Wednesday, May 9, 2012

പെങ്ങള്‍

38

വെളുത്ത
ഒരു രാത്രിയിലായിരുന്നു
അവള്‍ ചുവന്നത്...
അച്ഛന്‍റെ ഹൃദയത്തില്‍
നടുക്കം നീലിച്ചപ്പോള്‍
അമ്മയുടെ കവിളില്‍
കണ്ണീര്‍പ്പുഞ്ചിരി

പിന്നീട്,
ഷാംപെയിനില്‍
ചുവന്ന ഒരു രാത്രിയിലാണ്
വെളുത്ത മരണത്തോടൊപ്പം
അവളിറങ്ങിപ്പോയത്...
ശേഷിപ്പുകളില്‍
പറന്നുനടന്നിരുന്നു
കറുത്ത ഒരീച്ച

അന്നുതൊട്ടാണയാള്‍
ഷാംപെയിന്‍ കുടിക്കാതായതും,
ചുവക്കാത്ത മൊട്ടുകള്‍ മാത്രം
ഇറുത്തുതുടങ്ങിയതും...!

(09..05..2012)

38 Response to പെങ്ങള്‍

May 9, 2012 at 9:47 PM

ഋതുമതികള്‍ മാത്രമല്ല എല്ലാവരും സൂക്ഷിക്കണം. ഞാനും നീയും എന്നെയും നിന്നെയും..!

May 9, 2012 at 9:47 PM

നല്ല കവിത. ഇത് വായിക്കുമ്പോള്‍ വെളുത്ത ആത്മാക്കള്‍ എന്നോട് ചിരിച്ചു..എന്നിട്ട് പറഞ്ഞു കറുത്ത ഈച്ചയെ പിന്തുടരാന്‍..പക്ഷെ എത്ര ശ്രമിച്ചിട്ടും..

May 9, 2012 at 9:51 PM

അച്ഛന്റെ ഹൃദയത്തില്‍ നടുക്കം...
പച്ച പരമാര്‍ത്ഥം !

May 9, 2012 at 9:51 PM

എനിക്ക് ഒന്നും പിടി കിട്ടിയില്ല...

www.ettavattam.blogspot.com

May 9, 2012 at 9:58 PM

കരളിനെ പിളര്‍ക്കും വരികള്‍.

May 9, 2012 at 10:06 PM

കുത്തിനോവിക്കുന്നു വരികളോരോന്നും..

May 9, 2012 at 10:07 PM

നല്ല വരികള്‍..
ഉപയോഗിച്ച ഭാഷ , പ്രയോഗങ്ങള്‍ വളരെ ഇഷ്ടായി..

May 9, 2012 at 10:25 PM

.....'ചുവക്കാത്ത മൊട്ടുകള്‍' മാത്രം
ഇറുത്തുതുടങ്ങിയതും...! "
ആ പ്രയോഗം , എനിക്കങ്ങ് ഇഷ്ട്ടായി ട്ടോ .. :)

May 9, 2012 at 11:03 PM

എന്റെ ഈശോയേ!

പേടിപ്പിയ്ക്കാതെ, സോണി.... 'പച്ച'യ്ക്ക് സ്കോപ് ഒന്നുമില്ലെ? നല്ലത് ചിന്തിയ്ക്കൂ കുട്ടീ.... :)

May 9, 2012 at 11:42 PM

മലയാളം തിരിച്ചറിയേണ്ട...കവിയത്രി....

May 10, 2012 at 12:47 AM

ചുവക്കാത്ത മൊട്ടുകളെപോലും ചവച്ചു തുപ്പുന്ന കാലമല്ലോ ഇത്... :(

May 10, 2012 at 8:48 AM

ശേഷിപ്പുകളില്‍
പറന്നുനടന്നിരുന്നു
കറുത്ത ഒരീച്ച...

നല്ല വരികള്‍ ... കവിത നന്നായി

ആശംസകള്‍ സോണി !!!

May 10, 2012 at 9:33 AM

അന്നുതൊട്ടാണയാള്‍
ഷാംപെയിന്‍ കുടിക്കാതായതും,
ചുവക്കാത്ത മൊട്ടുകള്‍ മാത്രം
ഇറുത്തുതുടങ്ങിയതും...!

ഇത് വായന കഴിഞ്ഞപ്പോൾ എനിക്കൊന്നും മനസ്സിലായില്ല. ഞാൻ നാമൂസിന്റെ കമന്റ് വായിച്ച്,സാധാരണ മനസ്സിലാവാത്ത കവിതകൾ വായിച്ചാൽ നാമൂസിന്റെ കമന്റുണ്ടോ ന്ന് തപ്പും ഞാൻ. കാരണം അത് കൂടി വായിച്ചാൽ എല്ലാം മനസ്സിലാവും. ഇതും വിട്ടില്ല, മനസ്സിലായി. നാമൂസിന്റെ കമന്റ് വായിച്ച ശേഷം ആശയം നന്നായി മനസ്സിലായി. രണ്ട് മൂന്ന് തവണ വായിച്ചു. ഷാമ്പൈൻ എന്താ ന്ന് മനസ്സിലായില്ല. ആശംസകൾ.

