Monday, July 16, 2012

നേര്‍ക്കാഴ്ചകള്‍

26

ചീറിപ്പായുന്ന വണ്ടികള്‍,
സീബ്രാലൈന്‍ കണ്ടിട്ടും
കാല്‍വയ്ക്കാനാവാതെ
പേടിച്ചുമാറുന്നു ദൈവം

പഴനിനേര്‍ച്ചയ്ക്കെന്ന്
തേടിക്കിട്ടിയ ചില്ലറ
നോട്ടായ്‌ച്ചുരുളുന്നു
ബിവറേജസ്‌ മേശയില്‍

സഹയാത്രികന്‍റെ
തെറിച്ചുവീണ തുട്ടിന്മേല്‍
ചവിട്ടി നില്‍ക്കുന്നു
മൂഢദുരാഗ്രഹം

 വിളിപ്പുറത്തെത്താന്‍
ഏലസ്സ് തേടുന്നു
കാലപ്പഴക്കത്തില്‍
കല്ലായ ദേവി

 അമ്മയെ വെട്ടിയ പുത്രനും
പുത്രിയെക്കാമിച്ചയച്ഛനും
കൈമണിക്കുപ്പായക്കീശയും

ഭാവിതേടുമ്പോള്‍
കൊത്തിയ ചീട്ട്
തെറ്റിപ്പോയെന്ന്
കിളിയോടു കയര്‍ക്കുന്നു
പക്ഷിശാസ്ത്രജ്ഞന്‍

നൂറ്റാണ്ടുയുദ്ധത്തില്‍
ശാസ്ത്രം ജയിച്ചപ്പോള്‍
തോറ്റ മനുഷ്യന്‍
കുമ്പസാരക്കൂട്ടില്‍
മുട്ടുകുത്തുന്നു
എന്‍റെപിഴ... എന്‍റെ പിഴ...

(മഴവില്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)
(02..07..2012)

26 Response to നേര്‍ക്കാഴ്ചകള്‍

Anonymous
July 16, 2012 at 2:32 PM

കവിത ഇഷ്ടായി. "കള്ളുഷാപ്പിലെ" മേശയല്ലേ നല്ലത്?

July 16, 2012 at 2:33 PM

അമ്മയെ വെട്ടിയ പുത്രനും
പുത്രിയെക്കാമിച്ചയച്ഛനും
കൈമണിക്കുപ്പായക്കീശയും
ഭാവിതേടുമ്പോള്‍
കൊത്തിയ ചീട്ട്
തെറ്റിപ്പോയെന്ന്
കിളിയോടു കയര്‍ക്കുന്നു
പക്ഷിശാസ്ത്രജ്ഞന്‍

സുന്ദരമീ വരികള്‍ ... മഴവില്ലില്‍ വായിച്ചിരുന്നു !!!

July 16, 2012 at 2:58 PM

വായിച്ചിരുന്നു മഴവില്ലിൽ.. ഒരുപാടുകാര്യങ്ങൾ പറഞ്ഞ മനോഹരമായ കവിത

July 16, 2012 at 3:03 PM

അമ്മയെ വെട്ടിയ പുത്രനും
പുത്രിയെക്കാമിച്ചയച്ഛനും
കൈമണിക്കുപ്പായക്കീശയും
ഭാവിതേടുമ്പോള്‍
കൊത്തിയ ചീട്ട്
തെറ്റിപ്പോയെന്ന്
കിളിയോടു കയര്‍ക്കുന്നു
പക്ഷിശാസ്ത്രജ്ഞന്‍...
തീവ്രം ഈ വരികള്‍....
ശക്തം ഈ കവിത..
ആശംസകള്‍....

July 16, 2012 at 4:24 PM

സഹയാത്രികന്‍റെ
തെറിച്ചുവീണ തുട്ടിന്മേല്‍
ചവിട്ടി നില്‍ക്കുന്നു
മൂഢദുരാഗ്രഹം

ആ മുഷിഞ്ഞ അഞ്ചുരൂപ നോട്ടിലെക്കുള്ള
അയ്യപ്പന്റെ നോട്ടം പോലെ

ശക്തമായ വരികള്‍
ആശംസകള്‍

July 16, 2012 at 8:55 PM

ഇതിലെ നാലുവരിച്ചിത്രമോരോന്നും ഇന്നിന്റെ നേർക്കാഴ്ചകൾ തരുന്നു. ഓർമ്മപ്പെടുത്തുന്നു, നേർവഴിയേതെന്ന്.

July 17, 2012 at 10:19 AM

നല്ല കവിത...ഒറ്റ വായനയില്‍ തന്നെ ആശയം മനസ്സിലായി...ബൂലോകത്തെ ഉത്തരാധുനിക കവികള്‍ ഇത് കണ്ടു പഠിക്കട്ടെ !! എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം തോന്നിയത് ഈ വരികള്‍ ആണ്.

