നാടോടിയത്
കാറ്റിന്റെ
വിത്തിന്...
വാടാതിരിക്കുവാന്‍
തീയില്‍ക്കുരുപ്പിച്ച്,
കായാതിരിക്കുവാന്‍
തേകിത്തണുപ്പിച്ച്,
മാനത്തുമുട്ടാതെ
കോതിവളര്‍ത്തുവാന്‍
വിത്തുകേന്ദ്രങ്ങളില്‍
പെണ്‍വിത്തുകള്‍
മാത്രം
കത്രീന, മരിയ, റീത്ത...
നസ്രാണിക്കാറ്റുകള്‍!
‘ബാലാനിലന്റെയോ?!?!’
മൂക്കത്തൊരുവിരല്‍...
‘പാറിവന്നാലായി...!’
നാടോടിയപ്പോള്‍
നടുവേയോടിയവന്‍
ഭൂമദ്ധ്യരേഖയില്‍
തട്ടിവീണു,
അച്ചുതണ്ടില്‍
തൂങ്ങി
നേരെ നിവര്‍ന്നവന്‍
മഞ്ഞിന്‍
മറയിലേയ്ക്കൂര്‍ന്നിറങ്ങി
കാറ്റിന്റെ
വിത്തുകള്‍
കൂണായ് മുളച്ചു,
ആലായ്‌പ്പടര്‍ന്നു,
രേഖാംശങ്ങളില്‍
വേരിറങ്ങി,
തായ്ത്തടി നീണ്ടത്
മേഘത്തൊടികളില്‍,
ഇലകള്‍ പൊഴിഞ്ഞത്
ആകാശഗംഗയില്‍
ഹിമക്കരടിയോടിച്ചു,
കാറ്റത്തൊടിയാതെ
ഉത്തരധ്രുവത്തിലിരുന്നവനെ;
യതിയെക്കണ്ടു
വിരണ്ടു,
കാറ്റില്‍
പറക്കാതെ
ഹിമാലയത്തില്‍
കയറിയവന്‍...
നടുവേയോടിയവനെച്ചൊല്ലി
പാടിത്തേഞ്ഞു
നാട്ടുകാര്‍
.............................................
നാടന്‍
കൊന്നക്കാടുകള്‍
കാലംതെറ്റി
പൂത്തപ്പോള്‍,
വിഷപ്പല്ലുകളില്ലാതെ
ഉണ്ണികള്‍
പിറന്നപ്പോള്‍,
അപ്പൂപ്പന്‍താടിയായ്
വന്നു
ഇളംകാറ്റിന്‍
വിത്തുകള്‍...
നാടോടിപ്പോയിരുന്നന്ന്,
വീഴാന്‍
മണ്ണില്ലാതെ,
തൂവാന്‍
മഴയില്ലാതെ,
ചൂടാനിലയില്ലാതെ...
(15..02..2013)
21 Response to നാടോടിയപ്പോൾ...
നാടോടി
നടുവൊടിഞ്ഞു
നാടോടിപ്പോയിരുന്നന്ന്,
വീഴാന്‍ മണ്ണില്ലാതെ,
തൂവാന്‍ മഴയില്ലാതെ,
ചൂടാനിലയില്ലാതെ...
കവിത കൊള്ളാം, ആശംസകൾ
നാടോടി.......
വീഴാന്‍ മണ്ണില്ലാതെ,
തൂവാന്‍ മഴയില്ലാതെ,
ചൂടാനിലയില്ലാതെ...
ശുഭാശംസകൾ....
നാടോടി....
കവിത കൊള്ളാം...
ഞാനോടി.... :)
വിത്തിലും പെണ്ണ് , കാറ്റിലും പെണ്ണ് ..
""കാറ്റിന്റെ വിത്തുകള്‍കൂണായ് മുളച്ചു,
ആലായ്‌പ്പടര്‍ന്നു,രേഖാംശങ്ങളില്‍വേരിറങ്ങി,
തായ്ത്തടി നീണ്ടത്മേഘത്തൊടികളില്‍,
ഇലകള്‍ പൊഴിഞ്ഞത്ആകാശഗംഗയില്‍""
ഇതങ്ങട് വല്ലാണ്ട് ഇഷ്ടയേട്ടൊ .. ഈ വരികള്‍ ..
ഒരു പരീക്ഷണം തന്നെ...
കാറ്റ് കൊണ്ടാവും കവിത കാട് കയറിപ്പോയോ?
കാറ്റിന്റെ കൈകളിലെ വിത്തുകൾ
വീഴാന്‍ മണ്ണില്ലാത്ത, തൂവാന്‍ മഴയില്ലാത്ത,ചൂടാനിലയില്ലാത്ത ഒരു കാലം....- ഭാഷ പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടുന്നു....
വളരെ മനോഹരം ഒരായിരം അഭിനന്ദനങ്ങൾ..
വിഷയ വൈവിധ്യങ്ങളിലേക്ക് ,വിത്യസ്തമായ അവതരണത്തിലേക്ക് നീങ്ങുമ്പോള്‍ കവിതയുടെ ഗൌരവം ചോരുന്നുവോ?...(നാടോടിപ്പോയിരുന്നന്ന്,
വീഴാന്‍ മണ്ണില്ലാതെ,
തൂവാന്‍ മഴയില്ലാതെ,
ചൂടാനിലയില്ലാതെ...) ഇഷ്ട്ടപ്പെട്ടു ഈ വരികള്‍ .
കാറ്റിന്റെ വിത്തുകൾ
ഇന്ന്
കാലം മാറി
മുളക്കാനിടം കിട്ടാതെ
നാടോടിയായി
നടക്കുന്നു .....
തെറ്റിന്റെ വിത്തുകൾ
നാടോടി പെണ്ണിന്റെ
ഗര്ഭ പാത്രത്തിലും
മുളക്കുന്നു ...
നാടോടി..!
നാടന്‍ കൊന്നക്കാടുകള്‍
കാലംതെറ്റി പൂത്തപ്പോള്‍,
വിഷപ്പല്ലുകളില്ലാതെ
ഉണ്ണികള്‍ പിറന്നപ്പോള്‍,
അപ്പൂപ്പന്‍താടിയായ് വന്നു
ഇളംകാറ്റിന്‍ വിത്തുക
ഒരു കടമ്മനിട്ട ടച്ച് ഉണ്ട് ഈ കവിതയ്ക്ക്. വരികൾ ഏറെ ഹൃദ്യം.
ഒരു ബുദ്ധി ജീവി കവിത :)
(y)
ഈ കവിത വായിച്ചപ്പോള്‍ എനിയ്ക്ക് ഇന്നത്തെ സാഹചര്യമാണ്‍ ഓര്‍മ്മ വന്നതു . ഇവിടെ വരാന്‍ വൈകി . നല്ല ഭാവനയോടു കൂടി എഴുതി . @PRAVAAHINY
നടോടവേ.. നെടുകെയോടവേ .....
നാടോടിയപ്പോള്‍
നടുവേയോടിയവന്‍
ഭൂമദ്ധ്യരേഖയില്‍ തട്ടിവീണു,
അച്ചുതണ്ടില്‍ തൂങ്ങി
നേരെ നിവര്‍ന്നവന്‍
മഞ്ഞിന്‍ മറയിലേയ്ക്കൂര്‍ന്നിറങ്ങി
ഈ വരികല് അസ്സലായി,
അതെ, ഭൂമദ്ധ്യരേഖയില്‍ തട്ടിവീണു :-)
Post a Comment