വരികള്‍ക്കിടയില്‍
നീ തിരഞ്ഞു,
ഞാന്‍ ചിരിച്ചു
വാക്കിനിടയില്‍ നീ
ചൂണ്ടയിട്ടു,
ഞാന്‍ നോക്കിനിന്നു
താളുകള്‍ക്കിടയില്‍ നീ
ഊളിയിട്ടു,
ഞാന്‍ കണ്ണടച്ചു
കരഞ്ഞത്, പിന്നെ
എഴുതാപ്പുറം നീ
വായിച്ചപ്പോള്‍ മാത്രം
(19.02.2013)
നീ തിരഞ്ഞു,
ഞാന്‍ ചിരിച്ചു
വാക്കിനിടയില്‍ നീ
ചൂണ്ടയിട്ടു,
ഞാന്‍ നോക്കിനിന്നു
താളുകള്‍ക്കിടയില്‍ നീ
ഊളിയിട്ടു,
ഞാന്‍ കണ്ണടച്ചു
കരഞ്ഞത്, പിന്നെ
എഴുതാപ്പുറം നീ
വായിച്ചപ്പോള്‍ മാത്രം
(19.02.2013)
16 Response to എന്തിന്...?
എഴുതാപ്പുറം വായിക്കുമ്പോള്‍ കരച്ചില്‍ വരും.
കരഞ്ഞത്, പിന്നെ
എഴുതാപ്പുറം നീ
വായിച്ചപ്പോള്‍ മാത്രം
ശരിയാ,, എഴുതാപുറം വായിച്ചാല്‍ ആര്‍ക്കായാലും സങ്കടം വരും
കരഞ്ഞത്, പിന്നെ
എഴുതാപ്പുറം നീ
വായിച്ചപ്പോള്‍ മാത്രം............
നല്ല കവിത.
ശുഭാശംസകൾ.....
എഴുതാപ്പുറത്തെ വാക്കുകള്‍
വരികള്‍ക്കിടയിലെ വാക്കുകള്‍
ഈ എഴുതാപ്പുറങ്ങള്‍ വായിക്കാന്‍ പോകുമ്പോഴാ ഈ പ്രശ്നം എല്ലാം ഉണ്ടാവുന്നത്
ചില എഴുതാപ്പുറങ്ങളാണല്ലോ പിന്നീട് സത്യമായിത്തീരുന്നത്.....
അങ്ങനെയുള്ളവർക്കെന്തിനു പുസ്തം തുറന്നു വെച്ചു കൊടുക്കണം..?
വേദനയുണ്ടല്ലേ..സാരെല്ലാ ട്ടൊ :)
ആശംസകൾ,!
Good one.
എന്നിലേ വാക്കിനും വരികള്‍ക്കും
താളുകള്‍ക്കുമിടക്ക് നീ , നിന്റെ സംശയ ദൃഷ്ടിയുടെ
മുള്‍ കണ്ണുകള്‍ ആഴ്ത്തിയപ്പൊള്‍ , ചിരിച്ചിരുന്നു ഞാന്‍ ..
വെറുതെ നിന്റെ കുസൃതികള്‍ പൊലെ ...
പക്ഷേ നിന്നിലേ എഴുതാപുറത്തിന്റെ ചോദ്യങ്ങളില്‍
വരികളിലില്ലാത്ത കൂട്ടിവായിക്കലില്‍ , ഞാന്‍ മിഴിപൊത്തീ ......!
ഞാന്‍ ബെര്‍തെ പറഞ്ഞതല്ലേ .. ഇങ്ങളിങ്ങനെ സങ്കടപെട്ടാലോ ..
കവിത നന്നായി ചേച്ചി ...
നല്ല വരികൾ...
വായിച്ചു കഴിഞ്ഞപ്പോഴേക്കും വരികള്‍ക്കുള്ളിലെ മുള്ളുകള്‍ കോറി മനസ്സില്‍ ചോര പൊടിഞ്ഞു .
ഇതു വെറും വരികളൊ വാക്കുകളോ അല്ലെന്നറിയാം.. കാരണം ഇതു ഞാനാണ്.. നല്ലത് വരട്ടെ
വളരെ നന്നായിരിക്കുന്നു
Post a Comment