Wednesday, December 22, 2010

വഴിക്കണ്ണ്

6


വഴിക്കണ്ണു നീളുന്ന -
തവള്‍ മാത്രമറിയുന്നു
മയങ്ങുന്ന കുരുവികള്‍
വിതുമ്പുന്ന രാക്കിളി
തണുക്കുന്ന കിണര്‍വെള്ളം...
മരവിക്കുമത്താഴം...

വഴിക്കണ്ണു നീറുമ്പൊ -
ഴവള്‍ മാത്രമുരുകുന്നു
വൈകുമെന്നൊറ്റ
വരിയ്ക്കൊരു സന്ദേശം...
ഇരുളുന്ന വീഥികള്‍
മങ്ങുന്ന കാഴ്ചകള്‍
കുളിരുന്ന ചാറ്റലില്‍
വഴുക്കുന്ന ചരിവുകള്‍ ‍...!!!

വഴിക്കണ്ണു കടയുമ്പൊ -
ഴവള്‍ മാത്രം പിടയുന്നു
വഴിയില്‍ കുടുങ്ങിയോ...?
കുഴികള്‍ ചതിച്ചുവോ...?
ഇരുളിന്‍റെ മറവുകള്‍ ...
മരനീര്‍ വളയങ്ങള്‍ ...
മാരകവേഗങ്ങള്‍ ‍...
ചുടുചോര... വേദന...

കണ്‍പോള തുടികളായ്...
നെഞ്ചിടം ചെണ്ടയായ്‌
അടിവയര്‍ തീക്കനല്‍
കൈകാല്‍ തരിപ്പുകള്‍
ചുണ്ടിലും നാവിലും -
കാക്കണേ......യീശ്വരാ...
......................................
......................................

വഴിക്കണ്ണു കാണുന്നു...!!!
വഴിക്കണ്ണു തിരയുന്നു...
വഴിക്കണ്ണു കാണുമ്പൊ -
ഴവള്‍ മാത്രമവള്‍ മാത്ര -
മവളായ് തീരുന്നു....
വഴിക്കണ്ണറിയുന്നു...
ആ നിഴല്‍ ജീവിതം,
ആ മുഖം പ്രാണനും...
ആ സ്വരം ശ്വാസവും...

(30.11.2010)

6 Response to വഴിക്കണ്ണ്

December 26, 2010 at 7:52 PM

വഴിയില്‍ കുടുങ്ങിയോ..?
കുഴികള്‍ ചതിച്ച്ചുവോ..?
ഇരുളിന്‍റെ മറവുകള്‍..
മരനീര്‍ വളയങ്ങള്‍..
മാരക വേഗങ്ങള്‍..
........
നിത്യവും ഇങ്ങിനെ വഴിക്കണ്ണുമായി കാത്തിരിക്കുന്നവരുടെ ഒരസ്സല്‍ ചിത്രം..കവിത വളരെ നന്നായിരിക്കുന്നു.

August 17, 2011 at 10:49 PM

"വഴിക്കണ്ണു കടയുമ്പൊ -
ഴവള്‍ മാത്രം പിടയുന്നു
വഴിയില്‍ കുടുങ്ങിയോ...?
കുഴികള്‍ ചതിച്ചുവോ...?" ഒരമ്മയുടെ വ്യാകുലത നന്നായി അവതരിപ്പിച്ചിരിക്കുന്നു.. കാലിക പ്രാധാന്യമുള്ള കവിത.

June 9, 2012 at 10:02 PM

ഹോ..ഇത് ഭയങ്കര കടു കഡോരം ആയിപ്പോയ്യി എനിക്ക് .. താങ്ങാന്‍ പറ്റുന്നില്ല. നമുക്ക് ലളിതം മതിയേ..

മാപ്പ്..

June 10, 2012 at 9:19 AM

ലൈക്ക്‌ അടിച്ചു ഞാന്‍..അപ്പൊ പോട്ടെ...

September 11, 2012 at 8:19 PM

ഇഷ്ടായീ..
നിങ്ങൾ ഇങ്ങനെയൊന്നും ഇരുന്നാ പോരാട്ടാ..

September 11, 2012 at 9:10 PM

LIKE

Post a Comment