നിന്റെ കുടക്കീഴില്‍ ഞാനും നിന്നിട്ടും
നീ മാത്രം നനഞ്ഞതുകണ്ടപ്പോഴാണ്
നിന്‍റെയുള്ളില്‍ പെയ്ത മഴ
എത്ര ശക്തമായിരുന്നെന്നു ഞാനറിയുന്നത്
അപ്പോഴാണ്,
അപ്പോള്‍ മാത്രമാണ്,
കുടയെന്റേതായിരുന്നെങ്കില്‍
ഞാന്‍ മാത്രം നനയുമായിരുന്നെന്നും
ഞാനറിയുന്നത്
പിന്നെ വന്ന മഴയില്‍
കുടയില്ലാതിരുന്നിട്ടും
നമ്മുടെ ഹൃദയങ്ങള്‍ മാത്രം നനഞ്ഞില്ല,
അവയ്ക്ക് കുടയായി
നമ്മുടെ മുഖങ്ങളുണ്ടായിരുന്നു...
(05..02..2012)
നീ മാത്രം നനഞ്ഞതുകണ്ടപ്പോഴാണ്
നിന്‍റെയുള്ളില്‍ പെയ്ത മഴ
എത്ര ശക്തമായിരുന്നെന്നു ഞാനറിയുന്നത്
അപ്പോഴാണ്,
അപ്പോള്‍ മാത്രമാണ്,
കുടയെന്റേതായിരുന്നെങ്കില്‍
ഞാന്‍ മാത്രം നനയുമായിരുന്നെന്നും
ഞാനറിയുന്നത്
പിന്നെ വന്ന മഴയില്‍
കുടയില്ലാതിരുന്നിട്ടും
നമ്മുടെ ഹൃദയങ്ങള്‍ മാത്രം നനഞ്ഞില്ല,
അവയ്ക്ക് കുടയായി
നമ്മുടെ മുഖങ്ങളുണ്ടായിരുന്നു...
(05..02..2012)
27 Response to പ്രണയമഴ
പ്രണയത്തെക്കുറിച്ച്
എല്ലാവരും എഴുതുന്നു...
ഞാനും എഴുതണ്ടേ...?
അപ്പോഴാണ്,
അപ്പോള്‍ മാത്രമാണ്,
കുടയെന്റേതായിരുന്നെങ്കില്‍
ഞാന്‍ മാത്രം നനയുമായിരുന്നെന്നും
ഞാനറിയുന്നത്
അങ്ങനെ വല്ലോരും എഴുതുന്ന പോലല്ലല്ലോ സോണീജീ യുടെ എഴുത്ത്,അതേത് മണ്ടൂസനും മനസ്സിലാവുന്ന പ്രണയമല്ലേ ? കുഞ്ഞുകവിതയിൽ ഒരുപാട് നല്ല പ്രണയ ഓർമ്മകൾ സമ്മാനിച്ചു ഈ കവിത. നന്ദി ചേച്ചീ. ആശംസകൾ.
.പ്രണയം എനിക്ക് മടുത്തിട്ടാണോ എന്നറിയില്ല, എനിക്ക് ഇഷ്ടമായില്ല .. പണ്ട് എഴുതിയ ഒരു എഴുത്തിന്റെയും ഏഴയലത്തു പോലും വന്നില്ല എന്ന് പറയാന്‍ തോന്നുന്നു. പ്രണയം എന്ന വിഷയത്തെ കുറിച്ച് എനിക്കും എന്തെങ്കിലും എഴുതണം എഴുതണം എന്ന് ആരോടോ വാശി പിടിച്ചു കൊണ്ട് മാത്രം എഴുതിയ പോലെ..
എന്നോട് ക്ഷമിക്കുക ..മാപ്പ് മാപ്പ്. മാപ്പ്..
അവയ്ക്ക് കുടയായി
നമ്മുടെ മുഖങ്ങളുണ്ടായിരുന്നു...
മനസ്സിനെ മറയ്ക്കുന്ന മറയെന്നു പുതു മൊഴി...
പ്രണയമഴയൊരു കുളിര്‍മഴയായി :)
എല്ലാവരും എഴുതുന്നു...
ഞാനും എഴുതണ്ടേ...?
മനസ്സില്‍ നിറയെ ഉള്ളപ്പോള്‍,
അത് പകര്‍ത്താനാണോ..പാട്..!!
തോരാതെ പെയ്യട്ടെ ഈ പ്രണയ മഴ..!
ആശംസകളോടെ...പുലരി
പ്രണയത്തെ കുറിച്ച് എഴുതിയാലും എഴുതിയാലും തീരില്ല .....നന്നായിട്ടുണ്ട്
മുഖമൂടിയിട്ട കവിത വായിച്ചൂട്ടൊ.. ആശംസകള്‍
ആശംസകള്‍
കുറഞ്ഞ വാക്കുകളില്‍ ഒളിപ്പിച്ച പ്രണയം
അത് മഴയായ്, പിന്നെ കുളിരായി ,
കുടയുണ്ടെങ്കിലും കവിത എന്നെ നനയിപ്പിച്ചു
അദ്ദാണു... നല്ല വരികൾ
വായിക്കുന്ന എല്ലാവരും കുട കരുതീട്ടില്ലേ....? ജൂണ്‍ മാസാ....
