പിന്‍വിളി കേട്ടില്ലെന്ന്
പരിഭവം പറയുമ്പോള്‍
നിനക്കറിയണോ,
വട്ടത്തില്‍ ചവിട്ടാന്‍
ഞാന്‍ പെടുന്ന പാട്...?
നീയറിയുന്ന വൃത്തങ്ങള്‍ -
ദോശ, സിന്ദൂരപ്പൊട്ട് ,
വട്ടമിട്ടിരുന്നാല്‍ കൊത്തങ്കല്ല്.
മാസാദ്യങ്ങളും കീശ കീറുമ്പോള്‍
അതില്‍
വട്ടമെത്താത്ത നാണയത്തുട്ടുകള്‍ ;
തുന്നിക്കൂട്ടുമ്പോള്‍ മറന്നുപോകുന്നത്
വ്യാസത്തിന്‍റെ സമവാക്യങ്ങള്‍,
ഘനവും ചുറ്റളവുകളും.
നെഞ്ചിടിപ്പുകള്‍;
വിലകൂടല്ലേയെന്ന്,
ഉപ്പിനും അരിക്കും മുളകിനും മാത്രം.
വട്ടത്തില്‍ കീറിയതു കൂട്ടിപ്പിടിച്ച്
നീളത്തില്‍ തുന്നുമ്പോള്‍
ജീവിതമിങ്ങനെ...
ചവിട്ടുന്നത് വട്ടത്തില്‍,
ഓടുന്നത് നീളത്തില്‍...
വരച്ചാലെത്താത്ത വൃത്തത്തില്‍
വഴിക്കണക്കിന്‍റെ ചോദ്യവും!!!
(16..02..2011)
14 Response to വിഷമവൃത്തം
ജീവിതം
ഒരു കണക്കുകളിയാണ്
ചിലപ്പോഴൊക്കെ
മനക്കണക്കുകളും....
ജീവിതവും
ഗണിതവും
കൂട്ടിയിണക്കിയത്...
ഭംഗിയായിരിക്കുന്നു...
ഞാന്‍
പലിശ, പറ്റുപടി, വൈദ്യനും വാടകയും പകുത്തെടുത്ത പല കള്ളികൾ, ഋണധന ഗണിതത്തിന്റെ രസഹീനമാം ദുർന്നാടകം.
ഗണിതമല്ലോ താളം താളമാകുന്നു കാലം കാലമോ സംഗീതമായ്( ഗസൽ- ചുള്ളിക്കാട്.) കവിത പരന്നുപോയി . സ്ത്രീകളോട് പരിഭവിക്കുന്നതുമായി.
വൃത്തത്തിലാവുന്ന ജീവിതം
ജീവനം നാള്‍ക്കു നാള്‍ അസാദ്ധ്യമാകുന്നു പാവങ്ങള്‍ക്ക്.
ഒക്കെയും ശരിയാകും. ഒരു 'ലോട്ടറി' അടിച്ചാല്‍..!!!
വട്ടത്തില്‍ കീറിയതു കൂട്ടിപ്പിടിച്ച്
നീളത്തില്‍ തുന്നുമ്പോള്‍
ജീവിതമിങ്ങനെ...
ചവിട്ടുന്നത് വട്ടത്തില്‍,
ഓടുന്നത് നീളത്തില്‍...
വരച്ചാലെത്താത്ത വൃത്തത്തില്‍
വഴിക്കണക്കിന്‍റെ ചോദ്യവും!!!
ഇത് കൊള്ളാം
ഇതെന്തൊരു ഫോണ്ട് കളര്‍ ആണ് കൊടുതെക്കുന്നെ ..? വായിക്കാന്‍ ബുദ്ധിമുട്ടുണ്ട് .!~
വൃഥാവിലാവുന്ന വട്ട കൂട്ടയോട്ടം ...
നന്ദി റഷീദ്. ഫോണ്ട് കളര്‍ മാറ്റിയിട്ടുണ്ട്.
വട്ടമെത്തിയ്ക്കാൻ പാടുപെടുന്നതിന്റെ ബുദ്ധിമുട്ട് ഒരു സ്ത്രീ ഇത്ര മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു.അതിലാണ് ഞാൻ അത്ഭുതപ്പെടുന്നത്....
കൃത്യതക്കുറവുള്ള ദോശയെ,ഒരു ദീർഘവൃത്തം പോലിരിയ്ക്കുന്ന സിന്ദൂരത്തെ,ഞാനാണെങ്കിലൊരു പക്ഷേ ഈ വിഷയം കൈകാര്യം ചെയ്യുന്നെങ്കിൽ ഓർക്കില്ലായിരുന്നു തീർച്ച...
മാത്രമല്ല,കവിത പരന്നില്ല.കുറുകിക്കൊഴുത്തിരിയ്ക്കുന്നു....
:))))
ജീവിതം വട്ടത്തില്‍ ,നീളത്തില്‍ ,ചതുരത്തില്‍ പിന്നെ എങ്ങുമെത്താതെ ..:(
വായിച്ചു കഴിഞ്ഞപ്പോൾ എനിക്കു വട്ടായി.
ചവിട്ടുന്നത് വട്ടത്തില്‍,
ഓടുന്നത് നീളത്തില്‍...
വരച്ചാലെത്താത്ത വൃത്തത്തില്‍
വഴിക്കണക്കിന്‍റെ ചോദ്യവും!!!
ജീവിതമൊന്ന് 'വട്ട'മൊപ്പിക്കാൻ പെടുന്ന പാട് ഇവന്മാരാരേലും അറിയുന്നുണ്ടോ ?
നെഞ്ചിടിപ്പുകള്‍;
വിലകൂടല്ലേയെന്ന്,
ഉപ്പിനും അരിക്കും മുളകിനും മാത്രം.
അവസാനം അത് വട്ടവും ചതുരവും ഒന്നുമാവാതെ നിലക്കുന്നു.
ആശംസകൾ.
ഇക്കാണാവുന്ന കാശൊണ്ടായിട്ടും വട്ടചെലവിന് തികയണില്ലാന്ന് പറയണേന്താന്നാ പിടി കിട്ടാത്തെ.. ആരോടാ ഈ വാശി..! വട്ടചിലവിന്‍റെ നെട്ടോട്ടത്തില്‍ ഈ കൊള്ളി പുകയുന്നത് നേരത്തേം കണ്ടിട്ടുണ്ടെന്ന് തോന്നണ്.
ആശംസകൾ
Post a Comment