പെണ്ണേ,
പലകുറി പറഞ്ഞില്ലേ,
നെട്ടോട്ടമോടുമ്പോള്‍
കുറിയോട്ടം വേണ്ടെന്ന്....?
അന്തിയ്ക്കിരുള്‍ വീഴ്കെ,
കുണ്ടനിടവഴി
ചാടിക്കടന്നു നീ
താഴേത്തൊടിയിലെ
മൂവാണ്ടന്‍ കൊമ്പത്ത്
തലകുത്തിയാടി നീ
നീ പെറ്റ മക്കള്‍ക്ക്
നാക്കിനു നീളം
നാക്കിലയോളം
നീ നട്ട നേന്ത്രന്‍റെ
ഭാരപ്പടലയില്‍
ഇരുപത്തൊന്നുണ്ണികള്‍
ഉപ്പു കുറഞ്ഞാലും
നീ വച്ച കഞ്ഞിയ്ക്ക്
കൈപ്പുണ്യസ്വാദ്
എങ്കിലും പെണ്ണേ,
അന്തിക്കിടക്കയില്‍
ഉറക്കം നടിച്ചു നീ
എന്നെ ഞെരുക്കീല്ലേ?
തോളില്‍ കടിച്ചിട്ട്
രാക്കനവാണെന്ന്
കള്ളം പറഞ്ഞില്ലേ?
ഒന്നും വരില്ലെന്ന്
കണ്ണിറുക്കീട്ടു നീ
മൂന്നിനെ പെറ്റില്ലേ?
പലകുറി പറഞ്ഞു ഞാന്‍
രണ്ടറ്റമെത്തിക്കാന്‍
നെട്ടോട്ടമോടുമ്പോള്‍
കുറിയോട്ടം വേണ്ടെന്ന്....
(26..09..2011)
47 Response to കുറിയോട്ടം
ഉം...എല്ലാം അവള്‍ക്കിരിയ്ക്കട്ടെ അല്ലേ..
അല്ലേലും ഈ പെണ്ണുങ്ങള്‍ ഇങ്ങനേയാ..മണ്ടികള്‍.
നന്നായിരിയ്ക്കുന്നു ട്ടൊ...ആശംസകള്‍.
നെട്ടോട്ടമാണെങ്കിലും കുറിയോട്ടം കൊള്ളാം..........
മുന്നായാലും പ്രശനമില്ലാ, പിന്നെ പുതിയ ബില്ല് വല്ലതും വരുന്നത് നോക്കണേ
ആശംസകള്‍
Nannaayittund.
കുറിക്കു കൊള്ളുന്നു കുറിയോട്ടം..ആശംസകള്‍
എന്തായാലും ഓട്ടമല്ലെ? മുന്നോട്ടുതന്നെ ആയിരിക്കും
നന്നായിരിക്കുന്നു, ഇനിയും വരാം..
ആശംസകള്‍....!!
ഓള് പുലി തന്നെ.
പക്ഷേ.............
കണ്ണിറിക്കീട്ട് മൂന്നു പെറ്റല്ലേ?
പോയല്ലോ പത്തായിരം?
പുതിയ ബില്ലൊന്ന് പാസ്സായി കിട്ടിക്കോട്ടെ!
കവി യത്രി സ്വ ജാതിയുടെ അല്‍പ്പ ബുദ്ധിയെ നന്നായി പരിഹസിച്ചല്ലോ
ഇത് കുരിയോട്ടത്തിന്‍ കാലം ഒന്നും വരില്ലാന്ന് പറഞ്ഞു മൂന്നു പെറ്റു
വരില്ലാന്ന് പറഞ്ഞതവള്‍ വന്നതും അവള്‍ക്ക്
ഒന്നും വരില്ലെന്ന്
കണ്ണിറുക്കീട്ടു നീ
മൂന്നിനെ പെറ്റില്ലേ?.... കൃഷ്ണയ്യര്‍ കേള്‍ക്കണ്ട ....
ഇങ്ങിനെ മനസ്സിലാവുന്ന ലളിതമായ ഭാഷയില്‍ കാപ്സുല്‍ അല്ലാതെ എഴുതിയാല്‍ വായിക്കാന്‍ എന്താ സുഖം .... നന്നായിടുണ്ട് ടോ .... ആശംസകള്‍
ചേച്ചിടെ ആദ്യത്തെ കവിത ..... ഇഷ്ടായി ഇത് ..
വളരെ നന്നായി, സോണീ!
മനസ്സിലായി എന്ന് അഹങ്കാരത്തോടെ ഞാൻ പറയും..ഒരു ഉസ്മാന്റെയും സഹായം ഇത്തവണ വേണ്ടി വന്നില്ല, സോണീ!