"അമ്മയെ വെട്ടിയ പുത്രനും
പുത്രിയെക്കാമിച്ചയച്ഛനും
കൈമണിക്കുപ്പായക്കീശയും
ഭാവിതേടുമ്പോള്‍
കൊത്തിയ ചീട്ട്
തെറ്റിപ്പോയെന്ന്
കിളിയോടു കയര്‍ക്കുന്നു
പക്ഷിശാസ്ത്രജ്ഞന്‍"

July 17, 2012 at 11:14 AM

ശക്തമായ വരികള്‍..ഇന്നത്തെ ലോകത്തിന്റെ
നേര്‍കാഴ്ച.

July 17, 2012 at 11:37 AM

ഇഷ്ടായി.

July 17, 2012 at 12:15 PM

കാലം....കലികാലം...!!

July 17, 2012 at 4:35 PM

എല്ലാ വരികളും ഇഷ്ടമായി.
ഓരോ ഖണ്നികയിലും അര്‍ത്ഥങ്ങള്‍ മുറിയുന്നതിനാല്‍ അവയ്ക്ക് പേര് കൊടുത്ത് നുറുങ്ങു കവിത പോലെ ആക്കിയാല്‍ കുറേക്കൂടി ഭംഗിയായേനെ എന്ന് തോന്നി. ഉദാഹരണം,

ഭിക്ഷു:-
പഴനിനേര്‍ച്ചയ്ക്കെന്ന്
തേടിക്കിട്ടിയ ചില്ലറ
നോട്ടായ്‌ച്ചുരുളുന്നു
ബിവറേജസ്‌ മേശയില്‍

ടെക്നോളജി:-
നൂറ്റാണ്ടുയുദ്ധത്തില്‍
ശാസ്ത്രം ജയിച്ചപ്പോള്‍
തോറ്റ മനുഷ്യന്‍
കുമ്പസാരക്കൂട്ടില്‍
മുട്ടുകുത്തുന്നു
എന്‍റെപിഴ... എന്‍റെ പിഴ...

(വെറും അഭിപ്രായം മാത്രമാണ് കേട്ടോ, കവിയുടെ സര്‍വ്വസ്വാതന്ത്ര്യത്തില്‍ കൈകടത്തലല്ല. :) ഷജീര്‍ മുണ്ടോളി പറഞ്ഞത്‌ ആവര്‍ത്തിക്കുന്നില്ലന്നേയുള്ളൂ. :))

July 17, 2012 at 5:07 PM

ഇഷ്ടായി

July 17, 2012 at 5:15 PM

നൂറ്റാണ്ടുയുദ്ധത്തില്‍
ശാസ്ത്രം ജയിച്ചപ്പോള്‍
തോറ്റ മനുഷ്യന്‍
കുമ്പസാരക്കൂട്ടില്‍
മുട്ടുകുത്തുന്നു
എന്‍റെപിഴ... എന്‍റെ പിഴ...

മികച്ച നിരീക്ഷണങ്ങൾ കവിതയായി......

July 17, 2012 at 9:39 PM

എന്തേ ഇങ്ങനെയായിപ്പോയി?
നല്ല വരികള്‍......,

July 17, 2012 at 10:29 PM

ചിത്രം പറയുന്ന പോലെ
ഒട്ടിയിട്ടും ഒട്ടാതെ നില്‍ക്കുന്ന മണിക്കവിതകള്‍..
ആശയ ഗര്‍ഭം ചുമന്ന് അക്ഷരങ്ങള്‍.
പറയാനുള്ളത്‌ പറയാതെ പറഞ്ഞു വാക്കുകള്‍.
മൊത്തത്തില്‍ ഒരു സുന്ദരിക്കവിത.
ഈ നല്ല വായനക്ക്,
സോണിചേച്ചിക്ക് ഒരു സല്യൂട്ട്..

July 18, 2012 at 2:52 AM

ജയം നേടിയും ചാടിക്കടന്നും,
കുറുക്കുവഴികളിലൂടെയോടി-
യവനൊരു നാട്ടുകോഴി പോൽ...
ജയിച്ചും,ജയത്തെ വീണ്ടും ജയിച്ചും
ജയാരവങ്ങളിൽ,കാതും കാഴ്ചയും മറഞ്ഞും
തോൽവിയറിഞ്ഞില്ലവൻ
അറിഞ്ഞതുമില്ല,യാത്രയിത്
തോൽവി തേടിയുള്ള തേരോട്ടമെന്ന്...
പണിതുവെക്കാം നമുക്കോരോ കുമ്പസാരക്കൂടുകൾ....
തോൽവി മുമ്പേയറിഞ്ഞെങ്കിലൊന്ന് മുട്ടുകുത്താൻ.....

