Tuesday, September 20, 2011

അനോണികള്‍

35

ഫേസ്‌ബുക്ക്‌ പ്രൊഫൈലില്‍
ഗൂഗിള്‍ പടത്തില്‍
മണ്ണാങ്കട്ടയിരുന്നു

കാറ്റില്‍ പറക്കാതെ
ഖത്തറിലുണ്ടെന്ന്
കരിയില പറഞ്ഞു

സ്റ്റാറ്റസ് മെസേജില്‍
ഇരുവരും കണ്ടത് -
'മലയ്ക്കു പോകാത്തവര്‍...'

മഴയെക്കുറിച്ച്
കരിയില പോസ്റ്റിട്ടു,
മണ്ണാങ്കട്ട ലൈക്കടിച്ചു...

കാറ്റിനെപ്പറ്റി
മണ്ണാങ്കട്ട നോട്ടിട്ടു,
കരിയില കമന്റടിച്ചു...

കാറ്റുമറിഞ്ഞില്ല,
മഴയുമറിഞ്ഞില്ല,
അനോണിക്കട്ടയും
ഫേക്കിലയും

(16..09..2011)

(നന്ദി, ഈ വരികള്‍ എഴുതാന്‍ പ്രചോദനമായ 
ശ്രീ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍

35 Response to അനോണികള്‍

September 20, 2011 at 1:38 PM

അപ്പോള്‍ സോണിയും ഒരു അനോണി ആണോ???????

September 20, 2011 at 1:43 PM

സോണി അനോണി
രണ്ടിലും വരും" ണി"
അന്ത്യം അനോണിയുടെ
ശവപെട്ടിക്കു ആണി
ആണി അടിച്ചു അതിനു
മുകളില്‍ മഞ്ചാടി കുരു വെച്ച്
നമുക്ക് ഫെസ് ബുക്കില്‍
മരം ചാടാം

September 20, 2011 at 1:47 PM

കാറ്റ് വന്നു പറഞ്ഞു,
മഴ വരുന്നു എന്ന് ......

അനോണി കട്ട ലൈക്കടിച്ചിരുന്നു,
ഫേക്കില കമന്റും......

കാറ്റ് മഴ കൊണ്ട് വന്നു ,
പിന്നെ ഗൂഗളിനു ഖത്തറില്‍ പോലും കിട്ടിയില്ല....

കട്ടയും , ഇലയും
-------------------------------------
അ ജ വാ ഭായ് യുടെ രണ്ടു വരിയില്‍ ചേച്ചി ഒരു കവിത തന്നെ വിരിയിച്ചല്ലോ .......... അടിപൊളി ലൈക്‌

September 20, 2011 at 1:52 PM

മിനുട്ടുകള്‍ക്കകം എവിടെ നിന്ന് തപ്പി കൊണ്ട് വരുന്നു ഇതൊക്കെ ..? സോണിജി.... അനോണീജി... പ്രൊഫൈലില്‍ ഒരു ഫോട്ടോ ഇട്ടാല്‍ രണ്ടാമത് വിളിച്ചത് ഒഴിവാക്കാം. അത് വരെ അവിടുന്നും ഫേക്കില തന്നെ ... നന്നായി. ഇതിനെ കമന്റാന്‍ എല്ലാ അനോണികളും എത്തും.....

September 20, 2011 at 2:17 PM
This comment has been removed by the author.
September 20, 2011 at 2:21 PM

ഇപ്പൊ മാര്‍കെറ്റ് അനോനികല്‍ക്കാ. ഒരു യൂണിയന്‍ തന്നെയുണ്ട്‌..അതിലാരോക്കെയുന്ടെന്നത് മാത്രം അറിയാനുള്ളൂ..

September 20, 2011 at 2:53 PM

ഈ ‘അന്തോണി’മാരേക്കൊണ്ട് തോറ്റു..!
എന്തായാലും സംഗതി ഉസാറായി..! അതോണ്ട്-
ഞാനും ‘ലൈക്കി’..!
ആശംസകളോടെ...

September 20, 2011 at 4:44 PM

എനിയ്ക്ക് വീണ്ടും ഉസ്മാന്റെ സഹായം വേണ്ടി വേരുമെണ്ണ്‍ തോന്നുന്നു.
"മലയ്ക്ക് പോകാത്തവര്‍"?????

September 20, 2011 at 5:02 PM

kalakki.

September 20, 2011 at 5:09 PM

നന്നായി.ഇഷ്ടമായി. ആവിഷ്കരണ രീതി കവിതക്ക് മാറ്റ് കൂട്ടുന്നു.അഭിനന്ദനങ്ങള്‍ !

September 20, 2011 at 5:22 PM

നല്ല കവിത

September 20, 2011 at 5:45 PM

മണ്ണാങ്കട്ടയും കരീലയും മലക്കു പോയത് അച്ഛനുമമ്മയും കാണാതെ. ഇതിൽ ഈ പുള്ളികൾക്ക്, അനോണിക്കട്ടക്കും ഫേക്കിലക്കും, അച്ഛനും ആങ്ങളയുമൊന്നുമില്ലേ?

