Thursday, July 4, 2013

ഇങ്ങനെയും ചിലത്..

19

 
ചിത്രമെഴുതാന്‍ നോക്കുമ്പോൾ
ചുവരുണ്ടായിരുന്നില്ല...
പൂമുഖപ്പടിയിലനാഥമായി,
പാഴായ്‌പ്പോയ കരിക്കട്ട
  ............................................
 
മെത്തയില്‍ കയറ്റിക്കിടത്തുമ്പോള്‍
താരാട്ട് വേണമെന്നട്ട,
ചുടല വരെയെന്നാരുപറഞ്ഞു?
ചൊട്ടയിലെ ശീലം കിടക്കവരെ...
  ............................................

വൃത്തമില്ലാതെയെഴുതിയ
ഗദ്യകവിതയായിരുന്നവള്‍,
നടുവില്‍ വരയിട്ടിടയിൽ
വാക്കുമുറിക്കേണ്ടതിനാല്‍
  ............................................

ഉഷ്ണമാപിനി നോക്കി വൈദ്യന്‍
അന്തംവിട്ടു കുറിച്ചു,
പ്രണയപ്പനിയൊരു രോഗമല്ല,
സമയദോഷത്തിന്‍ ലക്ഷണം മാത്രം

19 Response to ഇങ്ങനെയും ചിലത്..

July 4, 2013 at 12:54 AM

പ്രനയപ്പനിയ്ക്ക് പപ്പായ മതിയാകുമോ ഡോക്ടര്‍?

July 4, 2013 at 12:55 AM

അവയെല്ലാം നന്നായിരിക്കുന്നു.

ശുഭാശംസകൾ.....


July 4, 2013 at 10:05 AM

ഉം.. കൊള്ളാം വരികൾ.. ഭാവുകങ്ങൾ.. :)

July 4, 2013 at 10:35 AM

എല്ലാം നന്നായി

July 4, 2013 at 11:32 AM

വൃത്തമില്ലാതെ എഴുതുന്ന 'ഗദ്യകവിതയെ'
..'ഗവിത' എന്ന് വിളിക്കാം അല്ലെ?

നന്നായിരിക്കുന്നു ... സമയദോഷത്തിരക്കിലും, പ്രണയം പനിക്കുന്നുണ്ടല്ലോ, ഭാഗ്യം തന്നെ.

July 4, 2013 at 11:50 AM

അപ്പോൾ ആ പനി കാരണം ആയിരുന്നല്ലോ എല്ലായിടത്ത് നിന്നും വിട്ടു നിന്നെ?...;)

July 4, 2013 at 12:52 PM

എല്ലാം സമയ ദോഷങ്ങൾ ...

July 4, 2013 at 1:44 PM

ഉഷ്ണമാപിനി നോക്കി വൈദ്യന്‍
അന്തംവിട്ടു കുറിച്ചു,
പ്രണയപ്പനിയൊരു രോഗമല്ല,
സമയദോഷത്തിന്‍ ലക്ഷണം മാത്രം

നന്നായി എഴുതി
ആശംസകള്‍

July 4, 2013 at 5:59 PM

നന്നായി എഴുതി..
ആധുനിക കവിത
ആശംസകള്‍

http://aswanyachu.blogspot.in/

July 5, 2013 at 8:40 PM

നമ്മുടെ കാലത്തെ അഭിസംബോധന ചെയ്യുന്ന നാലു ഭാവഗീതികള്‍......

July 20, 2013 at 1:31 AM

വെബ്സൈറ്റ് ഡിസൈൻ ചെയ്തപോൾ കോഡ് മറന്ന് പോയപോൽ ....

July 20, 2013 at 1:42 AM

അട്ടയുടെയൊക്കെ അഹങ്കാരം; താരാട്ട് കേൾക്കണം പോലും.. ഇതു തന്നെയാണ് ഇന്നത്തെ കേരള രാഷ്ട്രീയവും.. (കവി ഇതൊക്കെ ഉദ്ദേശിച്ചോ എന്തോ??)

August 13, 2013 at 6:45 PM

Kaviyodanu chodikkunnathennariyaamenkilum oru samshayam...
Chuvarillaathe engane aa padi avide ninnu? :D
Kalakkeetto...

September 6, 2013 at 12:02 AM

ചുമരില്ലാതെയും ചിത്രം വരയ്ക്കുന്ന ചിലരുണ്ട്; സ്വജീവിതം കൊണ്ട് അവര്‍ തീര്‍ക്കുന്ന വര്‍ണ്ണ ചിത്രങ്ങള്‍ പലപ്പോഴും നമ്മള്‍ കാണാറില്ല, എന്തോ അങ്ങനെ !!

നാലു കവിതാ ശകലങ്ങളും നന്നായി.

September 9, 2013 at 10:53 AM

അര്‍ത്ഥവത്തായ കവിതകള്‍ .ആദ്യ കവിത കൂടുതല്‍ ഇഷ്ടപ്പെട്ടു .

October 4, 2013 at 11:42 PM

എനിക്ക് അട്ടയെയാണ് ഇഷ്ടമായത്

dsk
October 6, 2013 at 1:13 PM

മെത്തയിൽ കിടത്തുംപോൾ താരാട്ട് പാടാൻ ആവശ്യപ്പെടുന്ന അട്ട
ഗണം തിരിക്കേണ്ടതിനാൽ വൃത്തമില്ലാതെഴുതിയ ഗദ്യ കവിത
പ്രണയം സമയ ദോഷത്തിന്റെ ലക്ഷണമാണെന്നു പറയുന്ന ഡോക്ടർ

ഈ കവിതകൽ കലക്കീട്ടുണ്ട് കേട്ടോ . എന്റെ എല്ലാ ആശംസകളും നേരുന്നു. തുടർന്നും ഇത്തരം ചിമിട്ട് സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.

ദെസ്തക്കീർ
വാളക്കാട്‌

October 14, 2013 at 7:34 PM

ഉഷ്ണമാപിനി നോക്കി വൈദ്യന്‍
അന്തംവിട്ടു കുറിച്ചു,
പ്രണയപ്പനിയൊരു രോഗമല്ല,
സമയദോഷത്തിന്‍ ലക്ഷണം മാത്രം

February 12, 2017 at 10:21 PM

ഈ കവിത ഇഷ്ടായി, അവശ്യം ഭാവവും ലാളിത്യവുമുണ്ട്...

"പ്രണയം സമയദോഷത്തിന്റെ ലക്ഷണം...''

ആ വരികളിൽ തമാശയിലൂടെ പറയുന്ന സത്യം മാത്രം..
ആർക്കും തോന്നാവുന്നത്..

Post a Comment