Saturday, November 13, 2010

മരമെന്നാല്‍....

1

മരം മരമാകുന്നതെപ്പോള്‍...???

മരമെന്നാല്‍
വേരുകളോ ശിഖരങ്ങളോ?

നീ കാണുന്നത്  ശിഖരങ്ങള്‍
ഞാനറിയുന്നത് വേരുകള്‍
വേരില്ലാതെ മരമില്ല
മരമില്ലെങ്കിലും വേരുണ്ടാവും
- അത് വേരു മാത്രം.
മരമെന്നാല്‍ തായ്ത്തടി,
ശിഖരങ്ങളും...
ഞാനറിയുന്നത് വേരുകള്‍ ;
നീയെന്റെ ശിഖരങ്ങള്‍...
നിന്നില്‍ കൂടുകൂട്ടുന്നത്
എന്റെ സ്വപ്‌നങ്ങള്‍...
എന്നില്‍ ചോര പകരുന്നത്
എന്റെ വേരുകള്‍ ;
എന്നെ ഞാനാക്കുന്നത്
എന്റെ ശിഖരങ്ങള്‍...

(12.11.2010)

1 Response to മരമെന്നാല്‍....

March 23, 2011 at 5:39 PM

"എന്നെ ഞാനാക്കുന്നത്
എന്റെ ശിഖരങ്ങള്‍"

സത്യം..എന്തുകൊണ്ടെന്നാല്‍,
നീയെന്റെ ശിഖരങ്ങളാണ്‌.
നിന്നില്‍ കൂടുകൂട്ടുന്നത് എന്റെ സ്വപ്‌നങ്ങള്‍...
നീയില്ലെങ്കില്‍ പിന്നെ ഞാനുമില്ലല്ലോ?

Post a Comment