ചില നാടുകള്‍
അങ്ങനെയാണ്...
സൂര്യനെല്ലിയും,
കിളിരൂര്‍, വിതുരയും
കവിയൂര്‍, ദില്ലിയും...
മുഖമില്ലയെങ്കിലും
അവയിലെല്ലാമുണ്ട്
മോഹിനീരൂപങ്ങള്‍
ചില നാമങ്ങള്‍
ഇങ്ങനെയാണ്...
ശാരിയും സൗമ്യയും
അനഘയും ജ്യോതിയും...
പൈതങ്ങളെത്രപേര്‍
ജീവന്‍വിടാത്തവര്‍,
പേരറിയാത്തവര്‍,
രൂപമില്ലാത്തവര്‍
ചില നേരങ്ങള്‍
അങ്ങനെയാണ്,
അങ്ങനെയാണ്,
വാമൂടിക്കെട്ടണം
കോലങ്ങള്‍ കത്തണം
കൊടികള്‍ പിടിക്കണം
കണ്ണീര്‍ വെടിയണം
ചില ചോദ്യങ്ങള്‍
ഇങ്ങനെയാണ്,
ഇങ്ങനെയാണ്,
നാടുനന്നാകുവാന്‍
ഇനിപ്പിറക്കേണ്ടത്
വാസവദത്തയോ,
ഇനിത്തുറക്കേണ്ടത്
ചുവന്നതെരുവീഥിയോ?
ഇനിപ്പിറക്കേണ്ടത്
വാസവദത്തയോ,
ഇനിത്തുറക്കേണ്ടത്
ചുവന്നതെരുവീഥിയോ?
ചില മൗനങ്ങള്‍
എങ്ങനെയെന്നോ...
എങ്ങനെയെന്നോ...
പാടിച്ചിരിക്കുക,
കണ്ടുരസിക്കുക,
കൊണ്ടുകൂത്താടുക,
കല്ലെടുത്തെറിയുക...
ആഹഹ... ആഹഹ...
(29..12..2012)
ആഹഹ... ആഹഹ...
(29..12..2012)
16 Response to ആണരശുനാടുകള്‍
കൊണ്ടുകൂത്താടുക ,
കല്ലെടുത്തെറിയുക
പിന്നെയെല്ലാംമറന്നെന്നങ്ങ് നടിക്കുക ..
ആഹഹ ...ആഹഹ ..
പ്രബുദ്ധത, നാലുനാളത്തെ പ്രതിഷേധമല്ലാതെന്താണ്.
ചില ചോദ്യങ്ങള്‍ ..രൂപങ്ങള്‍ ,,കോലങ്ങള്‍ ,കാലങ്ങള്‍ ..കൊള്ളാം ...തന്നോട് തന്നെ എന്നും ചോദിക്കുന്നു ഈ ചോദ്യങ്ങള്‍ ...ചുവന്ന തെരുവുകളോ ..സ്ഥാനമാനത്തോടെയുള്ള വേശ്യാവൃത്തിയോ ഈ കാമാന്ധനമാരുടെ വെറിയും വിശപ്പും കൊലവിളിയും അടക്കുമോ...ഇങ്ങനെയൊരു കാലഘട്ടത്തില്‍ ജീവിക്കേണ്ടി വന്നതില്‍ സ്വയം ശപിക്കുന്നു....സോണീ ഇങ്ങനെയൊക്കെയല്ലാതെ ഒരു സ്ത്രീക്ക് എങ്ങനെ ഇതിനോട് പ്രതികരിക്കാനാവും ..പദങ്ങളുടെ ഭംഗിയേക്കാള്‍ ആശയത്തിന്റെ ആത്മാര്‍ത്ഥത വരികളില്‍ തിളങ്ങുന്നു..
ആണരശ് നാട്.... :)
ഒന്നും പറയാനാകുന്നില്ല ഈ അവസരത്തില്‍ ...
പറയാന്‍ വാക്കുകളില്ല
ഇതിലപ്പുറം ഇനിയും നാമെന്തു പറയണം?കവിതയുടെ വികാരം, ഉറങ്ങുന്ന വിചാരങ്ങളെ ഉണര്‍ത്തിയെങ്കില്‍ !കേഴുക,പ്രിയ നാടേ...
ചില മൗനങ്ങള്‍
എങ്ങനെയെന്നോ...
പാടിച്ചിരിക്കുക,
കണ്ടുരസിക്കുക,
കൊണ്ടുകൂത്താടുക,
കല്ലെടുത്തെറിയുക...
ആഹഹ... ആഹഹ...
ചില ഉത്തരങ്ങൾ ഇങ്ങനെയാണ്
സൂര്യനെല്ലിയിൽ അവൾ തെറ്റ്
സൗമ്യ ഒറ്റയ്ക്കിരുന്നത് മൗഢ്യം
ജ്യോതിയുടെ ചുവപ്പിച്ച ചുണ്ടുകളാണ് പിഴ
ചുവന്ന തെരുവ്?
അയ്യേ...
അപ്പോൾ ആർഷഭാരതം? മലയാളസംസ്കാരം? മലപ്പുറം കത്തി...?
അടങ്ങാക്കലിയുടെ തീക്കാറ്റിലേക്ക് കത്തിയാളുന്നൊരു കൊള്ളിവെയ്പ്പ്!
ഭാവുകങ്ങൾ...!
Niyamathil polum bhayakkatha kure manushyar ivide ellam undu
ചിലപ്രതികരണങ്ങൾ ഇങ്ങനെയൊക്കെയും...
പ്രതികരിക്കുക... പ്രതികരിക്കുക ... പ്രതികരിക്കുക...
കവിത നന്നായി. അവസാനത്തെ വരി കവിതയുടെ ഗൌരവം ചോര്ത്തിക്കളഞ്ഞതുപോലെ തോന്നി........
ഇങ്ങനെ ഭ്രാന്തന്‍മ്മാരെപ്പോള്‍ ചിരിക്കേണ്ടി വരും വാര്‍ത്തകള്‍ കേട്ട് മരവിച്ചുപോകുന്നു ...ആവര്‍ത്തിക്കപ്പെടുന്ന മനുഷ്യത്വമില്ലായ്മകള്‍ ..
nadu nannakan ini pirakkendath vasavadathayo
ini thurakkendath chuvanna theruvukalo!
Sony.. Aazhathil tharaynu. Onum parayanila,oninekurichum. Swantham natilude nadakkan polum pedi thonnithudangyirikunu
ചില ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടാവാതെ പോവുന്നു.....
നല്ല കവിത. കല്ലെടുത്തെറുഞ്ഞ് നിർത്തിയാൽ ഇത്ര നന്നായേനെ! ആഹ ഹ ഹ വേണ്ടായിരുന്നു.
kollam
Post a Comment