചിലപ്പോള്‍ അങ്ങനെയാണ്;
ഒരു പിഴവിന് ഇടയ്ക്കിടെ നാം ക്രൂശിക്കപ്പെട്ടുകൊണ്ടേയിരിക്കും,
ഒരുപക്ഷേ ജീവിതം മുഴുവനും..

November 12, 2013 at 8:55 PM

അതങ്ങിനെ കൊട്ടിക്കൊണ്ടേയിരിക്കും

November 12, 2013 at 8:58 PM

വടിവേറെ, കൊട്ടുവടി വേറെ

November 12, 2013 at 9:00 PM

കൊട്ടാനുള്ള വടിയെയും അങ്ങനെ വിളിച്ചൂടെ, അജിത്തേട്ടാ?

November 12, 2013 at 9:02 PM

kollam :)

November 12, 2013 at 9:17 PM

കൊള്ളാം...
ടെമ്പ്ലേറ്റും നന്ന്! :)

November 12, 2013 at 9:21 PM

പഴിയുടെ പിഴ അവസാനിക്കുന്നേയില്ല, അവസാന വരികളിലെ സമയ സൂചിക കണക്ക് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു ജീവിതം.! ക്ഷമ ഗമയാവുകയല്ലാതെ വേറെ നിവൃത്തിയില്ല.

November 12, 2013 at 9:25 PM

കൊട്ടുവടി എന്നത് മരപ്പണിക്കാര്‍ ഉപയോഗിക്കുന്ന ചുറ്റിക പോലുള്ള ഒരു പണിയായുധം അല്ലെ????

November 12, 2013 at 10:05 PM

ഇങ്ങിനെ പുകഞ്ഞു കൊണ്ടിരിക്കുന്നവരെ നിലക്ക് നിര്‍ത്താന്‍ ഒരു വടി നല്ലതാണ് :) ഞാനോടി :)

November 12, 2013 at 10:21 PM

വടിയോന്നുണ്ടായത് നന്നായി
അവസാനം കുത്തി പിടിക്ക്യാനും
ചാകുമ്പോള്‍ കാലാകാനും
ഉത്തകുമൊരു വടി
നിക്ക്യുമോന്നു പണിയണം!! rr

November 12, 2013 at 11:01 PM

angane oru vadi nallatha.................thelinjum maranjum adikanayi oru vadi.....

November 12, 2013 at 11:59 PM

വെറ്റില ഇടിച്ചിരിക്കുന്ന കാരണവന്മാർ ചിലപ്പോൾ ഇങ്ങനെ സ്നേഹമുള്ള ഒരു കൊട്ടുവടി ആകാറുണ്ട്‌. ഇനി അവരല്ല എങ്കിലും നല്ല ആശയം.

November 13, 2013 at 1:49 AM

മുറിയുടെ മൂലയ്ക്കിരിപ്പുണ്ട്
ഒരു വടി

November 13, 2013 at 3:00 AM

ചില വടികള്‍ ഓര്‍ത്തോര്‍ത് അടിക്കും!! :(

November 13, 2013 at 8:54 AM

ആ വടി സൂക്ഷിച്ചു വെക്കു. വയസ്സായാല്‍ ഒരു താങ്ങിനും കൊള്ളാമല്ലോ.:)

November 13, 2013 at 9:08 AM

ഹും..! മനുഷനെ ‘വടി’യാക്കാനായിട്ട്....!

November 13, 2013 at 10:00 AM

തെക്കോട്ടോടും സൂചികള്‍
വട്ടം ചുറ്റി വരുന്നേരം
ഓരോന്നോതിയിടയ്ക്കിടെ
വടി കൊണ്ടോങ്ങുവാന്‍ നീയും...

കൊള്ളാം.. :)

November 13, 2013 at 10:40 AM

വടി കൊണ്ടോരടി .... :)

November 13, 2013 at 12:11 PM

ഈ വടി എല്ലാ മലയാളികള്‍ക്കും ഞാന്ന്‍ ടെഡിക്കേറ്റ് ചെയ്യുന്നു ...നന്നായി....
എല്ലാര്‍ക്കും ഒരു കൊട്ട് കിട്ടേണ്ട സമയം അതിക്രമിച്ചു.......

November 13, 2013 at 12:19 PM

സമയദോഷം കൊണ്ട് കേറി.ദേ പോയേക്കാം .