ഇതൊക്കെ ചെയ്തിട്ടും ഇനി, കഞ്ഞിയിൽ ഉപ്പും കൂടെ ഇടണോ? അയാളോട് പോകാൻ പറ...
:)
പെണ്ണേ,
പലകുറി പറഞ്ഞില്ലേ,
നെട്ടോട്ടമോടുമ്പോള്‍
കുറിയോട്ടം വേണ്ടെന്ന്....?
എങ്കിലും പെണ്ണേ.....നന്നായിടുണ്ട് ടോ .... ആശംസകള്‍
ഇനിയുമെന്തോരം ഓടിയാലാണ് കിതപ്പ് മാറ്റാന്‍ ഒക്കുക.?
കുറിയോട്ടം പ്രശ്നം തന്നെ അല്ലെ.
രണ്ടറ്റമെത്തിക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ മൂന്നെണ്ണം ഒപ്പിച്ചുവല്ലേ...ചേച്ചി നന്നായിട്ടുണ്ട് ..
എവിടെയോ കടമ്മന്‍ പാത്തു നില്‍ക്കുന്നോ ?ദുരൂഹതകള്‍ ഒന്നുമില്ലാതെ വളരെ ലളിതമായ ഒരു സ്ത്രീ പക്ഷ രചന ,നന്നായി ,ആശംസകള്‍
ഞാന്‍ ആകെ നട്ടം തിരിഞ്ഞു !!!!!
ഹീ ഹ ഹാ ഹോ ഹാ ..
ഇടിവെട്ടായിട്ടുണ്ട് കേട്ടോ.. ചിലവരികളൊക്കെ ശരിക്കും സംസാരിക്കുന്ന വരികള്‍.. :)
കൊള്ളാം ....... എഴുത്ത് തുടരുക .......
ഉപ്പു കുറഞ്ഞാലും
നീ വച്ച കഞ്ഞിയ്ക്ക്
കൈപ്പുണ്യസ്വാദ്
....
മനോ സുഖം സുഖമെങ്കില്‍ ചാണോപ്പാട്ടയും ചമ്മന്തി എന്നല്ലേ പ്രമാണം നല്ല വരികള്‍...
ഏതായാലും, പെറ്റതു പെറ്റു..
ഇനിയെങ്കിലും അവളോട് അടങ്ങാന്‍ പറ..
അയാളോടും..
അല്ലെങ്കില്‍ പിന്നെ ജയിലില്‍ പോയി
ഉപ്പില്ലാത്ത കഞ്ഞി മുക്കി കുടിക്കേണ്ടി വരും...
സംഗതി കലക്കീണ്ട് ട്ടോ..
പെണ്ണേ,
ഒന്നും വരില്ലെന്ന്
കണ്ണിറുക്കീട്ടു നീ ..!!
ആശംസകള്‍...
ലളിത ഭാഷയില്‍ മെനഞ്ഞ കവിത വളരെ ഇഷ്ടമായി.
പക്ഷെ 'കുറിയോട്ടം' എന്തെന്ന് മനസ്സിലായില്ല.
ആരെങ്കിലും ഒന്ന് പറഞ്ഞു തരൂ..
nallathu
ഉപ്പു കുറഞ്ഞാലും
നീ വച്ച കഞ്ഞിയ്ക്ക്
കൈപ്പുണ്യസ്വാദ്
..”പലകുറി പറഞ്ഞു ഞാന്‍
നെട്ടോട്ടമോടുമ്പോള്‍
കുറിയോട്ടം വേണ്ടെന്ന്....“
ആരുകേള്‍ക്കാന്‍..!
ഹ്ങാ..! അറിയാത്ത പിള്ളക്ക് ചൊറിയുമ്പോ അറിയും..!!
അത്രന്നെ..!
കവിത അസ്സലായിരിക്ക്ണ്.
ആശംസകള്‍.
ഒന്നും വരില്ലെന്ന്
കണ്ണിറുക്കീട്ടു നീ
മൂന്നിനെ പെറ്റില്ലേ?
ഇതു നമ്മുടെ കൃഷ്ണയ്യരയണ്ട ഹ ഹ കൊള്ളം വരാന്‍ അല്‍പ്പം വൈകിപോയി
കൊള്ളാം ... ഓടി ഓടി എവിടെ എത്തുമോ ആവോ !!
വളരെ ഇഷ്ടായി.
കൊള്ളാം എഴുത്ത്.
എന്നാലും എല്ലാ കുറ്റവും അവളുടെ തലയ്ക്കു വച്ചുകളഞ്ഞല്ലോ!
