എന്റെ സങ്കടങ്ങള്‍
ഞാനാരോടു പറയാന്‍....
വേദനയില്ലാതെ
കരച്ചിലുകളില്ലാതെ
പൊക്കിള്‍ക്കൊടിയില്ലാതെ
പിറന്നവന് ഞാന്‍
മുലകുടിക്കാതെ
താരാട്ടു കേള്‍ക്കാതെ
തൊട്ടിലിലുറങ്ങാതെ
പിച്ച നടക്കാതെ
പാല്‍പ്പല്ലു പൊഴിയാതെ
വളര്ന്നവന് ഞാന്‍
അമ്മയും പെങ്ങളുമില്ലാതെ
അനുജനും ജ്യേഷ്ഠനുമില്ലാതെ
ബന്ധവും സ്വന്തവുമില്ലാത്ത
തന്തയില്ലാത്തവന് ഞാന്‍
മകനായ് പിറക്കാതെ
അച്ഛനായവന്‍ ഞാന്‍
എന്റെ സങ്കടങ്ങള്‍
ഞാനാരോടു പറയാന്‍....?
(14..06..2011)




11 Response to ആദാമിന്റെ വേദനകള്‍
ചിന്തിച്ച് ചിന്തിച്ച് ആദാമിന്റെ മനസ്സില്‍ വരെ കേറി ചിന്തിച്ചു.
നിങ്ങള്‍ ക്ലാസ്മേറ്റ്സായിരുന്നാ ;)
ചിന്തകള്‍ നന്നായിട്ടുണ്ട്. സത്യങ്ങളൊക്കെതന്നെയാകണം ഈ പറഞ്ഞത്. പക്ഷേ തന്തയില്ലാത്തവന് എന്നുള്ള പരാമര്‍ശം ശരിയാണോ?
ആശംസകള്‍!
പരകായ പ്രവേശനം നടത്താനുള്ള കഴിവുണ്ടല്ലേ? :)
അതുകൊണ്ടാണല്ലോ ആദാമിന്റെ വേദന മനസ്സിലായത്. ഇനിയും പോരട്ടെ ഇതുപോലുള്ള വ്യത്യസ്തമായ ചിന്തകള്‍.
വളരെ വിത്യസ്തമായ ചിന്ത..ഒരു പക്ഷെ ആദാമും ഇങ്ങനെ ചിന്തിചിട്ടുണ്ടാവം അല്ലെ? എന്തായാലും സംഭവം കൊള്ളാം..
ആദാമിന്റെ വേദന??? കൊള്ളാം. അപ്പോള്‍ ഓവ്വയുടെയോ? അങ്ങനെയും ഒരു സാദ്ധ്യത ഇല്ലെ?
ഹവ്വായ്ക്കുമുണ്ടൊരു സങ്കടം!!!!
:)))
@ ചെറുത് : നമ്മുടെ മുതുമുതുമുതുമുത്തച്ഛന്റെ വേദനകള്‍ മനസ്സിലാക്കാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍... അതുകൊണ്ടല്ലേ തന്തയില്ലാത്തവന് എന്ന് കണ്ടപ്പോള്‍ വിഷമം തോന്നിയത്?
@ വായാടി : ഇതില്‍ പലതും ആദാമിന് മാത്രം അവകാശപ്പെട്ട വേദനകള്‍.
@ ഒരു ദുബായ്ക്കാരന് : നന്ദി. തനിക്ക് ഒരു കുഞ്ഞു പിറന്നപ്പോള്‍ മാത്രമാവും ആദം ഇങ്ങനെയൊക്കെ ചിന്തിച്ചിട്ടുണ്ടാവുക.
@ ഭാനു & നികു : ഹവ്വയ്ക്കുമുണ്ട് സങ്കടം, ഇതൊക്കെയുണ്ടെങ്കിലും ഇതൊന്നുമല്ലാത്ത വളരെയേറെ തീവ്രമായ മറ്റൊരു സങ്കടം. അത് പിന്നീട്.
വേദനകള്‍ പലവിധം....
ഊരില്‍, എന്നാലോ,
പരിഹാരക്രിയകളും
പ്രതിവിധികളും
പലവിധം...
ആദാമേ...തന്റെ വാരിയെല്ലിനുമുണ്ട്...
പലതും പറയാന്‍...
--------------
വേറിട്ട കാഴ്ചകള്‍ക്കും
ഹൃദയസ്പൃക്കായ
വരികള്‍ക്ക്....ആശംസകള്‍
പാമ്പളളി
സോണി, ഹവ്വയുടെ വേദന വായിക്കാനായി കാത്തിരിക്കുന്നു..
ആദാമിന്റെ വേദനകള്‍ പറയാനും ആളുണ്ടായല്ലോ...:)
തുടരുക മാഷേ......
ആദാം സോണിയോട് പറഞ്ഞു,സോണി ഞങ്ങളോടും. ഞങ്ങൾ ഇനി ദൈവത്തോടൊന്നു ചോദിച്ചോട്ടെ.
നല്ല കവിത.
എനിക്കു എഴുതാന്‍ കഴിയാതെ പോയതൊക്കെ മോഷ്ടിച്ചയാള്‍ അപ്പോള്‍ നിങ്ങളാണല്ലെ..?
Post a Comment