കെട്ടുമുറുകിയപ്പോള്‍
ഞാനായതു നോക്കുകുത്തി
പുടവയില്‍ കൈവച്ചപ്പോള്‍
ഞാനായതു നോക്കുകുത്തി
പുടവയില്‍ കൈവച്ചപ്പോള്‍
ആദ്യമായന്നാദ്യരാത്രി
അവളുടെ നോക്ക് എന്നെ
കുത്തി
അനിയത്തിക്കുട്ടിയെ
സ്വന്തമെന്നോര്‍ത്തിട്ട്
കവിളില്‍ തട്ടുമ്പോള്‍
വീണ്ടുമൊരു നോക്ക് കുത്തി
അച്ഛനാവുന്നു ഞാനെന്നവള്‍
അമ്മയോടാദ്യം പറഞ്ഞപ്പോള്‍
എനിക്കും തോന്നി, ഞാന്‍ നോക്കുകുത്തി
നാലാംമാസം ചെക്കപ്പിന്
കൂടെച്ചെല്ലാതിരുന്നപ്പോള്‍,
കുഞ്ഞുപിറന്നു
കിടക്കുമ്പോള്‍
പള്ളയുടുപ്പു മറന്നതിന്,
ഉണ്ണിമൂത്രം വീണപ്പോള്‍
'അയ്യേ..'യെന്നു പറഞ്ഞതിന്,
സ്കൂളില്‍ ചേര്‍ക്കാന്‍
നേരത്ത്
ലീവില്ലെന്നുമൊഴിഞ്ഞതിന്...
പിന്നെയും പിന്നെയുമോരോ
നോക്കുകളെന്നെ കുത്തി
പോകെപ്പോകെയെന്‍റെ
മേശച്ചില്ലിനടിയില്‍ നിന്നും
ചോറുപാത്രത്തിനുള്ളില്‍
നിന്നും
കറുത്ത കംപ്യൂട്ടര്‍
സ്ക്രീനില്‍നിന്നും
നോക്കുകളോരോന്നായെന്നെ
കുത്തി
മടക്കവും മോക്ഷവുമില്ലാതെ
ശാപം വരച്ച കരിക്കലവും
വൈക്കോല്‍ നിറച്ച
കുപ്പായവുമായ്
നോക്കുകുത്തിയായ്‌ത്തന്നെ
ഞാനിനിയും; അവളുടെ
നെഞ്ചോളം പോന്നൊരു
നോക്കുകുത്തി
(31..10..2012)
33 Response to നോക്കുകുത്തി
കൊള്ളാലോ.. :)
vaakku paalichu....
vaakku paalichu....
ദൗത്യം തിരിച്ചറിയാന്‍ സമയം കുറച്ചധികം എടുത്തുവോ അയാള്‍?
കൊള്ളാം. നല്ല ആശയമുണ്ട്.
ഞാന്ഭൂലോകത് പുതിയ ആളാ. സന്ദര്ഷിക്കാനും പോരായ്മ ചൂണ്ടിക്കാട്ടാനും മറക്കല്ലേ..........
ബ്ലോഗിന്റെ ഡിസൈന്‍ നന്നായിട്ടുണ്ട്.
ഡിസൈന്‍ ചെയ്യാന്‍ സഹായിക്കുമോ?
:)
വീണ്ടും വീണ്ടും നോക്കുക്കുത്തി :)
അവള്‍ക്ക് കണ്ണ് പറ്റരുതല്ലോ നോക്കുകുത്തീ.....
എല്ലാം കൂടി വായിച്ചപ്പോള്‍ കമന്റ് എന്തെഴുതണം എന്നറിയാതെ ഞാനും ഒരു നോക്കുകുത്തി !!
നോക്കുകുത്തിക്ക് ജീവന്‍ വെക്കട്ടെ!
:).
ആശംസകൾ....
ദെന്താത് ?നോക്കുകുത്തികളുടെ സൂപര്‍ മാര്കറ്റ് ആണോ?
നോക്കീം കണ്ടും ജീവിച്ചാ ഇങ്ങിനെ നോക്കുകുത്തിയാവേണ്ടി വരുമായിരുന്നോ...!
ഹഹ... കൊള്ളാം.