ശങ്കരപ്പിള്ളസ്സാറ് പണ്ടെഴുതിയതോർക്കുന്നോ? ‘വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ, നിങ്ങൾ കള്ളനെന്നു വിളിച്ചില്ലേ?’ ഇതു വായിച്ചപ്പോൾ ഓർമ്മവന്നത് ആ വരികളാണ്. ഈ ‘കുറിയോട്ടം’ നല്ലതല്ലെന്ന് ചില പെണ്ണുങ്ങളോട് പറഞ്ഞാൽ തലയിൽ അങ്ങോട്ടു കയറണ്ടേ? രണ്ടറ്റമെത്തിക്കാനുള്ള ഉപദേശം നന്നായിരിക്കുന്നു. ശ്രീ. ഇസ്മായിൽ കുറുമ്പടി > ഈ കുറിയോട്ടം എന്നാൽ, ‘കുറുക്കുവഴിയിലൂടെയുള്ള പാച്ചിൽ’. അത് കുസൃതിയായിപ്പറഞ്ഞാൽ ലാലുപ്രസാദിന്റെ ഭാര്യയ്ക്കു ചേരും. കാര്യഗൌരവത്തിലാണെങ്കിൽ പന്ത്രണ്ടുപെറ്റ പന്തീരുകുലത്തിലെ പെണ്ണിനും ചേരും. നല്ല ഒരു സറ്റയർ ഗദ്യകവിത. ആശംസകൾ.....
ഇതിഷ്ടായീ ട്ടോ.
പലകുറി പറഞ്ഞു ഞാന്‍
രണ്ടറ്റമെത്തിക്കാന്‍
നെട്ടോട്ടമോടുമ്പോള്‍
കുറിയോട്ടം വേണ്ടെന്ന്..
ഭേഷ്... നന്നായി.. ഇഷ്ടപ്പെട്ടു
കുസൃതികളും പരിഭവങ്ങളും നിറഞ്ഞ ആസ്വാദ്യവും മനോഹരവുമായ ഒരു ദാമ്പത്യ ചിത്രം.
ഒന്നും വരില്ലെന്ന് കണ്ണിറുക്കീട്ടു നീ മൂന്നിനെ പെറ്റില്ലേ?
എങ്കിലും പെണ്ണേ....!! :-)
മുന്‍കരുതല്‍ നല്ലതാ. കവിത ഇഷ്ടായി.
കുറിയോട്ടം എന്തെന്ന് കമന്റിലൂടെയാണ് മനസ്സിലായത്... ഇപ്പൊ മനസ്സിലായി...
കുറിയോട്ടം എന്നാല്‍ ഞാന്‍ ഉദ്ദേശിച്ചത്, കുറുക്കുവഴിയിലൂടെയുള്ള ഓട്ടം എന്നല്ല, കുറുകെയുള്ള ഓട്ടം എന്നായിരുന്നു.
നേരെ ഓടുന്ന ഒരാളുടെ കുറുകെ മറ്റൊരാള്‍ ഓടിവന്നാല്‍ സംഭവിക്കുന്നത്....
പെണ്ണേ,
പലകുറി പറഞ്ഞില്ലേ,
നെട്ടോട്ടമോടുമ്പോള്‍
കുറിയോട്ടം വേണ്ടെന്ന്....?
കുരിയോട്ടം അസ്സലായിട്ടുണ്ട്... ലളിതമായ ഭാഷ എഴുത്തിന് ഭംഗി കൂട്ടി..
മനോഹരം.
'കുറിയോട്ടം'വളരെ വളരെ ഇഷ്ടമായി."ഒന്നും വരില്ലെന്ന് കണ്ണിറുക്കീട്ടു നീ മൂന്നിനെ പെറ്റീലെ ..."
എന്തിനധികമല്ലേ ?എന്നാലും ഈ പെണ്ണിനെ മാത്രം പഴിക്കണോ ?
ഒരുപാടിഷ്ടായി.. താളാത്മകമായ വരികള്‍ വായിക്കാനതിലേറെ ഇഷ്ടം തോന്നി.. പണ്ടെപ്പോഴൊ വന്നിട്ടുണ്ട് ഈ വഴി.. ഇനിയെപ്പോഴും വരാം.. :)
'കുറിയോട്ടം'വളരെ വളരെ ഇഷ്ടമായി."
ആഹ ..സോണി ..ആഹാ ..അസ്സലായി
.ഇതിലുംനന്നായി കുസൃതി കട്ടാനാവില്ല
ആഹ ..സോണി ..ആഹാ ..അസ്സലായി
.ഇതിലുംനന്നായി കുസൃതി കട്ടാനാവില്ല
കിടു..
എനിക്കും വിളിച്ചു പറയാന്‍ തോന്നുന്നു,
നെട്ടോട്ടമോടുമ്പോള്‍
കുറിയോട്ടം വേണ്ടെന്ന്.... :)
http://kannurpassenger.blogspot.com/
:) nice
Post a Comment