ആസംശഹൾ

September 20, 2011 at 5:54 PM

പണ്ട് അവര്‍ നല്ല ചങ്ങാതിമാരായിരുന്നല്ലോ? നല്ല കവിത...

September 20, 2011 at 6:58 PM

മഴയെക്കുറിച്ച്
കരിയില പോസ്റ്റിട്ടു,
മണ്ണാങ്കട്ട ലൈക്കടിച്ചു...
super .....very nice

September 20, 2011 at 7:22 PM

@@
ആരാണ് അനോണി ആരാണ് സനോണി എന്നറിയാത്ത അവസ്ഥയാണിപ്പോള്‍ ബ്ലോഗിലും ഫേസ് ബുക്കിലും.
കുറെ 'അവില'വലാതികള്‍ വന്ന ശേഷം എന്നെപ്പോലുള്ള പട്ടിണി അനോണികളുടെ വിലയും നിലയും പോയി.
ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന കറുത്ത കരങ്ങളെ കണ്ടെത്തി കൂമ്പിനിട്ട് രണ്ടു കമന്റു പൊട്ടിക്കാന്‍തോന്നിപ്പോകുന്നു.!

സോണിയാജീ എന്റെ അനോണിമാതാവേ, ഒടുവാതൊടീ എന്റെ അനോണിമുത്തപ്പാ, കവടി നിരത്തൂ.. ഒരു പരിഹാരം പറയൂ..!

**

September 20, 2011 at 7:24 PM

ഇത്തരം കവിതകളെ കുറിച്ചായിരിക്കുമോ പ്രസിദ്ധ നിരൂപകന്‍ -------- ഇങ്ങനെ അഭിപ്രായപ്പെട്ടത്. "കവിതകളെന്നാല്‍, അത് ഉദാത്തമായ ഉന്മൂലനത്തിന്റെ ഉഗാണ്ടമായ ഉണ്ടപുരങ്ങളാണെന്ന്." ആ.. ആര്‍ക്കറിയാം. 'സംഗതി' എന്തായാലും ജോറായിട്ടുണ്ട്.

September 20, 2011 at 7:34 PM

കര്‍ത്താവേ...ഇവരെ കാത്തോള്ളനെ.. നമിച്ചു ചേച്ചി..

September 20, 2011 at 7:36 PM

ബ്ലോഗിന്‍റെ പേര് "തല തിരിഞ്ഞ ചിന്താഗതികള്‍ " എന്ന് മാറ്റാമോ??

September 20, 2011 at 8:14 PM

മണ്ണാം-കട്ടയുടെ ഒരു കാര്യം

September 20, 2011 at 8:41 PM

വീണ്ടും ഒരനോണിക്കവിത ,,നന്നായിട്ടുണ്ട് സോണീ :)

September 20, 2011 at 9:03 PM

ഒരു ലൈക്കടിക്കുന്നു ....
ഓക്കേ

September 20, 2011 at 9:15 PM

ഫെയ്സ്ബുക്ക് ഉണ്ടാക്കിയ സുക്കര്‍ബര്‍ഗിനും ഗൂഗിളുണ്ടാക്കിയ ലാറിയ്ക്കും സെര്‍ജിയ്ക്കും എതിരെ,മലയാളഭാഷയില്‍ ഉണ്ടായിട്ടുള്ളതില്‍ വച്ചേറ്റം കടുത്ത വിമര്‍ശനമാണിത്.

ഫെയ്സ്ബുക്കില്‍ മെംബര്‍ഷിപ്പ് എടുക്കുന്നവരുട്എ ഐ ഡി കാര്‍ഡ് നേരിട്ട് ബോധ്യം വരുത്തുന്നതിനായി ഗൂഗല്ലും ഫെയ്സ്ബുക്കും ഇതു വരെ ഒരു അംഗീകൃത ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടില്ല എന്നതും ഇവിടെ വിമര്‍ശനത്തിനു പാത്രമാകുന്നു(അംഗീകൃതരല്ലാത്ത ചില ചെറ്റകള്‍ ഹാക്കിംഗ് എന്നോ മറ്റോ പറഞ്ഞിത് നടത്തുന്ന്ഉണ്ട്)

പരസ്പരം തെറി വിളിയ്ക്കുന്ന,ഐ ഡി കാര്‍ഡില്ലാത്ത അനോണിയുഗം സനോണിയുഗമായി മാറട്ടെ എന്നും കവയിത്രി ആഗ്രഹിയ്ക്കുന്നു.ചെറുതും വലുതും ഇലയും പൂവും കായുമെല്ലാം കണ്ണിയും പൊട്ടനും ചട്ടനും എല്ലാം മിനിമം പെര് വെളിപ്പെടുത്തുകയെങ്കിലും ചെയ്യുന്ന ഒരു കാലം....

