ഇഷ്ടമുണ്ടോ...യെന്ന
ചോദ്യത്തിനവള്‍ തന്നു
രണ്ടുകുത്തും നക്ഷത്രവും,
കണ്ണുമിഴിച്ചവന്‍
വിടവടയ്ക്കൂ... എന്ന്
ചാറ്റ് ബോക്സിലിട്ടവള്‍,
ചെന്നി ചൊറിഞ്ഞവന്‍
മന്ദബുദ്ധീ...യെന്നു
നീട്ടിവിളിച്ചവള്‍,
നെറ്റി ചുളിച്ചവന്‍
അര്‍ത്ഥമറിയാതിനി
ചാറ്റില്‍ വരേണ്ടെന്ന്,
ഓഫ്‌ലൈനായ് നിന്നവള്‍
വിടവുകളെങ്ങനെ
എവിടെയുണ്ടാകുവാന്‍,
തലമാന്തിയോര്‍ത്തവന്‍
വിടവിന്‍റെ മലയാളം
സ്പേസല്ലേ ചെക്കാ...ന്ന്
ഊറിച്ചിരിച്ചവള്‍
സ്പേസൊന്നു കാണുവാന്‍
ആകാശം നോക്കവേ
സൂര്യനെക്കണ്ടവന്‍
വിടവടച്ചപ്പൊഴോ
ചുംബനമായ് മാറി
കോളനും സ്റ്റാറും... :*
അന്നുതൊട്ടാണവന്‍
പ്രണയിച്ചുതുടങ്ങിയത്,
ഓഫ്‌ലൈന്‍ ഉമ്മകളെ...
(06..12..2012)
ചോദ്യത്തിനവള്‍ തന്നു
രണ്ടുകുത്തും നക്ഷത്രവും,
കണ്ണുമിഴിച്ചവന്‍
വിടവടയ്ക്കൂ... എന്ന്
ചാറ്റ് ബോക്സിലിട്ടവള്‍,
ചെന്നി ചൊറിഞ്ഞവന്‍
മന്ദബുദ്ധീ...യെന്നു
നീട്ടിവിളിച്ചവള്‍,
നെറ്റി ചുളിച്ചവന്‍
അര്‍ത്ഥമറിയാതിനി
ചാറ്റില്‍ വരേണ്ടെന്ന്,
ഓഫ്‌ലൈനായ് നിന്നവള്‍
വിടവുകളെങ്ങനെ
എവിടെയുണ്ടാകുവാന്‍,
തലമാന്തിയോര്‍ത്തവന്‍
വിടവിന്‍റെ മലയാളം
സ്പേസല്ലേ ചെക്കാ...ന്ന്
ഊറിച്ചിരിച്ചവള്‍
സ്പേസൊന്നു കാണുവാന്‍
ആകാശം നോക്കവേ
സൂര്യനെക്കണ്ടവന്‍
വിടവടച്ചപ്പൊഴോ
ചുംബനമായ് മാറി
കോളനും സ്റ്റാറും... :*
അന്നുതൊട്ടാണവന്‍
പ്രണയിച്ചുതുടങ്ങിയത്,
ഓഫ്‌ലൈന്‍ ഉമ്മകളെ...
(06..12..2012)
13 Response to ഓഫ്‌ലൈന്‍
ഇങ്ങിനേയും ചിലത്..!
ഓണ്‍ലൈന്‍
ഫസ്ബുക്കില്‍ കണ്ടു
പിന്നെ ഇവിടെയും
തികച്ചുക് കാലോചിതം
"അന്നുതൊട്ടാണവന്‍
പ്രണയിച്ചുതുടങ്ങിയത്,
ഓഫ്‌ലൈന്‍ ഉമ്മകളെ...
ആ ഒടുക്കം കലക്കീട്ടോ
ആശംസകള്‍
ഇങ്ങിനെയും ചിലതുണ്ട്.
അന്നുതൊട്ടാണവന്‍
പ്രണയിച്ചുതുടങ്ങിയത്,
ഓഫ്‌ലൈന്‍ ഉമ്മകളെ.:)
അറിവിന്റെയടയാളം കവിതയല്ല
എന്ന് മധുരമായ് മൊഴിഞ്ഞവൻ,
അറിവില്ലെന്ന് സ്വയം നടിച്ച്,
മാറിയൊരിടത്തിരുന്നവൾ.
എനിക്കൊന്നും മനസ്സിലാവാത്ത
കവിതയെഴുതിയവൾ,
അത് വായിച്ചാർക്കും മനസ്സിലാവാത്ത
അഭിപ്രായമിട്ടവൻ.
ആശംസകൾ.
ജീവനില്ലാത്തവർ ഉമ്മവെച്ചിടട്ടെ..
ആത്മനിർവ്വൃതിയണഞ്ഞിടട്ടെ..!
രണ്ടു തവണ വായിച്ചപ്പോള്‍ കാര്യം പിടികിട്ടി.. നന്നായിരിക്കുന്നു... :)
പദപ്രശ്നം പൂരിപ്പിക്കണം
കുത്തുകള്‍ യോജിപ്പിക്കണം
വ്യത്യാസം കണ്ടു പിടിക്കണം
അവസാനപേജില്‍ ശരിയുത്തരമുണ്ടെന്ന്‍
ബ്രാക്കറ്റിലെ തൂക്കണാംകുരുവി...
പ്രണയം ചില അടയാളങ്ങളും അവയുടെ കണ്ടെത്തലും കൂടിയാണത്രേ
മന്ദബുദ്ധികള്‍ക്ക് പക്ഷെ, അടയാളങ്ങള്‍ മതിയാവില്ല...
കവിതകള്‍ പിറക്കുന്ന സ്പേസിലേക്ക് നോക്കി ഞാന്‍ അന്തം വിട്ടു.
ithenikishtapettu...
ഹാ.. ഹാ..
ഓഫ് ലൈന്‍ ഉമ്മകള്‍ വായിക്കാന്‍ വൈകിയല്ലോ എന്നാ സങ്കടം മാത്രം..
ഹഹഹ...കൊള്ളാം
:)
ആശംസകളോടെ
അസ്രുസ്
Post a Comment