Wednesday, January 30, 2013

പറയാത്ത പൊരുളുകള്‍

24


കഷണ്ടിയ്ക്കു മരുന്നുകിട്ടാത്തത്
തല മറന്നെണ്ണ തേച്ചവന്,
ചേരയെത്തിന്നുന്ന നാട്ടില്‍
അടികൊണ്ടുവലഞ്ഞത്
നടുക്കഷണം ചോദിച്ചതിന്

അമ്മയോടുകയര്‍ത്തത്
അങ്ങാടിയില്‍ത്തോറ്റതിനല്ല,
കുട വയ്ക്കുന്നിടത്ത്
വടി വയ്ക്കാതിരുന്നതിന്,
കാടി കൊടുത്തപ്പോള്‍
മൂടിക്കുടിയ്ക്കാതിരുന്നതിന്,
പുരയ്ക്കുചാഞ്ഞ മരം
മുറിയ്ക്കാതിരുന്നതിന്

കൊല്ലുന്ന രാജാവിന്റെ പരസ്യം,
തിന്നുന്ന മന്ത്രിയെ വേണം...
എല്ലും മുടിയും വയ്ക്കാതെ,
പപ്പും പൂടയുമില്ലാതെ
പാത്രം നക്കിത്തോര്‍ത്തണം

ആയിരം കോഴിയെ വിറ്റ്
അരക്കാടയെ വാങ്ങിയവന്‍
അരമുട്ടയടവച്ചു,
ഒരു കാടയെത്തിന്നാന്‍

നിലാവുണ്ടെന്നുകരുതി
വെളുക്കുവോളം കട്ടവന്‍
കണ്ണടച്ചിരുട്ടാക്കിയത്
നില്‍ക്കാന്‍ പഠിക്കാതിരുന്നിട്ട്

ശവത്തില്‍ കുത്തിയത്
ചത്തുകിടന്നപ്പോള്‍
ചമഞ്ഞുകിടക്കാതിരുന്നതിന്;
എന്നിട്ടും നായ മുറുമുറുത്തത്
ആശാരിയെക്കൂടി
കടിക്കാന്‍ കിട്ടാത്തതിനും

അമ്പഴങ്ങയും കൊടുക്കാമെന്നും
മെലിഞ്ഞാല്‍ തൊഴുത്തില്‍ക്കെട്ടാമെന്നും
പുത്രനും തഴമ്പുണ്ടാവുമെന്നും...
നിത്യാഭ്യാസി ചിരിക്കുന്നു;
ആനപ്പുറത്തിരുന്ന്...



(29.01.2013)

24 Response to പറയാത്ത പൊരുളുകള്‍

January 30, 2013 at 7:32 PM

മണ്ടൂസൻ കമന്റിയത് ആദ്യം,
ആരും അതുവരെ കമന്റാതിരുന്ന
പോസ്റ്റിന്.

January 30, 2013 at 7:42 PM

ഇതിനൊക്കെ കൂടെ എന്നെങ്കിലും ഒരുത്തരം കിട്ടാതിരിക്കുമോ എന്നാണു ഞാന്‍ ആലോചിക്കുന്നത്

January 30, 2013 at 7:45 PM

എനിക്ക് നടുക്കഷണം വേണ്ട, അതിനടുത്തതുമതി.
നിക്കണില്ല പോണു,
കുടവച്ചിടത്തുനിന്നു വടിയെടുക്കാന്‍ മറന്നു..!


ഒത്തിരി നാളുകൂടി യാണ് ഒരു പുകയുന്ന കവിത വായിച്ചത്.
ഇഷ്ട്ടായി. ഒത്തിരി ആശംസകള്‍..!

January 30, 2013 at 8:03 PM

പുകയുന്ന പഴഞ്ചൊല്ല് കവിത...

ആശംസകള്‍.

January 30, 2013 at 8:09 PM

പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് ..
പതിരു പരതി പരതി കണ്ണു കഴച്ചെന്ന് ..
പഴമക്കാര്‍ക്ക് കൊടുത്ത കൊട്ട് ..
പഴഞ്ചൊല്ലുകളേ ചിന്തകളിലൂടെ
നടത്തീ പൊരുളിന്റെ ശ്രീമുഖം കാട്ടുന്നു ..
പുകയുന്നുണ്ട് ഈ ചൊല്ലുകളും ..
നേരുകളില്‍ മുട്ടുന്നുണ്ട് പലയിടത്തും ...!

January 30, 2013 at 8:18 PM

പുകയുന്ന ആല തന്നെ..സംശയമില്ല...
ആശംസകൾ ട്ടൊ..!

January 30, 2013 at 8:26 PM

പറയാത്ത പൊരുളുകള്‍ തന്നെ.

January 30, 2013 at 8:40 PM

ഉള്ളത് പറഞ്ഞപ്പോള്‍ ഉറിയും ചിരിച്ചത്രേ .പഴമൊഴി പഴകിക്കഴിഞ്ഞാല്‍ പുതു മൊഴി ആകുമോ ?

January 30, 2013 at 10:38 PM

കുറുക്കുവഴിയിലൂടെ....

January 30, 2013 at 11:28 PM

പുകയുന്ന കുറെ പഴഞ്ചൊല്ലുകള്‍ .........

January 30, 2013 at 11:55 PM

ശുഭാശംസകള്‍...........

January 31, 2013 at 12:29 AM

ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്.. അല്ലെങ്കിൽ കളരിക്ക് പുറത്ത്

January 31, 2013 at 9:19 AM

കലക്കി ഈ പഴഞ്ചൊല്ലിക്കഥ.. പുതു പുത്തന്‍ ആവിഷ്കാരം... :)

January 31, 2013 at 12:33 PM

കൊള്ളാം
ആശംസകൾ

January 31, 2013 at 12:40 PM

ചാത്തപ്പനെത്ത് മഹസറ -പഴംചൊല്ലില്‍ കൂടെ കവിത --
ഇഷ്ടായി ചേച്ചി .

January 31, 2013 at 1:49 PM

പഴഞ്ചൊല്ലില്‍ പതിരില്ല തന്നെ അല്ലെ..?ആശംസകള്‍

January 31, 2013 at 5:25 PM

പഴഞ്ചൊല്ലുകള് കൊണ്ട് ഒരു കവിത തന്നെയുണ്ടാക്കിയല്ലോ...ആശംസകള്

January 31, 2013 at 7:27 PM

വളച്ചൊടിചൊല്ലുകള്‍ .... :)

February 1, 2013 at 12:11 AM

പഴഞ്ചൊല്‍ മാല

February 1, 2013 at 7:12 AM

പഴഞ്ചൊല്ലു കവിത നന്നായിട്ടുണ്ട്.... :)

( ഇന്നത്തെക്കുട്ടികള്‍ക്ക് ഇതും വല്ലതും അറിയുമോ എന്തോ....)

February 1, 2013 at 10:25 AM

ചൊല്‍ക്കവിത....

February 11, 2013 at 2:18 PM

ഇതിത്തിരി പുകയുന്നത് തന്നെ മകളെ ,,

February 11, 2013 at 6:21 PM

ഇവിടെ ഈ ലോകത്ത്‌ നടക്കുന്നതൊക്കെയും..ഇത് വരെ നടക്കാത്തത്..കാമിക്കുന്നത് പട്ടി ശവം വലിച്ചു കീറും പോലെ..

June 1, 2013 at 4:19 PM

പുകയുന്ന പഴഞ്ചോല്ലോ അതോ കുഴയുന്ന പുതുചോല്ലോ

Post a Comment