Wednesday, June 5, 2013

പറയാതെ പോയവള്‍

9


ഇന്നലെ
പാതിവെന്ത കവിതയില്‍ നിന്ന്
അവളിറങ്ങിവന്നു
"
ഉപ്പില്ല, മുളകില്ല..."
പതിവുപല്ലവി

"
മാറ്റിപ്പറഞ്ഞൂടെ,
ഒരിക്കലെങ്കിലും...?"
പുകയില്‍ ചുവന്നിരുന്ന
കണ്ണുകളില്‍ തട്ടി
തിരിച്ചുവന്നെന്‍ ചോദ്യം

രാവിലെയുണര്‍ന്നപ്പോള്‍
അടുക്കളയില്‍ തട്ടും മുട്ടും..
'
ചായാ...'ന്നു വിളിച്ചപ്പോള്‍
'
തേയിലയില്ലെ'ന്നു കേട്ടില്ല.

"
അവര്‍ പോയി സര്‍..."
പിന്നിലൊരു കിളിമൊഴി !
ചോദ്യചിഹ്നം പറന്നു,
"
നാലാംവരിയിലെ കാമുകനൊപ്പം..."

മരച്ചീനിക്കച്ചവടക്കാരന്‍ !
"
ഒരു നേരമെങ്കിലും പുഴുങ്ങാന്‍
ചീനി കൊടുക്കാമെന്നയാള്‍..."

നാലാംവരിയില്‍ നോക്കി,
അവനും പോയിരിക്കുന്നു...

"
നീ പിന്നെയാര്...?

"
പത്താംവരിയിലെ പെണ്‍കുട്ടി..
മഴയെ പ്രണയിക്കുന്ന,
കണ്ണുകളില്‍ കവിതയുള്ള..."

കയ്യിലെ ഗ്ലാസവള്‍
മേശപ്പുറത്തു വച്ചു,
"
മഴവെള്ളമാണ് സര്‍,
അങ്ങേയ്ക്കിതു മതിയാവും..."

(05..06..2013)


9 Response to പറയാതെ പോയവള്‍

June 5, 2013 at 8:14 PM

'ചായാ...'ന്നു വിളിച്ചപ്പോള്‍
'പഞ്ചാരയില്ലെ'ന്നു കേള്‍ക്കുന്നു

June 5, 2013 at 8:59 PM

ആരാണവൾ,എന്താണു നാലാം വരിയും പത്താം വരിയും? കവിതയിലെ വരികൾ ആണോഅതിനു ചായയും കാപ്പിയും തമ്മിലുള്ള ബന്ധം . പക്ഷേ വരികൾ ഇഷ്ടപ്പെട്ടൂ.

June 5, 2013 at 11:14 PM

വരികളുടെ ഭംഗിയും, വ്യത്യസ്ഥതയും, ആസ്വദിച്ചു... വരികള്‍കികടയിലെ ഭാവലോകം എന്റേതായ രീതിയില്‍ അറിഞ്ഞു.... കവിതയെ കൂടുതല്‍ വിലയിരുത്താന്‍ അറിയില്ല.....

June 5, 2013 at 11:14 PM

അല്പമൊന്നു മനസ്സിലായത് രണ്ടാം വായനയിലാണ്. ഇല്ലായ്മകള്‍ മാത്രം സമ്മാനിച്ചിട്ട് 'ചായാ...'ന്നു വിളിച്ചാല്‍ ഇങ്ങനെയിരിക്കും.

June 6, 2013 at 10:33 AM

പറയാതെ പോയി......

June 6, 2013 at 3:30 PM

വരികൾ ഇഷ്ടപ്പെട്ടൂ

June 7, 2013 at 12:32 PM

മഴവെള്ളമെങ്കിലും ഉണ്ടല്ലോ ?

നല്ല കവിത. ഇഷ്ടപ്പെട്ടു

Anonymous
June 8, 2013 at 12:30 AM

മഴവെള്ളത്തിനാണ് ഇപ്പോൾ ഡിമാന്റ്

October 14, 2013 at 7:40 PM

മഴവെള്ളമെങ്കിൽ മഴ വെള്ളം..!

Post a Comment