Wednesday, March 12, 2014

നെല്ലിപ്പലക

14
​​
നെല്ലിപ്പലകയ്ക്ക്
പലതാണ് ഭാവങ്ങള്‍

ഇരുണ്ടിരിക്കും ചിലപ്പോള്‍
കരിയടുപ്പിന്‍ മേലേ
പുകമറത്തട്ടുപോല്‍

ചതഞ്ഞിരിക്കും ചിലപ്പോള്‍
പിടിവിട്ടു പൊഴിയുന്ന
കശുമാമ്പഴങ്ങള്‍ പോല്‍

പിടഞ്ഞിരിക്കും ചിലപ്പോള്‍
പിന്‍വാങ്ങി മറയുന്ന
രാക്കിളിത്തേങ്ങല്‍ പോല്‍

വരണ്ടിരിക്കും ചിലപ്പോള്‍
ഉറിപോലെ മൂലയ്ക്ക്
ഉരിയാടാനാവാതെ

മുറിഞ്ഞിരിക്കും ചിലപ്പോള്‍
മിഴിനീര് വീഴ്ത്താതെ
മഴവിങ്ങിനില്‍ക്കുംപോല്‍

പ്രാണനില്ലെങ്കിലും
മരണമില്ലാത്തവര്‍,
ഭാവം തുടിക്കിലും
ജീവനില്ലാത്തവര്‍,
നെല്ലിപ്പലകകള്‍...

പലകയൊടിഞ്ഞാലും
പലക പൊടിഞ്ഞാലും
നെല്ലിയായിരുന്നല്ലോ...
ചൊല്‍വിളിയൊരുനാളും
പോയ്‌മറയില്ലല്ലോ...

10..03..2014

14 Response to നെല്ലിപ്പലക

March 12, 2014 at 10:09 PM

നെല്ലിപ്പലകകള്‍ ധൈര്യമവലംബിക്കട്ടെ.

March 13, 2014 at 9:50 AM

ഒടിഞ്ഞാലും, പൊടിഞ്ഞാലും പോയ്മറയാത്തവർ

നല്ല കവിത


ശുഭാശംസകൾ.....

March 13, 2014 at 10:00 AM

നെല്ലിപ്പലകയ്ക്ക്
പലതാണ് ഭാവങ്ങള്‍.. :)

March 13, 2014 at 7:47 PM

പ്രാണനില്ലെങ്കിലും
മരണമില്ലാത്തവര്‍,
ഭാവം തുടിക്കിലും
ജീവനില്ലാത്തവര്‍,
നെല്ലിപ്പലകകള്‍...
ആശംസകള്‍

March 13, 2014 at 9:15 PM

പ്രാണനില്ലെങ്കിലും
മരണമില്ലാത്തവര്‍,
ഭാവം തുടിക്കിലും
ജീവനില്ലാത്തവര്‍,
നെല്ലിപ്പലകകള്‍...
ഈ വരികള്‍ കൂടുതല്‍ ഇഷ്ട്ടം ......

March 13, 2014 at 9:35 PM

Nellippalaka ennukettittundu...pakshe ithuvareyum kandittilla...

March 17, 2014 at 1:39 PM

നെല്ലിപ്പലകകള്‍...
കരുത്താവട്ടെ

March 17, 2014 at 7:57 PM

Good

March 17, 2014 at 11:41 PM

എത്രമുറിഞ്ഞാലും ക്ഷമ വിടാതെ...!! ഇഷ്ടപ്പെട്ടു.

March 19, 2014 at 11:51 AM

ഭാവതാളം സുന്ദരം.

March 26, 2014 at 5:08 PM

പ്രാണനില്ലെങ്കിലും
മരണമില്ലാത്തവര്‍,
ഭാവം തുടിക്കിലും
ജീവനില്ലാത്തവര്‍,
നെല്ലിപ്പലകകള്‍...ishtam....

March 31, 2014 at 2:33 PM

ക്ഷമ കൈവിടാതെ...ചൊല്‍ വിളിയറിഞ്ഞ്.....നല്ലത്.

January 12, 2015 at 12:54 AM

പലകയൊടിഞ്ഞാലും
പലക പൊടിഞ്ഞാലും
നെല്ലിയായിരുന്നല്ലോ...
ചൊല്‍വിളിയൊരുനാളും
പോയ്‌മറയില്ലല്ലോ...

July 10, 2016 at 8:05 AM

വെട്ടിത്തിളങ്ങും ചിലപ്പോൾ,
ഒരു ഹൃദയ നോട്ടം
ഒരു വിരൽ വാക്ക്
വഴക്കിന്റെ കടുക് പൊട്ടുമ്പോഴെങ്കിലും
മേനിയെ പൊള്ളിക്കുന്ന
ഒരു സ്നേഹപ്പൊട്ട്..

അത് മതിയൊരു ജീവിതത്തിന്,
ചീയാതെ, കുതിരാതെ
നെഞ്ചിൽ ജലനിധി പേറുന്ന
അടുക്കള ചതുരത്തിലെ
ക്ഷമയുടെ അതിരടയാളത്തിന്


Post a Comment