മാത്രമല്ല,വ്യക്തിബോധമില്ലാതെ നടത്തപ്പെടുന്ന നിരര്‍ഥകമന്റ്ഘോഷണങ്ങള്‍ എന്തിന് എന്ന ചോദ്യവും ഇവ്ഇടെ ഉയര്‍ത്തപ്പെടുന്നു....

September 20, 2011 at 9:18 PM

മഞ്ചാടി കവിതയ്ക്ക് കൊമ്പനെ ഗവിതയും ...ഉഗ്രന്‍ മറുപടി കൊമ്ബാ നമിച്ചു ..ഇനി അനോണി എന്ന് ആരെയും വിളിക്കരുതേ.."തൂലികാ നാമം ആണ് എല്ലാം കേട്ടാ"

September 20, 2011 at 9:32 PM

അപ്പൊ ഞാന്‍ ഒരു ഗുരുവായി അല്ലെ ??????????
ആശംസകള്‍ )

പ്രചോദനം നല്‍കിയ വരികള്‍ ഇവിടെ കൊടുക്കുന്നു
ഗ്രൂപ്പില്‍ അത് പാതാളത്തിലേക്ക്‌ പോയി ...............)


സമ കാലികം
--------------------
അന്ന്.............
മഴയില്‍ നിന്നു കരിയില
മണ്ണാങ്കട്ടയെ രക്ഷിച്ചു ..
കാറ്റില്‍ നിന്ന് കരിയിലയെ
മണ്ണാങ്കട്ടയും ..........
ഇന്ന്..............
കാറ്റും മഴയും ഒന്നിച്ചു
വന്നപ്പോള്‍
മണ്ണാങ്കട്ടയും കരിയിലയും
സൈബര്‍ ലോകത്ത്
മഴയെക്കുറിച്ചും കാറ്റിനെ പറ്റിയും
ചാറ്റുകയായിരുന്നു,
പരസ്പരമറിയാതെ .........

September 20, 2011 at 10:59 PM

ആദ്യം പ്രൊഫൈലില് ഫോട്ടോയിട് സോണി അനോണി..!! ഇനി സോണി തന്നെ ഫേക്കാണോന്ന് ആർക്കറിയാം..!!

September 21, 2011 at 12:38 AM

ഇവിടെയും അനോണി ചര്‍ച്ചയോ? ഇതാണ് പറയുന്നത് അനോണിക്ക് മരണമില്ല എന്ന് :-)

September 21, 2011 at 12:39 AM

അനോണികളുടെ ആക്രമത്തില്‍ തളര്‍ന്നു പോയോ? ആദ്യമായിട്ടാണെന്ന് തോന്നുന്നു മ ഗ്രൂപ്പ് മൊത്തം ഇങ്ങോട്ട് വരുന്നത് !!

September 21, 2011 at 5:37 PM

:) ഇഷ്ടായി ..

September 22, 2011 at 12:38 PM

അതി മനോഹരം ഈ ചിത്രം ..ആശംസകള്‍

September 22, 2011 at 2:37 PM

ഹ ഹ വളരെ നന്നായി.. ഈ കവിത..ഫെയ്ക്ക് ഇല..അനോണി കട്ടയും ഹ ഹ

September 22, 2011 at 10:50 PM

ഇഷ്ടമായി ഈ കവിത.

September 25, 2011 at 1:26 AM

അനോണിയായി ഇതിൽ കമന്റിടണമെന്നുണ്ടായിരുന്നു.. പക്ഷെ ആ ഒപ്ഷൻ കാണുന്നില്ല... വേറെ ഒന്നും കൊണ്ടല്ല... എല്ലാം ഒരു അനോണി ലുക്ക് ഉണ്ടായിക്കോട്ടെ എന്നു വച്ചിട്ടാ..:)

എന്തായാലും കവിത ഇഷടയായി മണ്ണാങ്കട്ടേ...ऽ

September 26, 2011 at 7:59 AM

ഇങ്ങനേയും 'കവിതാം' :) അല്ലേ?
അടിപൊളി..
ഞാന്‍ ഫേസ്ബുക്കില്‍ കാലം തെറ്റി വരുന്നയാളാണ്..
പോസ്റ്റിടുമ്പോള്‍ ഒപ്പം ഒരു മണിയോര്‍ഡര്‍ കൂടി അയയ്ക്കുക (കൃത്യമായ് അറിയിക്കുക... :))

ആശംസകള്‍!

September 29, 2011 at 8:05 PM

കലക്കി. ഇതൊക്കെ വായിക്കാന്‍ വരാന്‍ വൈകിയതില്‍ ക്ഷമിക്കു.

October 2, 2011 at 7:03 PM

വൈകി വായിയ്ക്കുന്ന തെറ്റ് പൊറുക്കുക, ഇത് എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു.

Post a Comment