അഞ്ചാമതൊരു വിത്ത് ;
ആരാവാരത്തോടെ ,
പത്തുഗുണം വേണ്ടത് .
വിത്തിന് പക്ഷെ,
പത്തല്ല, പതിനായിരം...
ഗുണമല്ല ; ദോഷം .
വിത്തിട്ട നിലം,
നനവ് വറ്റിത്തുടങ്ങിയത് .
വിതക്കാരന്റെ കൈകള്‍ ,
വിറച്ചുകൊണ്ടിരുന്നത് .
മുളയ്ക്കില്ലെന്നു നിലം ,
മുളച്ചാലും കരിയുമെന്ന് നാട്ടാര്‍ ,
എന്നിട്ടും....
വിത്ത് മുളച്ചപ്പോള്‍
കുംഭനിലാവില്ലായിരുന്നു .
മുളകള്‍ വെളുത്തിരുന്നപ്പോള്‍
വിത്ത് മാത്രമറിഞ്ഞു ,
വിത്തിനുള്ളില്‍
നറും പാലാണെന്ന്...
ഇരുണ്ടു വെളുത്തു ;
വെളുത്തിരുണ്ടു -
മുള വളര്‍ന്നു ;
അഞ്ചാം വിത്ത് ,
ആരാവാരങ്ങളില്ലാതെ ,
പതിനായിരം ദോഷങ്ങളോടെ ,
ഒരുകോടി കറുപ്പുകളോടെ...
( 27.01.2011 )
1 Response to അഞ്ചാം വിത്ത്
കവിതയുടെ ത്രെഡ് മനസ്സില്ലായില്ല :(
Post a Comment