രാവുറങ്ങുമ്പോള്‍
ഊരുചുറ്റാന്‍ കയറിയ
ഊരുചുറ്റാന്‍ കയറിയ
കള്ളവണ്ടിയില്‍
അവനുണ്ടായിരുന്നെന്ന്
എന്‍റെയാത്മാവ്...
ഡിസംബറിന്‍റെ
പേടിച്ചൂട് തട്ടി
അവനാകെ വിളറിയിരുന്നു
അവന്‍റെ സഞ്ചിയില്‍
ജനുവരിയില്‍ മുളപ്പിക്കേണ്ട
വിത്തുകളുണ്ടായിരുന്നു
സമതുലനക്കണക്കുപിഴച്ചാല്‍
തിരുത്തിയെഴുതാന്‍
ജാതകവുമവനെടുത്തിരുന്നു ;
തലവര മായ്ച്ചുവരയ്ക്കാന്‍
റബ്ബര്‍പെന്‍സിലും
കള്ളവണ്ടിയ്ക്ക്
ചക്രങ്ങളില്ലാതിരുന്നതിനാല്‍
കാലത്തിനൊത്തുരുളാന്‍
ആത്മാവവനോടു പറഞ്ഞില്ലെന്ന്
കുറുക്കുവഴിയുടെ മുള്ളുകമ്പിയില്‍
കുപ്പായം കുരുങ്ങിയപ്പോള്‍
ദിഗംബരനായവന്‍
കൂടെപ്പോരാന്‍ വിളിച്ചെന്ന്
ആത്മാവ് പറഞ്ഞപ്പോഴും
വിശ്വസിച്ചില്ല ഞാന്‍ ;
നടുമുറ്റത്തന്തിയില്‍
കരിഞ്ഞുണങ്ങിയ വിത്തുകളും
മുനയൊടിഞ്ഞ പെന്‍സിലും
കാണുന്നതുവരെയും...
(18..08..2012)
അവനുണ്ടായിരുന്നെന്ന്
എന്‍റെയാത്മാവ്...
ഡിസംബറിന്‍റെ
പേടിച്ചൂട് തട്ടി
അവനാകെ വിളറിയിരുന്നു
അവന്‍റെ സഞ്ചിയില്‍
ജനുവരിയില്‍ മുളപ്പിക്കേണ്ട
വിത്തുകളുണ്ടായിരുന്നു
സമതുലനക്കണക്കുപിഴച്ചാല്‍
തിരുത്തിയെഴുതാന്‍
ജാതകവുമവനെടുത്തിരുന്നു ;
തലവര മായ്ച്ചുവരയ്ക്കാന്‍
റബ്ബര്‍പെന്‍സിലും
കള്ളവണ്ടിയ്ക്ക്
ചക്രങ്ങളില്ലാതിരുന്നതിനാല്‍
കാലത്തിനൊത്തുരുളാന്‍
ആത്മാവവനോടു പറഞ്ഞില്ലെന്ന്
കുറുക്കുവഴിയുടെ മുള്ളുകമ്പിയില്‍
കുപ്പായം കുരുങ്ങിയപ്പോള്‍
ദിഗംബരനായവന്‍
കൂടെപ്പോരാന്‍ വിളിച്ചെന്ന്
ആത്മാവ് പറഞ്ഞപ്പോഴും
വിശ്വസിച്ചില്ല ഞാന്‍ ;
നടുമുറ്റത്തന്തിയില്‍
കരിഞ്ഞുണങ്ങിയ വിത്തുകളും
മുനയൊടിഞ്ഞ പെന്‍സിലും
കാണുന്നതുവരെയും...
(18..08..2012)
36 Response to തീര്‍ന്നുപോയൊരാള്‍
ഇത്... വരാന്‍ പോകുന്ന
ഡിസംബറിന്‍റെ ആധിയില്‍
തീര്‍ന്നുപോകുന്നവര്‍ക്ക്...
ഈ ബ്ലോഗിന്‍റെ രണ്ടാംവാര്‍ഷികം.
ഇതുവരെയും എന്നെ വായിച്ച,
പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി.
