കാത്തിരിപ്പിന്‍റെ
ഹൃദയമിടിപ്പിന്
പേടിസ്വപ്നത്തിന്‍
പൊരുള്‍ക്കേടുകള്‍
ഘടികാരസൂചി
തറഞ്ഞുപോകുന്നതില്‍
ആധിക്കുമിളകള്‍
നീറിപ്പടര്‍ന്നതും,
ശ്വാസച്ചൊരുക്കില്‍
ഇടംനെഞ്ചിലൊറ്റയാന്‍
വാക്കൊന്നെരിഞ്ഞു
കനല്‍ശില്പമായതും,
മീനപ്പകര്‍ച്ചയില്‍
വേവലായൂര്‍ന്നതും,
വേറിട്ട നോക്കില്‍
പൊരുത്തക്കരടുകള്‍
ഒരു വേളയെങ്കിലും
നിമിനേരമെങ്കിലും
കണ്ണായ്ക്കരുതണം
കരളില്‍പ്പൊതിയണം
പ്രാണന്‍റെ ധമനിയില്‍
ധാരയായ്‌പ്പായണം,
കാക്കുന്ന നെഞ്ചിലെ
വിങ്ങല്‍ മിടിപ്പിലെ
നോവുകളൂതും
ഉലക്കാറ്റുലച്ചിടാന്‍ ...
ഹൃദയമിടിപ്പിന്
പേടിസ്വപ്നത്തിന്‍
പൊരുള്‍ക്കേടുകള്‍
ഘടികാരസൂചി
തറഞ്ഞുപോകുന്നതില്‍
ആധിക്കുമിളകള്‍
നീറിപ്പടര്‍ന്നതും,
ശ്വാസച്ചൊരുക്കില്‍
ഇടംനെഞ്ചിലൊറ്റയാന്‍
വാക്കൊന്നെരിഞ്ഞു
കനല്‍ശില്പമായതും,
മീനപ്പകര്‍ച്ചയില്‍
വേവലായൂര്‍ന്നതും,
വേറിട്ട നോക്കില്‍
പൊരുത്തക്കരടുകള്‍
ഒരു വേളയെങ്കിലും
നിമിനേരമെങ്കിലും
കണ്ണായ്ക്കരുതണം
കരളില്‍പ്പൊതിയണം
പ്രാണന്‍റെ ധമനിയില്‍
ധാരയായ്‌പ്പായണം,
കാക്കുന്ന നെഞ്ചിലെ
വിങ്ങല്‍ മിടിപ്പിലെ
നോവുകളൂതും
ഉലക്കാറ്റുലച്ചിടാന്‍ ...
(02.04.2013)