Wednesday, February 13, 2013

വെടിപ്പക്ഷികള്‍

25


ഒരു വെടിയ്ക്കുവീണ
രണ്ടുപക്ഷികള്‍
നോണ്‍സ്റ്റിക് പാനില്‍ പൊരിഞ്ഞു

ഒന്നാംപക്ഷി കരഞ്ഞു,
'വെടിയൊച്ച കേള്‍ക്കാതിരുന്നത്
സൈലന്‍സര്‍ വച്ചിട്ടാണെടാ'

രണ്ടാംപക്ഷി ഞരങ്ങി,
'മുഴുകിപ്പോയതല്ലേ നീ
പ്രണയമഴക്കവിതയില്‍'
 
'ചൊല്ലിയനേരം നീ
കേള്‍ക്കണ്ടാ, വേണ്ടാന്ന്
ചെവിപൊത്തി നിന്നിട്ടാ'
 
'ആരുപറഞ്ഞതില്‍
സംസ്കൃതം ചാലിക്കാന്‍?'
 
'ആരുപറഞ്ഞെന്നെ
കൊഞ്ഞനം കാണിക്കാന്‍?'

തീയെരിയുമ്പൊഴും
ഉപ്പിലും മുളകിലും
ചിറകുനീറുമ്പൊഴും
തീര്‍ന്നില്ല വക്കാണം

നീതന്നെ നീതന്നെ,
ഞാനല്ല നീതന്നെ...

പ്ലെയ്റ്റില്‍ കിടന്നപ്പോള്‍
കത്തിയ്ക്കുകീറിയും
മുള്ളിട്ടുകുത്തിയും
മിണ്ടാട്ടം മുട്ടിപ്പോയ്‌...
ഒരുവെടിപ്പക്ഷികള്‍ !

(30..01..2013)

25 Response to വെടിപ്പക്ഷികള്‍

February 13, 2013 at 10:51 AM

'ആരുപറഞ്ഞതില്‍
സംസ്കൃതം ചാലിക്കാന്‍?'

'ആരുപറഞ്ഞെന്നെ
കൊഞ്ഞനം കാണിക്കാന്‍?'

ഇതെന്താ ഈ പക്ഷികള്‍ക്ക് ചില ബൂലോക പക്ഷികളുമായി ചില്ലറ സാമ്യം തോന്നുന്നത് ??

February 13, 2013 at 11:11 AM

കൊള്ളാം .. വ്യത്യസ്തമായൊരു കവിത... :)

"നീതന്നെ നീതന്നെ,
ഞാനല്ല നീതന്നെ..."
പരസ്പരം കൊമ്പ് കുത്തി ചാവട്ടെ...

February 13, 2013 at 11:23 AM

തീയെരിയുമ്പൊഴും
ഉപ്പിലും മുളകിലും
ചിറകുനീറുമ്പൊഴും
തീര്‍ന്നില്ല വക്കാണം

ചിന്തിക്കേണ്ട വിഷയം.

February 13, 2013 at 11:26 AM

തികച്ചും വ്യത്യസ്തം സോണി..........

February 13, 2013 at 12:35 PM

രസകരമായിരിക്കുന്നു!

February 13, 2013 at 1:28 PM

ഈ പക്ഷികളെ എവിടെയോ പരിചയമുണ്ടല്ലോ.... ?!!

കൊള്ളാം.. :)

February 13, 2013 at 1:32 PM

മരിച്ചിട്ടും വഴക്ക് തന്നെ...
വായക്കു രുചി പിടിച്ചവന്‍ ഇതൊന്നും കേട്ട് കാണില്ല...
വയറ്റില്‍ എത്തിയാലും വഴക്ക് നിര്‍ത്തുമെന്ന് തോന്നുന്നില്ല...

വ്യത്യസ്തമായ ചിന്ത...

February 13, 2013 at 2:31 PM

തീയെരിയുമ്പൊഴും
ഉപ്പിലും മുളകിലും
ചിറകുനീറുമ്പൊഴും
തീര്‍ന്നില്ല വക്കാണം

നീതന്നെ നീതന്നെ,
ഞാനല്ല നീതന്നെ...

കൊള്ളാം നല്ല വരികള്‍ കേട്ടാ..

February 13, 2013 at 3:05 PM

പ്ലെയ്റ്റില്‍ കിടന്നപ്പോള്‍

മിണ്ടാട്ടം മുട്ടിപ്പോയ്‌...

കൊള്ളാം .... വ്യത്യസ്തമായൊരു കവിത

February 13, 2013 at 3:05 PM

'ആരുപറഞ്ഞെന്നെ
കൊഞ്ഞനം കാണിക്കാന്‍?'

ഇതെന്താ ഈ പക്ഷികള്‍ക്ക് ചില ബൂലോക പക്ഷികളുമായി ചില്ലറ സാമ്യം തോന്നുന്നത് ??

ഇതെന്നെ ഞാനും ചോയ്ക്ക്ണൂ

കൊള്ളാം ട്ടോ വളരെ നന്നായി :)

February 13, 2013 at 3:36 PM

നല്ല കവിത സോണീ..
വളരെ ആധുനികതയിലേക്ക്‌ കൊണ്ട്‌ ചെന്നെത്തിക്കാത്ത‌ രീതിയിൽ ആസ്വാദിച്ചു ഞാൻ..

