നാവുറയ്ക്കും മുന്‍പേ
അച്ഛനെന്നു വിളിക്കും മുന്‍പേ
കുഞ്ഞരിപ്പല്ലു കാട്ടി
ഇത്തിരിക്കുട്ടി പറഞ്ഞു,
" പ്ലിങ്ങസ്യ... "
കണ്ണുമിഴിച്ചു ഞാന്‍ നിന്നപ്പോള്‍
അവള്‍ ചിരിച്ചു...
രാവിലെ ഉണരുമ്പോള്‍
എന്‍റെ മീശയില്‍ പിടിച്ചും
രാത്രിയെന്റെ മുതുകത്ത്
ആന കളിക്കുമ്പോഴും
അവള്‍ പറഞ്ഞു,
" പ്ലിങ്ങസ്യ... "
ഇരുപതുലക്ഷവും ഇരുനൂറു പവനും
ഷെവര്‍ലെ കാറും റബ്ബര്‍ത്തോട്ടവും
കള്ളച്ചിരിയുമായി
അവള്‍ പടിയിറങ്ങിപ്പോയി
ജപ്തിനോട്ടീസുകള്‍ എണ്ണിയടുക്കുമ്പോള്‍
അവള്‍ പറഞ്ഞതിനര്‍ത്ഥം ഞാനറിഞ്ഞു,
" പ്ലിങ്ങസ്യ... "
(15..06..2011)