May 10, 2012 at 9:55 AM

ഈ കാലവും
എല്ലാ കാലവും
നമ്മോടു പറയുന്നത് ...!
.......................................
സൂക്ഷിക്കണേ മക്കളേ...!!!
(സോണീ..നിങ്ങളുടെ വാക്കുകളുടെ അര്‍ത്ഥ തലങ്ങള്‍ക്ക്‌ അത്ര മാത്രം ആഴങ്ങളുണ്ട്....!)

May 10, 2012 at 10:08 AM

മണ്ടസന്‍ പറഞ്ഞപോലെ എനിക്കും ആദ്യം മനസ്സിലായില്ല.. നാമൂസ് ഒരു സംഭവം തന്നെ.... ഗമണ്ടനായിട്ടുണ്ട്...

ബ്ലോഗിന്റെ പുതിയ കെട്ടും മട്ടും ഒട്ടേറെ ഇഷ്ടപ്പെട്ടു...

May 10, 2012 at 10:32 AM

മൂര്‍ച്ചയേറിയ വരികള്‍..
ചുവക്കാത്ത മൊട്ടുകള്‍ക്ക് തന്നെയാണ് എല്ലാവരും തേടുന്നത്..
ഷാംപെയിന്‍ കുടിച്ചു കൊണ്ടാണെന്ന് മാത്രം..

ഭാവുകങ്ങള്‍..

http://kannurpassenger.blogspot.com/

May 10, 2012 at 10:37 AM

this is great

May 10, 2012 at 10:57 AM

"വെളുത്ത രാത്രിഒയിലായിരുന്നു അവള്‍ ചുവന്നത് ...."ഈ ഭാവനയെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.നിശിതമായി തന്നെ വരഞ്ഞു വെച്ചു,ഓരോ വരിയും.

May 10, 2012 at 11:38 AM

കുറഞ്ഞ വരികളില്‍ ഒളിപ്പിച്ച ഈ കവിത പാടവത്തിനു ആശംസകള്‍.

May 10, 2012 at 11:49 AM

ഈ കവിത പകരുന്ന ആശയം പലവുരു കഥയായും വാര്‍ത്തയായും കവിതയായും ഒക്കെ കേട്ട് കഴിഞ്ഞു .പക്ഷെ എന്നിട്ടും തുടരുന്ന ആഘോഷം ,നുരയുന്ന ഷാമ്പേയ്ന്‍..തിരിച്ചുവരവ്‌ കരള്‍ പിളരും കാലത്തോടുള്ള കടുത്ത പ്രതിഷേധമാക്കിയല്ലോ .ആശംസകള്‍

May 10, 2012 at 1:29 PM

ഇതിൽ വെളുപ്പിൽ കറുപ്പും, മധുരത്തിൽ കൈപ്പുമുണ്ട് അല്ലേ

May 10, 2012 at 4:10 PM

സോണ്യെച്യെ..എന്തുട്ടാ സംഭവംന്നു ആദ്യം ഇച്ചും പിടികിട്ടീല്ലാട്ടാ...പിന്നെ കണ്ടു പിടിച്ചേ അടങ്ഗൂന്നു വെച്ച് ഒരു നാല് വട്ടം വായിച്ചു..അപ്പോഴല്ലേ ആന്തരാര്‍ത്ഥങ്ങള് വരണത്..അല്ലേലും ഞാന്‍ ഇങ്ങനാ..ആദ്യം തൊട്ട് വളഞ്ഞു ചിന്തിക്കാന്‍ അറിയില്ല..പാവായോണ്ട് ആവുംലെ.. അപ്പൊ ആശംസകള്‍.. കാര്യം പിടികിട്ടീപ്പോ എനിക്കും ഇഷ്ടായി കവിത..

May 10, 2012 at 4:12 PM

എന്റെ ഈശോയേ!

പേടിപ്പിയ്ക്കാതെ, സോണി.... 'പച്ച'യ്ക്ക് സ്കോപ് ഒന്നുമില്ലെ? നല്ലത് ചിന്തിയ്ക്കൂ കുട്ടീ.... :)

May 10, 2012 at 4:13 PM

ചില വരികൾ ശരിക്കും മനസ്സിൽ തട്ടുന്നവയാണു....
"ശേഷിപ്പുകളില്‍
പറന്നുനടന്നിരുന്നു
കറുത്ത ഒരീച്ച"

അതു പോലെ,

ആശംസകൾ

May 10, 2012 at 8:57 PM

കവിത ഇഷ്ടായി ട്ടോ ...!

ഈ പുകയുന്ന കൊള്ളി അങ്ങനെ പുകഞ്ഞു കൊണ്ടിരിക്കട്ടെ ...!!