പക്ഷി മനസ്സുകളിൽ എരിയും തീപൊരികൾ പിടഞ്ഞമരുന്നത്‌ കാണ്മു ഞാൻ..

ഇഷ്ടായി..ആശംസകൾ..!

February 13, 2013 at 7:22 PM

തീയെരിയുമ്പൊഴും
ഉപ്പിലും മുളകിലും
ചിറകുനീറുമ്പൊഴും
തീര്‍ന്നില്ല വക്കാണം


സംശയം വേണ്ട .. മലയാളിക്കിളികള്‍ തന്നെ

നല്ല കവിത

ശുഭാശംസകള്‍ ..............

February 13, 2013 at 7:32 PM

തീരുന്നില്ല വാക്കാണമൊരിക്കലും ... നല്ല ചിന്തകള്‍..

February 13, 2013 at 7:55 PM

Manushya swabhaavam nannaayi chithreekarichirikkunnu!

Congrats!!

February 13, 2013 at 9:34 PM

നല്ല വരികള്‍
ആശംസകൾ

February 13, 2013 at 9:54 PM

നീതന്നെ നീതന്നെ,
ഞാനല്ല നീതന്നെ...

ഒരു വാക്കിനായായാലും ഒരു കൊലപാതകത്തിനായാലും
ഇതില്‍ കവിഞ്ഞ ഒന്നും സംഭവിക്കുന്നില്ല!

February 13, 2013 at 9:58 PM

നല്ല കവിതയാട്ടൊ. സോണിയുടെ കയ്യൊപ്പുണ്ടെങ്കിലും ഒരുവരി വിടാതെ എനിക്ക് മനസ്സിലായി.. :)

February 14, 2013 at 1:02 AM

അതിശയം.

ഇന്നൊന്ന് തുള്ളിച്ചാടീട്ട് തന്നെ കാര്യം

February 14, 2013 at 11:12 AM

ഇരകളായി തീര്‍ന്നു പോകുമ്പോഴും പ്രത്യയ ശാസ്ത്ര സംവാദങ്ങളില്‍ പരസ്പരം കുറ്റപ്പെടുത്തുന്ന പലരേയും ഓര്‍മ്മിപ്പിക്കുന്നു ഈ കവിത. കാലികവും പ്രസക്തവുമായ സാമൂഹിക വിമര്‍ശനമുണ്ട് ഈ കവിതയില്‍.

February 14, 2013 at 6:04 PM

എരിഞ്ഞു തീരുമ്പോഴും പരസ്പരം കുറ്റപ്പെടുത്തുന്ന ഈ പക്ഷികളെ കുറെ അധികം പേരുമായി സാമ്യം തോന്നുന്നു .....

February 18, 2013 at 10:44 AM

രണ്ടാംപക്ഷി ഞരങ്ങി,
'മുഴുകിപ്പോയതല്ലേ നീ
പ്രണയമഴക്കവിതയില്‍'

ഇത് പറഞ്ഞപ്പഴാ,ഞാൻ നമ്മുടെ വർഷിണി ടീച്ചറുടെ 'സ്നേഹപുലരി' മഴ ഓർക്കുന്നത്.!
ടീച്ചറുടെ പുലരിമഴയുടെ സ്നേഹത്തിൽ മയങ്ങിയിരുന്നാലും ഒരു വെടി കൊള്ളാനും വറ ചട്ടിയിൽ മുളക് പുരട്ടപ്പെട്ട് പൊരിച്ചെടുക്കപ്പെടാനും യോഗമുണ്ടാവുമോ ?

നല്ല കവിത.
ആശംസകൾ.

February 18, 2013 at 4:09 PM

“തീയെരിയുമ്പൊഴും
ഉപ്പിലും മുളകിലും
ചിറകുനീറുമ്പൊഴും
തീര്‍ന്നില്ല വക്കാണം
നീതന്നെ നീതന്നെ,
ഞാനല്ല നീതന്നെ...“

ഇഷ്ട്ടായി.
പതിവുപോലെ വ്യത്യസ്ഥമായവരികള്‍.
ഒത്തിരിയാശംസകള്‍..!

February 18, 2013 at 4:33 PM

നീതന്നെ നീതന്നെ,
ഞാനല്ല നീതന്നെ...“

നന്നായി. സാധാരണ കവിതകള കാണുമ്പോ ഒടാറുള്ള എനിക്ക് ഇതിഷ്ടപ്പെട്ടു

March 5, 2013 at 8:16 PM

ഈ കവിത കേവലമൊരും 'ഇങ്ങിനെയും ചിലത് ' അല്ല- ബിംബകൽപ്പനകൾ അതിന്റെ കൃത്യതയിൽ അളന്ന് അടുക്കിവെച്ച നല്ലൊരു കാവ്യശിൽപ്പമാണ് ഇവിടെ കാണാനായത്.....

March 13, 2013 at 6:39 PM

എന്റെ ദൈവമേ, ഇതെനിക്കു മനസ്സിലായി..
പ്രണയമായിരുന്നല്ലൊ മരണം വരെ..

Post a Comment