Monday, December 3, 2012

രൂപാന്തരണം

15


പുലര്‍ച്ചെ
അവളായിരുന്നു
മകനെയുണര്‍ത്തിയത്

പിന്നീട് ബാങ്കില്‍ പോയതും
മലക്കറി വാങ്ങിയതും
ഉച്ചവെയിലില്‍ തിരികെ വന്നതും
കീറലുകള്‍ തുന്നിയതും
പലഹാരമുണ്ടാക്കിയതും
അവളായിരുന്നു

രാത്രിവാര്‍ത്തയില്‍
കുഴല്‍ക്കിണറിലെ കുട്ടിയും
പൊള്ളിക്കരിഞ്ഞ ഭാര്യയും
കാണാതായ മകളും വന്നപ്പോള്‍
അവള്‍ അവളല്ലായിരുന്നു

പാതിരാവരികില്‍
അടുക്കളയൊതുക്കി
ഉറക്കറയിലെത്തുമ്പോള്‍
അവള്‍ വെറും
മിനിമം ബാലന്‍സും
അഴുകിയ തക്കാളിയും
മുക്കാല്‍ക്കിലോ അമര്‍ഷവും മാത്രമായ്

(01..08..2012)

15 Response to രൂപാന്തരണം

December 3, 2012 at 11:58 PM

രാവിലെ വീണ്ടും അവള്‍ അവളാകും
രാത്രി ചീഞ്ഞ തക്കാളിയും

തനിയാവര്‍ത്തനങ്ങള്‍

December 4, 2012 at 2:43 AM

അമര്‍ഷമുള്ള കവിതയ്ക്ക് എന്റെ വോട്ട്

December 4, 2012 at 10:12 AM

കൊള്ളാം , രൂപാന്തരം പലപ്പോഴും അങ്ങിനെതന്നെ... അല്ല തെക്കന്‍ ആണോ ? "മലക്കറി' തെക്കന്മാരുടെ പ്രയോഗമാ അതുകൊണ്ട് ചോദിച്ചതാ...! ;)

December 4, 2012 at 11:05 AM

ഇത്'അവളില്‍'മാത്രം പരിമിതമാകുന്ന പരിദേവനങ്ങള്‍ക്ക് കാതോര്‍ക്കാം ...

December 4, 2012 at 11:37 AM

നോവിന്റെ സിന്ദൂരം ചാർത്തുന്ന പൂവ്..............
ശുഭാശംസകൾ...................


December 4, 2012 at 11:52 AM

പിറ്റേദിവസം രാവിലെ അമര്‍ഷം മാറ്റി വെച്ച് അവള്‍, അവള്‍ തന്നെ ആയല്ലേ പറ്റു !

Anonymous
December 4, 2012 at 1:00 PM

കൊള്ളി പുകഞ്ഞുകൊണ്ടേയിരിക്കും. അവളുടെ കണ്ണുകളിലെ തെളിച്ചം കുറഞ്ഞു കൊണ്ടിരിക്കും. മിനിമം ബാലൻസും കഴിഞ്ഞ് അമർഷം കടിച്ചമർത്താൻ പല്ലുകളില്ലാത്ത ഒരു നാളെയിൽ ആ കൊള്ളി കെട്ടുപോയേക്കാം.

December 4, 2012 at 1:46 PM

വരികള്‍ മനോഹരം.... അവള്‍ക്കു അങ്ങനെയകനെ പറ്റൂ... കാരണം അവള്‍ 'അവനല്ലല്ലോ'....!!! നല്ല ചിന്തക്ക് ആശംസകള്‍..:)

December 4, 2012 at 5:32 PM

ഉറക്കറയില്‍ ആമിനിമം ബാലന്‍സും നഷ്ടമായി ശൂന്യമാകാറില്ലേ ?
നന്നായി എഴുതി
ആശംസകള്‍

December 5, 2012 at 1:43 PM

അവള്‍ അങ്ങനെയും ഇങ്ങനെയുമാകാം ..

നല്ല കവിത !

December 5, 2012 at 5:39 PM

തക്കാകിലോ മുക്കാളി

December 5, 2012 at 8:48 PM

അതുകഴിഞ്ഞവളുമായ് സുബര്കത്തില്‍ ഇരിക്കുമ്പോള്‍ ഇക്കാനെ മറക്കരുതേ........

December 15, 2012 at 2:08 PM

ഹ‌മ്മോ

December 15, 2012 at 9:23 PM

ഹോ...മനോഹരം !
ചിന്തകളിലെ എന്റെ ചിന്തകളെ ..
മാപ്പ് തരൂ...

ആശംസകള്‍
അസ്രുസ്

March 14, 2013 at 4:16 PM

പ്രതികരിക്കാൻ അവകാശമില്ലാതെ വരുമ്പോൾ അമർഷങ്ങൾ തച്ചുടയ്ക്കാം അക്ഷരങ്ങൾ കൂടെ ഇല്ലായിരുന്നു എങ്കിൽ നാമെനെന്ത് ചെയ്യുമായിരുന്നൂ..

Post a Comment