കനൽ കണക്കെ പൊള്ളുന്ന നേരു പറയുന്നുണ്ട് നേർകാഴ്ചൾ, അഭിനന്ദനങ്ങൾ...

July 18, 2012 at 8:06 PM

കാവല്‍ക്കാരനായ ദൈവത്തിന്
കാവല്‍ നില്‍ക്കേണ്ടി വരുന്ന ലോകത്തിന്റെ ഗതി എന്താകുമോ ആവോ...

July 18, 2012 at 8:56 PM

ഭാവിതേടുമ്പോള്‍
കൊത്തിയ ചീട്ട്
തെറ്റിപ്പോയെന്ന്
കിളിയോടു കയര്‍ക്കുന്നു
പക്ഷിശാസ്ത്രജ്ഞന്‍

നൂറ്റാണ്ടുയുദ്ധത്തില്‍
ശാസ്ത്രം ജയിച്ചപ്പോള്‍
തോറ്റ മനുഷ്യന്‍
കുമ്പസാരക്കൂട്ടില്‍
മുട്ടുകുത്തുന്നു
എന്‍റെപിഴ... എന്‍റെ പിഴ..

വലിയ ആശയങ്ങളെ ചെറിയ വരികളിലോളിപ്പിച്ച കവിത

July 18, 2012 at 9:45 PM

കൊള്ളാം..ഇഷ്ടപ്പെട്ടു..

July 19, 2012 at 2:18 AM

എന്‍റെ പിഴ, എന്‍റെ മാത്രം പിഴ... നേര് തന്നെ...

July 20, 2012 at 11:08 PM

നേരുകൾ തൊട്ടെടുത്ത് വായിച്ചു. നന്ന്.

July 26, 2012 at 8:32 PM

എന്റെ പിഴ , എന്റെ പിഴ
എന്റെ മാത്രം പിഴ ..!
ദൈവവിശ്വാസ്സാം , അന്ധവിശ്വാസ്സത്തിലേക്ക്
കൂപ്പ് കുത്തുകയും , തെറ്റുകള്‍ക്ക് മേലേ
പ്രായശ്ചിത്തമെന്ന ദൈവ വചനങ്ങളില്‍
കുളിച്ച് കേറി വരുകയും , ഒരുത്തന്‍ പട്ടിണി
കിടന്നാല്‍ തിരിഞ്ഞ് നോക്കാതെ ദൈവത്തിന്‍
മുന്നില്‍ നിധികുംഭങ്ങള്‍ കാണിക്ക വയ്ക്കുകയും
ചെയ്യുന്ന സമകാലിനമായ ചിത്രങ്ങള്‍ ..
പളനിക്ക് തെണ്ടീട്ട് , അന്തികള്ള് മോന്തുന്ന വിശ്വാസ്സം ..
ശക്തിയുണ്ട് വരികളില്‍ , നമ്മള്‍ കണ്ടിട്ടും
കാണാതെ പൊകുന്ന ചിത്രങ്ങളേ കണ്ടറിഞ്ഞ്
പകര്‍ത്തിയിട്ടുണ്ട് ,,

August 11, 2012 at 6:38 AM

എല്ലാ ബിംബങ്ങളും ദുഖവും നിരാശയും നെഗറ്റീവ് ചിന്തകളുമാണല്ലോ.പ്രകാശത്തിന്‍റെ ഒരു മെഴുകുതിരി എവിടെയുമില്ലല്ലോ സോണീ

August 31, 2012 at 9:15 PM

വളരെ മികച്ച നിരീക്ഷണങ്ങള്‍.....

September 9, 2012 at 1:38 PM

"അമ്മയെ വെട്ടിയ പുത്രനും
പുത്രിയെക്കാമിച്ചയച്ഛനും
കൈമണിക്കുപ്പായക്കീശയും
ഭാവിതേടുമ്പോള്‍
കൊത്തിയ ചീട്ട്
തെറ്റിപ്പോയെന്ന്
കിളിയോടു കയര്‍ക്കുന്നു
പക്ഷിശാസ്ത്രജ്ഞന്‍", നല്ല വരികള്‍,...സമകാലിക വിഷയങ്ങളെ സമര്‍ത്ഥമായി വരച്ചു കാണിച്ചിരുക്കുന്നു....ഒത്തിരി ഇഷ്ടപ്പെട്ടു....ആശംസകള്‍.......:)

September 11, 2012 at 1:56 PM

നൂറ്റാണ്ടുയുദ്ധത്തില്‍
ശാസ്ത്രം ജയിച്ചപ്പോള്‍
തോറ്റ മനുഷ്യന്‍
കുമ്പസാരക്കൂട്ടില്‍
മുട്ടുകുത്തുന്നു
എന്‍റെപിഴ... എന്‍റെ പിഴ...

Post a Comment