എന്റെ
ചുറ്റളവുകളില്‍
ഉളി വച്ച് കൊത്തിയപ്പോഴാണ്
നീയൊരു പെണ്ണായത്
എന്‍റെ പരുപരുപ്പുകളില്‍
ചിന്തേരിട്ടപ്പോഴാണ്
നിന്‍റെ പുറം മിനുങ്ങിയത്
എന്‍റെ തീവ്രതകളില്‍
ലാസ്യം നിറഞ്ഞപ്പോഴാണ്
നീ തരളിതയായത്
എങ്കിലും പെണ്ണേ,
അഹംഭാവമെന്നയെന്‍
രോമപ്പുതപ്പാണല്ലോ
നിന്നെ നീയാക്കുന്നത്...
(25..12..2013)
ഉളി വച്ച് കൊത്തിയപ്പോഴാണ്
നീയൊരു പെണ്ണായത്
എന്‍റെ പരുപരുപ്പുകളില്‍
ചിന്തേരിട്ടപ്പോഴാണ്
നിന്‍റെ പുറം മിനുങ്ങിയത്
എന്‍റെ തീവ്രതകളില്‍
ലാസ്യം നിറഞ്ഞപ്പോഴാണ്
നീ തരളിതയായത്
എങ്കിലും പെണ്ണേ,
അഹംഭാവമെന്നയെന്‍
രോമപ്പുതപ്പാണല്ലോ
നിന്നെ നീയാക്കുന്നത്...
(25..12..2013)
19 Response to പരിണാമിനി
എന്തൊരു അലങ്കാരം ആണെന്ന് നോക്കിക്കേ അഹംഭാവതിനു
കൊള്ളാം എന്തായാലും
രോമപ്പുതപ്പും മാറ്റുമ്പോള്‍........
നന്നായിരിക്കുന്നു കവിത
ആശംസകള്‍
അഹംഭാവം എന്ന രോമപുതപ്പ്
എന്‍റെ തീവ്രതകളില്‍
ലാസ്യം നിറഞ്ഞപ്പോഴാണ്
നീ തരളിതയായത്
എങ്കിലും പെണ്ണേ,
അഹംഭാവമെന്നയെന്‍
രോമപ്പുതപ്പാണല്ലോ
നിന്നെ നീയാക്കുന്നത്...
നന്നായിരിക്കുന്നു...
അഹംഭാവി
പരിണാമിനി ...അഹംഭാവി
kollam
അഹംഭാവം ഇല്ലെങ്കിൽ പിന്നെ എന്ത് പെണ്ണ് അല്ലെ..;)
പരിണാമിനി - നല്ല ശീര്‍ഷകം
ഉളി വച്ച് കൊത്തി കൊത്തി കളിഞ്ഞിട്ടും അഹംഭാവം ????അപ്പോള്‍ അതാണ് പരിണാമിനി അത് തന്നെയാണ് പരിണാമിനി
എന്‍റെ തീവ്രതകളില്‍
ലാസ്യം നിറഞ്ഞപ്പോഴാണ്
നീ തരളിതയായത് നല്ല വരികള്‍ ....ആശംസകള്‍
ആത്മഗതം
വെട്ടിയൊട്ടിച്ച ചായച്ചീന്തുകളില്‍
നിറം നനഞ്ഞ ചിത്രങ്ങള്‍
തെറ്റി വരച്ച അടയാളക്കുറികളില്‍
കാലമെത്താതെ പരിണാമം
ആശംസകള്‍,
എങ്കിലും പെണ്ണേ,
അഹംഭാവമെന്നയെന്‍
രോമപ്പുതപ്പാണല്ലോ
നിന്നെ നീയാക്കുന്നത്..."
വൈകിയെത്തിയെങ്കിലും
ഊണുകിട്ടി..
മനോഹരം...
തുട൪ന്നും പ്രതീക്ഷിച്ച്...
സ്ത്രീയെന്ന ബോധം ആവശ്യമാണല്ലോ എങ്ങനെയൊക്കെ മാറ്റിമറിച്ചാലും ല്ലേ..?
ആണോ? ആയിരിക്കും അല്ലേ ? നിശ്ശം ല്ല്യ.
ഇതില്‍ പുരുഷന്‍ അവന്റെ അഹംഭാവത്തിന്റെ വിളംബരമാണ് ഘോഷിക്കുന്നത് എങ്കിലും, കവയിത്രിയുടെ മനസ്സുള്‍ക്കൊണ്ടു വായിച്ചാല്‍ ശരിക്കും തോന്നുക ഒരു submissive style ആണ്.
“പുരുഷാ.. നീയില്ലെങ്കില്‍ ഞാനൊന്നുമല്ല എന്നു തലതാഴ്തി സമ്മതിക്കുന്നത് പോലെയും നിന്റെ അഹംഭാവത്തിന്റെ രോമപ്പുതപ്പിലാണ് എന്റെ സര്‍വ്വസ്വവും എന്നു സ്വയം വിളിച്ചോതുന്നത് പോലെയും തോന്നുന്നു.”
ഒരുപക്ഷേ കവയിത്രി അങ്ങനെയാവില്ല കരുതിയിട്ടുണ്ടാവുക....
Post a Comment