Saturday, November 10, 2012

മേഘം

9


മേഘം - മിഥുനങ്ങള്‍

ലോകാദിതൊട്ടേ
നാമൊന്നെങ്കിലും
നമുക്കുരണ്ട്;
ഇരട്ടക്കുരുന്നുകള്‍
അല്പായുസ്സുകള്‍
പെറ്റിട്ട മാത്രയില്‍
ചത്തൊടുങ്ങുന്നവര്‍
വേദന വിങ്ങലായ്‌
വിങ്ങലോ കണ്ണീരായ്
അച്ഛനുമമ്മയും
പെയ്തുതീരുംവരെ...

മേഘം - ശത്രുക്കള്‍

നേര്‍ക്കുനേര്‍ കണ്ടാല്‍
ആക്രമണം മാത്രം
വീശുന്ന വാളില്‍
സൂര്യരശ്മി,
വെട്ടുതടുക്കുമ്പോള്‍
പരിചമുട്ടും.
കൊണ്ടും കൊടുത്തും
കൊള്ളാതിരിക്കിലും
ഇറ്റിറ്റുവീഴും അവര്‍ണ്ണരക്തം.

(05..01..2012)

9 Response to മേഘം

November 10, 2012 at 10:23 PM

കൊള്ളാം ...

November 11, 2012 at 12:13 AM

കൊള്ളാം

November 11, 2012 at 1:01 AM

ബന്ധുക്കള്‍ ശത്രുക്കള്‍

November 15, 2012 at 11:10 PM

ഈ വരികള്‍ ഇഷ്ടമായി.....

November 16, 2012 at 6:13 PM

നേര്‍ക്കുനേര്‍ കണ്ടാല്‍
ആക്രമണം മാത്രം

അന്നും ഇന്നും എന്നും

November 18, 2012 at 7:48 AM

കവിത ഇഷ്ട്ടായി...
അവര്‍ണ്ണ രക്തം എന്നാല്‍ നിറമില്ലാത്ത രക്തം എന്നല്ലേ..
എന്താണ് അതുകൊണ്ട് എഴുത്തുകാരി വിവക്ഷിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല. ഇനി വിയര്‍പ്പെങ്ങാനുമാണോ?

November 18, 2012 at 4:52 PM

അതെ, അവര്‍ണ്ണരക്തം - നിറമില്ലാത്ത രക്തം - ജലം - ഇവിടെ മഴ.

Anonymous
November 24, 2012 at 5:19 PM

സവർണ്ണ രക്തവും അവർണ്ന രക്തവും!
വാർന്നുപോയ്ക്കഴിഞ്ഞാൽ പിന്നെ മേനിക്കുമാത്മാവിനുമൊരേ വർണ്നമാണ്.

December 15, 2012 at 9:28 PM

കൊള്ളാം ...

ആശംസകളോടെ
അസ്രുസ്

Post a Comment