Tuesday, June 18, 2013

പൂരിപ്പിക്കാതിരുന്നവ...

10


ശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നു,
കുറ്റം ചെയ്യണമിനി...

അവളെ പ്രാപിക്കാന്‍ പോയപ്പോള്‍
വ്യാകരണം പിശകിയിരുന്നു,
വരി തെറ്റിച്ചെഴുതിയ ചിരിയില്‍
വിസര്‍ഗ്ഗം വിട്ടുപോയിരുന്നു

അവനെ ദ്രോഹിക്കാന്‍ ചെന്നപ്പോള്‍
സ്നേഹച്ചൂടില്‍ വെളുത്തിരുന്നു,
അവരെ തോല്‍പ്പിക്കാന്‍ നോക്കുമ്പോള്‍
ജയിച്ചതു ഞാനെന്ന ജയ്‌വിളി

കുറ്റം ചെയ്യാതിരുന്നാലും
ശിക്ഷ വിധിക്കപ്പെട്ടിരുന്നു...

വിറയ്ക്കാതിരുന്നു കൈവിരല്‍
വിധിവാക്യം കുറിക്കുമ്പോള്‍
നിറയാതിരുന്നു മിഴികളും
കയറെന്നെഴുതിച്ചേര്‍ക്കുമ്പോള്‍

തെറ്റെന്താണെന്നില്ലാതെ
എഴുതപ്പെട്ടൊരു വിധിവാക്യം
സാക്ഷീവാദികളില്ലാതെ
പ്രതിയാരെന്നൊരു സമവാക്യം

കുറ്റം ചെയ്യണമിനി...

നീതീകരണം കാണാതെ
പാഴായ്‌പ്പോവരുതാ വിധി,
മണ്ണായ്‌ത്തീരും നാള്‍ വരെ
നേരാവട്ടെ നിര്‍ണ്ണയം.
വയ്യെന്നുള്ളില്‍ തീരെയും
ചെയ്യാത്തെറ്റെന്ന സങ്കടം,
തേങ്ങാന്‍ പാടില്ലീ മനം
തട്ടിന്‍പലകകള്‍ താഴുമ്പോള്‍ ...

ശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നു,
കുറ്റം ചെയ്യാന്‍ ഞാനിനി...

10 Response to പൂരിപ്പിക്കാതിരുന്നവ...

June 18, 2013 at 3:06 PM

ഇന്നത്തെ കാലത്ത് സംഭവിക്കുന്നത്‌ തന്നെ..ഒന്നും ചെയ്യാതെ തന്നെ പലരും ക്രൂശിക്കപെടുന്നു !!!

June 18, 2013 at 5:54 PM

Good one.c

June 18, 2013 at 11:27 PM

ഇതെന്റെ ജീവിതമാണോ എന്നു ചിന്തിച്ചുപോയി.....

ചെയ്തേക്കാന്‍ സാദ്ധ്യതയുള്ള തെറ്റിന് പരമാവധി ശിക്ഷ ലഭിച്ചെങ്കിലും ഇനിയും ചെയ്യാത്ത കുറ്റം ബാക്കി നില്‍ക്കുകയാണ്....

കവിത എന്റേതായ രീതിയില്‍ നന്നായി ഉള്‍ക്കൊള്ളാനും ഭാവം അറിയാനും കഴിഞ്ഞു....

June 18, 2013 at 11:58 PM

ക്രൈം ആന്‍ഡ് പണിഷ്മെന്റ്

June 19, 2013 at 9:37 AM

ശിക്ഷയും .. പിന്നെ കുറ്റവും

June 20, 2013 at 9:12 PM

തെറ്റെന്താണെന്നില്ലാതെ
എഴുതപ്പെട്ടൊരു വിധിവാക്യം
സാക്ഷീവാദികളില്ലാതെ
പ്രതിയാരെന്നൊരു സമവാക്യം

കുറ്റം ചെയ്തു പോകും.

നല്ല കവിത.

ശുഭാശംസകൾ...

June 21, 2013 at 4:11 PM

മനസ്സിലായില്ല....ആദ്യ വരിയൊഴിച്..:)

June 22, 2013 at 11:05 AM

പലരും തെറ്റുകൾ ചെയ്യാതെതന്നെ സമൂഹത്തിന്റെ ക്രൂരതക്കിരയാകുന്നു
വരികൾ കൊള്ളാം വാക്കുകളിലെ രോഷവും

July 20, 2013 at 1:23 AM

കൊള്ളാം ....................

October 14, 2013 at 7:35 PM

നീതീകരണം കാണാതെ
പാഴായ്‌പ്പോവരുതാ വിധി,
മണ്ണായ്‌ത്തീരും നാള്‍ വരെ
നേരാവട്ടെ നിര്‍ണ്ണയം.
വയ്യെന്നുള്ളില്‍ തീരെയും
ചെയ്യാത്തെറ്റെന്ന സങ്കടം,
തേങ്ങാന്‍ പാടില്ലീ മനം
തട്ടിന്‍പലകകള്‍ താഴുമ്പോള്‍ .

Post a Comment