ചിലതൊക്കെ കുടഞ്ഞെറിയാതെ
പിന്നെയെന്ത് പ്രണയം
ചിലതൊക്കെ നനഞ്ഞ് പൊള്ളാതെ
വേറെയെന്ത് പ്രണയം
എന്ന് വെച്ച്,
പ്രണയിനികൾ കുടയെടുക്കാൻ മറക്കേണ്ട...
പുറത്ത് ഇപ്പോഴും തോരാമഴ !
ശിലാമഴ... ഉള്ളിലും പുറത്തും ഒരുപോലെ പെയ്യുന്ന ആചാര മഴ..!
പിന്നെ വന്ന മഴയില്‍
കുടയില്ലാതിരുന്നിട്ടും
നമ്മുടെ ഹൃദയങ്ങള്‍ മാത്രം നനഞ്ഞില്ല,
അവയ്ക്ക് കുടയായി
നമ്മുടെ മുഖങ്ങളുണ്ടായിരുന്നു...
ഇതാണ് യഥാര്‍ത്ഥ പ്രണയം ! ഇങ്ങനെ ആയിരിക്കണം യഥാര്‍ത്ഥ പ്രണയം !
പ്രണയം, കരുതൽ..
ചുംബനം..
nice
i like this lines
പ്രണയത്തെക്കുറിച്ച്
എല്ലാവരും എഴുതുന്നു...
ഞാനും എഴുതണ്ടേ...?
എഴുതിക്കോളൂ ..!!
ഈ പ്രണയമഴ പെയ്തു കൊണ്ടിരിക്കട്ടെ ...!!
പ്രണയം നഷ്ടമാവതിരിക്കട്ടെ,ഒപ്പം കവിതയും പെയ്തിറങ്ങട്ടെ...
ബ്ലോഗ്ഗില്‍ പുതിയ കഥ..വായിക്കുക,അഭിപ്രായം അറിയിക്കുക,
ആ മകന്‍റെ കരച്ചില്‍ കേട്ടപ്പോള്‍ ആ അമ്മ എന്ത് ചെയ്യുകയായിരിക്കും??
http://www.kannurpassenger.blogspot.in/2012/05/blog-post_30.html
നിന്റെ ഉള്ളില്‍ പെയ്യുന്ന മഴയില്‍
ഞാന്‍ നനയുമ്പോള്‍
നീയും ഞാനും ഒരേ ഒരു ആകാശത്തിന്റെ
സന്തതികളാകും.
കുടകളില്ലാതെ
നനഞ്ഞു നനഞ്ഞ്
നാം പുതുമഴ പെയ്തു നിറഞ്ഞ മണ്ണുപോലെ
കുതിര്‍ന്നു പൂക്കും.
മുഖങ്ങള്‍ അഴിഞ്ഞുവീണ്
രണ്ടുഹൃദയങ്ങള്‍ മാത്രമാകുന്ന
ആ വേള...
ലളിതമായ വരികള്‍ ... കൊള്ളാം
പിന്നെ വന്ന മഴയില്‍
കുടയില്ലാതിരുന്നിട്ടും
നമ്മുടെ ഹൃദയങ്ങള്‍ മാത്രം നനഞ്ഞില്ല,
അവയ്ക്ക് കുടയായി
നമ്മുടെ മുഖങ്ങളുണ്ടായിരുന്നു...
ഇങ്ങിനെ നുണ വിളിച്ചു പറയരുത് ..
നല്ല കവിത .. ആശംസകള്‍ മ
പ്രണയത്തിന്റെ മോന്ജെരുന്ന വരികള്‍ കൊള്ളാം
പക്ഷെ ബ്ലോഗ് അത്ര പോര എഴുത്ത് കാണണം എങ്കില്‍ ടോര്‍ച്ചു അടിച്ചു നോക്കണം ആപശ്ചാത്തലമോ? വരികളുടെ കളറോ മാറ്റുന്നത് നന്നായിരിക്കും
ഹൃദയത്തില്‍ പ്രണയം ഉണ്ടെങ്കിലെ എഴുതാനാവൂ സോണി ജീ അതിനിങ്ങനെ മുന്‍കൂര്‍ജാമ്യം ഒന്നും വേണ്ടാ .നിങ്ങള്‍ എഴുതിയാല്‍ മാത്രം മതിയാകും .അതിപ്പോള്‍ തവളയുടെ ദഹന വ്യവസ്ഥയെ കുറിച്ച് ആണെന്ന്കിലും കവിത എനിക്ക് അത്ര ഇഷ്ടമായില്ല .അത് വേറെ കാര്യം ..
Great!
നിന്റെ മണല്‍പരപ്പിന്റെ
പൊള്ളിക്കുന്ന ചൂടില്‍
പെയ്യാന്‍ കൊതിച്ചിട്ടും
ഒന്നെത്തി നോക്കാതെ പോയ മഴ
ഇന്ന്
എന്റെ കണ്ണിലേക്ക് പടര്‍ന്നപ്പോഴാണ്
അടങ്ങാതെ ഇരമ്പിമറയുന്ന
കടലിന്റെ ആഴം ഞാനറിഞ്ഞത്..
ജാമ്യമായി എഴുതിയ മൂന്നു വരികള്‍ ആവശ്യമില്ലായിരുന്നു.....
എന്തോ അത്രക്കങ്ങു രസിച്ചില്ല.....എങ്കിലും കൊള്ളാം ,,,,,,ആശംസകള്‍..........:)
Post a Comment