May 10, 2012 at 9:01 PM

മുള്ളിന്റെ മൂര്‍ച്ചകൂടി വേണ്ടിയിരിക്കുനു പൂവുകള്‍ക്ക്

May 11, 2012 at 11:09 AM

ഉപേക്ഷയുടെ കാരണങ്ങളിൽ ഭ്രമിച്ച്
പടിയിറങ്ങിയതാണ് അവൾ...
വെളുത്ത മരണം, മുല്ലപ്പൂ മണം

അവൻ പ്രകോപിതനത്രേ...
അവൾ അവന് വെറുമൊരു കാരണം
നെഞ്ചുറപ്പിലാത്തവന്റെ മുടന്തൻന്യായം...

ഷാംപെയിൻ കുടിച്ചു തുടങ്ങുക,നമ്മളും
അഥവാ, ന്യായബലമുള്ള ഒരു കാരണം തേടുക,
മൊട്ടുകൾക്ക് തിരിച്ചറിവാകും മുമ്പേ
പകൽ കറുക്കും മുമ്പേ...

May 11, 2012 at 11:41 AM

ചുവക്കാത്ത മൊട്ടുകള്‍ മാത്രം
ഇറുത്തുതുടങ്ങിയതും...!

ഇവിടെ എനിക്ക് ഒരു കണ്ഫൂശന്‍ ...
(മനസ്സിലാക്കാന്‍ കഴിയാത്തത് എന്റെ പരിമിതിയാണ്.)

May 11, 2012 at 12:38 PM

വെളുത്ത
ഒരു രാത്രിയിലായിരുന്നു
അവള്‍ ചുവന്നത്...
അച്ഛന്‍റെ ഹൃദയത്തില്‍
നടുക്കം നീലിച്ചപ്പോള്‍
അമ്മയുടെ കവിളില്‍
കണ്ണീര്‍പ്പുഞ്ചിരി............ ഇവിടെ ഞാൻ ഒരു നല്ല കവിയെ കാണുന്നൂ...ലളിതമായ വാക്കിൽ എത്ര മനോഹരമായി പറഞ്ഞിരിക്കുന്നൂ...ഇന്നലെ രാത്രി എന്റെ സാരഥിയായ അയൽക്കാരന്റെ എട്ട് വയസ്സുള്ള മകൾ പുഷ്പിണിയായപ്പോൾ...ആ കുട്ടിയുടെ അമ്മയും,അയാളും..കരഞ്ഞൂ ഒപ്പം ഞാനും....എന്തുകൊണ്ടാണു ഞാൻ കരഞ്ഞതെന്ന് എനിക്കറിയില്ലാ....ഒന്നറിയാം പുഷ്പിണിയല്ലാത്തവർക്കും...ഇരു വയസ്സുകാരിക്കും ഇന്നത്തെലോകം അത്ര നന്നല്ലാ...മനുഷ്യന്റെ മനസ്സ് മരവിച്ചിരിക്കുകയാണു..ഷാമ്പെയിൻ മാത്രമല്ല പട്ടച്ചാരായവും കുടിച്ച് അവൻ മത്തനായി നടക്കായാണു....കവിതക്കെന്റെ ആശംസകൾ.......

May 13, 2012 at 5:55 PM

നല്ല രചന .....വ്യത്യസ്തം

May 13, 2012 at 9:53 PM

'ചുവക്കാത്ത മൊട്ടുകള്‍ മാത്രം
ഇറുത്തുതുടങ്ങിയതും...!'

മനസ്സിലായില്ല !

May 14, 2012 at 11:59 AM

അച്ഛന്‍റെ ഹൃദയത്തില്‍
നടുക്കം നീലിച്ചപ്പോള്‍
അമ്മയുടെ കവിളില്‍
കണ്ണീര്‍പ്പുഞ്ചിരി
നല്ല നിരീക്ഷണം ..ആശംസകള്‍ ..

May 15, 2012 at 3:55 PM

അപ്പോളിവിടെ ഉണ്ട് അല്ലേ?

May 21, 2012 at 12:23 PM

ഇഷ്ടായി കവിത..ആശംസകള്‍.

May 27, 2012 at 5:37 PM

കാലം കലികാലം !!!

August 31, 2012 at 9:33 PM

വേദനയാകുന്നുവല്ലോ വരികള്‍.....

September 9, 2012 at 2:04 PM

"അന്നുതൊട്ടാണയാള്‍
ഷാംപെയിന്‍ കുടിക്കാതായതും,
ചുവക്കാത്ത മൊട്ടുകള്‍ മാത്രം
ഇറുത്തുതുടങ്ങിയതും..." ചുരുങ്ങിയ വരികളില്‍ ഇന്നിന്റെ ചിത്രം,....മൂര്‍ച്ചയുള്ള വരികള്‍,....ആശംസകള്‍ സോണി.....

October 11, 2012 at 2:18 AM
This comment has been removed by the author.

Post a Comment