കുത്തുകൊള്ളാന്‍ മാത്രമൊരു ജീവിതം
നല്ല ഭാവന... നല്ല വരികള്‍... :)
ഇപ്പൊ ഞാനും നോക്കുകുത്തി...
അനിയത്തിക്കുട്ടിയെ
സ്വന്തമെന്നോര്‍ത്തിട്ട്
കവിളില്‍ തട്ടുമ്പോള്‍
വീണ്ടുമൊരു നോക്ക് കുത്തി.
പിന്നേ കുത്തില്ലേ ? നോക്കല്ല ആ കണ്ണും കയ്യും ഞാൻ 'കുത്തി' പൊട്ടിക്കും,അനിയത്ത്യോടാ കളി കളിച്ചാൽ.! ഹാ.....
അച്ഛനാവുന്നു ഞാനെന്നവള്‍
അമ്മയോടാദ്യം പറഞ്ഞപ്പോള്‍
എനിക്കും തോന്നി, ഞാന്‍ നോക്കുകുത്തി
ഇപ്പോൾ അയാൾ നോക്കുകുത്തിയതിനെ ഞാൻ കുറ്റം പറയാനില്ല. ആരായാലും നോക്ക് കുത്തിപ്പോവും.!
പിന്നെയും പിന്നെയുമോരോ
നോക്കുകളെന്നെ കുത്തി
ഈ വക കാര്യങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞു നിന്നാൽ പിന്നെ നോക്ക് കുത്താതിരിക്കുമോ ? ആരായാലും.!
പോകെപ്പോകെയെന്‍റെ
മേശച്ചില്ലിനടിയില്‍ നിന്നും
ചോറുപാത്രത്തിനുള്ളില്‍ നിന്നും
കറുത്ത കംപ്യൂട്ടര്‍ സ്ക്രീനില്‍നിന്നും
നോക്കുകളോരോന്നായെന്നെ കുത്തി
ഇതിനൊക്കെ നോക്കുകുത്തികളാവുന്നതിനൊന്നും ആരേയും പറഞ്ഞിട്ട് കാര്യമില്ല.
ഇതൊക്കെ പറഞ്ഞ് അവസാനം ഞാനും നോക്ക് കുത്തി.!
ആശംസകൾ.
നന്നായിരിക്കുന്നു എഴുത്ത്
ആശംസകള്‍
അതൊരു വിധിയാണ്
മടക്കവും മോക്ഷവുമില്ലാതെ
ശാപം വരച്ച കരിക്കലവും
വൈക്കോല്‍ നിറച്ച കുപ്പായവുമായ്
നോക്കുകുത്തിയായ്‌ത്തന്നെ
ഞാനിനിയും....
അങ്ങിനെ തന്നെ വേണം .. എനിക്ക് സന്തോഷമായി :)))
അവളുടെ നെഞ്ചോളം പോന്ന ഒരു നോക്ക് കുത്തി എന്നത് അവന്റെ നെഞ്ചോളം പോന്ന .. എന്ന് ഞാന്‍ വായിക്കട്ടെ!!!
അവളോ അവനോ നോക്കുകുത്തി???
നോക്കുകുത്തി
നോക്കുകുത്തി വായിച്ചു ഒരു നോക്ക് കുത്തി.....:)നന്നായിട്ടുണ്ട്....വ്യത്യസ്തമായ ചിന്ത...:)
ഊം, അക്ഷി കൊണ്ടത്.!
കൊളളാമല്ലോ....അഭിനന്ദനങ്ങള്
കത്തുന്ന നോട്ടങ്ങള്‍.! ...കുത്തുന്ന കണ്ണുകള്‍ .നോക്കുകുത്തികള്‍ 'കുലം'കുത്തുന്നുവോ?കുളം കലക്കുന്നുവോ....?!
njanum nokkukuthi.
നോക്കുകുത്തി കൊള്ളാല്ലോ ..:)
ഇതു കലക്കി.......!
ഇങ്ങനെയും ഓരോരോ ഭാവങ്ങളില്‍ നോക്ക്കുത്തികള്‍
കുറച്ചു വ്യത്യസ്ഥത തോന്നി
ജീവിതം തന്നെ ഒരു നോക്കുകുത്തി അല്ലെ ...
പിന്നെ അയാളെ പറഞ്ഞിട്ടെന്തു ...
കൊള്ളാം ...
ആശംസകളോടെ
അസ്രുസ്
Post a Comment