Friday, March 1, 2013

ചൂണ്ടക്കാരന്‍

16


വാ കീറിയ ദൈവം തന്ന ഇര
വലുതായിരുന്നു

വയറുകീറി പഴകിയപ്പോള്‍
പട്ടില്‍ പൊതിഞ്ഞതിനെ
പൂമുഖത്തിരുത്തി

ഇര തേടിയിറങ്ങുമ്പോള്‍
മടിശ്ശീല നിറയെ
കയ്യാളും കാലാളും

കാലിച്ചന്തയില്‍ ലേലം
ഇടുപ്പുറച്ചതിനഞ്ച്,
മിണ്ടാപ്രാണിയ്ക്കിരുപത്...

എനിക്കു പഥ്യം
പഴുത്താലും പുഴുത്താലും
പതിനാലുതികയാത്തതിനെ,
ഇരുവായ്‌പ്പയ്യുകളെ...

(26..02..2013)

16 Response to ചൂണ്ടക്കാരന്‍

March 1, 2013 at 4:52 AM

ചൂണ്ടാക്കാര്‍ എമ്പാടുമുണ്ട് ചുറ്റിലും...
കാണുവാന്‍ ആയിരം കണ്ണ് പോര!

ഇഷ്ടമായി..

March 1, 2013 at 11:19 AM

നല്ല അവതരണം.......

March 1, 2013 at 3:56 PM

ചൂണ്ടക്കാരന്‍ അങ്ങിനെയാണ്.

March 1, 2013 at 5:38 PM

ചൂണ്ടക്കാരന് അല്ലെങ്കിലും മുഴുത്ത ഇരയേയാണ് നോട്ടം....
ചിന്തിപ്പിക്കുന്ന വരികള്...ആശംസകള്

March 1, 2013 at 6:00 PM

നന്നായിരിക്കുന്നു സോണീ..
വികാരം എന്തുമായ്‌ കൊള്ളട്ടെ..പ്രകടിപ്പിക്കാൻ വരികൾക്കായി..ആശംസകൾ..!

March 1, 2013 at 9:26 PM

ദുഃഖവും,സന്തോഷവും,പ്രണയവും,വിരഹവുമെല്ലാം കവിതയായ് പിറക്കുന്നു.
കലികാല വൈകൃതങ്ങൾ കണ്ട്, അണപൊട്ടുന്ന രോഷവുമിവിടെ....


ശുഭാശംസകൾ....

March 2, 2013 at 6:11 PM

മികച്ച കവിത ..

കാലിച്ചന്തയില്‍ ലേലം
ഇടുപ്പുറച്ചതിനഞ്ച്,
മിണ്ടാപ്രാണിയ്ക്കിരുപത്...

എനിക്കു പഥ്യം
പഴുത്താലും പുഴുത്താലും
പതിനാലുതികയാത്തതിനെ,
ഇരുവായ്‌പ്പയ്യുകളെ...

ഗംഭീരം ഈ വരികള്‍ .....


March 3, 2013 at 1:14 AM

ഇക്കാലത്തെ സാമുഹ്യ വൈകൃതങ്ങളോട് ഉള്ള പ്രതിക്ഷേതം വരികളില്‍ കാണാനാവുന്നു . ആശംസകള്‍ ..

March 3, 2013 at 12:50 PM

പെണ്മക്കളുള്ള മാതാപിതാക്കളുടെ ഉള്ളില്‍ കനല്‍ കോരിയിടുന്ന വരികള്‍ !!

March 5, 2013 at 8:09 PM

ഭംഗിയുള്ള വരികൾ.... വരികളിൽ തുടിക്കുന്ന ഭാവം അറിയാനാവുന്നു. കവിത അതിന്റെ സമഗ്രതയിൽ ഉൾക്കൊള്ളാനാവാത്തത് എന്റെ വായനയുടെ കുഴപ്പം.....

March 9, 2013 at 12:44 PM

വീട്ടിലുള്ള പഴകിയ ഇരയെ പട്ടില്‍ പൊതിഞ്ഞിരുത്തി, നാട്ടില്‍ പിഞ്ചിളം ഇരകളെ തേടി നടക്കുന്ന ചൂണ്ടക്കാരന്‍ . കാലിക പ്രസക്തിയുള്ള വിഷയം കാവ്യാത്മകമായി പറഞ്ഞതില്‍ വിജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ സോണി.

March 13, 2013 at 6:41 PM

ഇരുവായ്പ്പയ്യുകൾ മനസ്സിലായില്ല.. :(

March 14, 2013 at 3:54 PM

അതെ.. പറഞ്ഞ വരുമ്പോ ദൈവം അറിയാതെ ഒന്നും നടക്കുന്നില്ലാന്ന്.. ആരെ പഴിക്കണം.. ആരെ സ്തുതിക്കണം..

March 14, 2013 at 3:54 PM

അതെ.. പറഞ്ഞ വരുമ്പോ ദൈവം അറിയാതെ ഒന്നും നടക്കുന്നില്ലാന്ന്.. ആരെ പഴിക്കണം.. ആരെ സ്തുതിക്കണം..

April 21, 2013 at 8:26 AM

നന്നായിട്ടുണ്ട് ഈ കവിത

Anonymous
May 10, 2013 at 2:34 AM

നന്നായിട്ടുണ്ട് (y)

Post a Comment