November 13, 2013 at 12:42 PM

വടി എന്തായാലും
കവിത നന്നായിട്ടുണ്ട്.
ആശംസകള്‍

November 13, 2013 at 1:58 PM

ഇതിനു ചേരുന്ന പേര് ചെണ്ടയെന്നാണ്.കൊട്ട് കൊള്ളുകയല്ലേയെപ്പോഴും..ഞാന്‍ ഇവിടെ വന്നു .ഇനി അവിടെ വാ http://kaathi-njan.blogspot.com/2013/11/blog-post_12.html

November 13, 2013 at 4:12 PM

ഒടുക്കം വടിയായി വീഴുമ്പോള്‍ ... അപ്പൊ എന്തോര്‍ക്കും

November 13, 2013 at 4:19 PM

കൊട്ടുവടി ,,,

November 13, 2013 at 7:00 PM

വിലകുറഞ്ഞ മദ്യത്തിനും ഞങ്ങടെ നാട്ടില്‍ കൊട്ടുവടീന്നു പറയും. തലക്കടി കിട്ടുന്നതെന്തോ.......അതാണ്‌!

November 13, 2013 at 9:14 PM

വടിയായി...! :P

November 13, 2013 at 10:16 PM

കൊട്ടു കിട്ടുന്നവര്‍ക്ക് അറിയാം...
വരികള്‍ ഇഷ്ടമായി...

November 13, 2013 at 11:00 PM

Kottuvadiyillatha nalla oru clock vangi veykku sony...

November 14, 2013 at 1:04 PM

നല്ല കഥാകൃത്താണ് സോണി ,,മോശം കവിയും ,,

November 14, 2013 at 5:41 PM

ചാരായത്തിന് ചില ദിക്കിൽ കൊട്ടുവടി എന്നു പറയാറുണ്ട് ....
ഇനി അതെങ്ങാനുമാണോ കവി ഉദ്ദേശിച്ചത് ?!
അങ്ങിനെ നോക്കുമ്പോൾ നാടൻലഹരിയുടെ കിക്ക് എന്നു വേണമെങ്കിൽ ഈ അടിയെ അർത്ഥാന്തരന്യാസമാകുമന്യംകൊണ്ട് സമർത്ഥിക്കാം.....!!!

( ഞാൻ ഈ നാട്ടുകാരൻ അല്ല )

November 14, 2013 at 8:36 PM

​​ facebook ൽ പുകയുന്ന കൊള്ളിയിലെ കൊട്ടുവടിയുടെ പരസ്യം കണ്ടു എത്തിയതാണ് പക്ഷെ ഇതെന്റെ പപ്പാ വർഷങ്ങളായി തൻറെ മരണം വരെയും ജീവിതായോദനത്തിനായി ഉപയോഗിച്ചിരുന്ന ആ കൊട്ടുവടിയെക്കുറിച്ചല്ല എന്നറിഞ്ഞപ്പോൾ നേരിയ ദുഃഖം തോന്നിയെങ്കിലും കവിത വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി. കൊള്ളാം നല്ല അവതരണം.ഇതിനു മുൻപ് ഇവിടെ വന്നിട്ടുണ്ടെങ്കിലും ബ്ലോഗിൽ ചേർന്നു എന്നാണ് ധരിച്ചിരുന്നത് ഇപ്പോൾ നോക്കിയപ്പോൾ കാണുന്നില്ല ഇപ്പോൾ ചേർന്നു. നന്ദി

November 15, 2013 at 5:00 PM

ഓങ്ങാനായെങ്കിലും അവന്റെ കയ്യിലുമൊരു വടി..

December 22, 2013 at 9:03 PMവളരെ നല്ലൊരു കവിത


സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.

ശുഭാശംസകൾ...

December 28, 2013 at 2:32 AM

‘വളയ്ക്കാനൊക്കില്ലാ വടി,
ഒടിക്കാനൊക്കില്ലാ വടി,
തട്ടും മുട്ടും കിട്ടുമ്പോള്‍
തടയാന്‍ പറ്റില്ലാ വടി‘


നന്നായി കുടിക്കുവാൻ പറ്റുന്ന കൊട്ടുവടിയുമുണ്ട് കേട്ടൊ ഭായ്

February 16, 2014 at 3:45 PM

:)

Post a Comment