കുറുക്കുവഴിയുടെ മുള്ളുകമ്പിയില്‍
കുപ്പായം കുരുങ്ങിയപ്പോള്‍
ദിഗംബരനായവന്‍
മനോഹരമായ ഭാഷ്യം..ഒരുപാടിഷ്ടായി.. :)
http://kannurpassenger.blogspot.in/2012/08/irctc_8332.html
പാതി മനസ്സിലാക്കി ഞാന്‍ തിരിച്ചു പോകുന്നു.
ആശംസകള്‍ :)
കവിത മനോഹരം.
രണ്ട് വര്‍ഷം കഴിഞ്ഞു അല്ലേ. അഭിനന്ദനങ്ങള്‍
കൂടുതല്‍ നല്ല എഴുത്ത് വര്‍ഷങ്ങള്‍ ആശംസിക്കുന്നു
സോണി.. ആദ്യമേ ആശംസകള്‍ .. പിന്നെ കവിത മനസ്സിലാക്കാന്‍ ഞാന്‍ മോശമാണ് . :)
നല്ല വരികള്‍, പിന്നെ, കവയത്രിയെ കിട്ടിയിരുന്നെങ്കില്‍ ആശയവും മനസ്സിലാക്കാമായിരുന്നു.
വായിക്കാന്‍ രസമുള്ള വരികള്‍... എന്നാല് കാര്യം ശരിക്കങ്ങട്ട് കിട്ടീല്ല
കള്ളവണ്ടിയ്ക്ക്
ചക്രങ്ങളില്ലാതിരുന്നതിനാല്‍
കാലത്തിനൊത്തുരുളാന്‍
ആത്മാവവനോടു പറഞ്ഞില്ലെന്ന്
good section...i love it
എന്തൊരു പരീക്ഷണമാണ് കര്‍ത്താവേ......
അവിടെ കൊള്ളി പുകയുന്നു, ഇവിടെ തല പുകയുന്നു.
അവിടെ കൊള്ളി, ഇവിടെ തല......
മനസ്സ് .. ചിലപ്പൊഴൊക്കെ ഇങ്ങനെയാണ് ..
ആശയുടെ കൊടുമുടിയിലേറ്റും ..
മുന്നിലേക്ക് വരുന്ന ആകുലതയുടെ ഒരു തുണ്ട്
ഉള്ളത്തേ പൊതിഞ്ഞാലും , ചുമ്മാ ആശിപ്പിക്കും ..
പ്രതീക്ഷ തരും , അവസ്സാനം പൊട്ടിയ വളപൊട്ടുകള്‍
കാണും വരെ നില നില്‍ക്കുന്ന ഒന്ന് ..
"കൂടെപ്പോരാന്‍ വിളിച്ചെന്ന്
ആത്മാവ് പറഞ്ഞപ്പോഴും
വിശ്വസിച്ചില്ല ഞാന്‍ ;"
കാലം കൂടെ പൊരാന്‍ വിളിച്ചാലും ..
മനസ്സിന്റെ ചക്രകാലുകള്‍ നഷ്ടപെട്ടു പൊയാല്‍
എങ്ങനെ .. കൂടെ എത്തി നില്‍ക്കും ..
ഞാന്‍ .. എപ്പൊഴും പിന്നില്‍ തന്നെ .. കാലത്തിനു പിന്നില്‍ ..
നന്മയൊന്ന് കൈവിടാതെ ..... ഇഷ്ടായീ ..
ചക്രങ്ങളില്ലാത്ത കള്ള വണ്ടിയില്‍ കയറുന്നവരുടെ സ്വാഭാവികമായ അന്ത്യം.
ദിഗംബരന്‍ എന്ന് കേട്ടപ്പോള്‍ മനോജ് കെ ജയനെ ഓര്‍മ വന്നു പോയി...
കവിത ഇഷ്ടമായി ട്ടോ. ആധികാരികമായി ഈ ആശയത്തെ കുറിച്ച് അഭിപ്രായം പറയാന്‍ പറ്റുന്നില്ല എങ്കില്‍ കൂടി നല്ല വരികള്‍..
ആശംസകളോടെ ..
ഡിസംബറില്‍ ഭീകരമായ എന്തൊക്കെയോ സംഭവിക്കും എന്ന് പലരും പലയിടത്തും പറയുകയും, ശാസ്ത്രം അതിനെ നേരിയ തോതില്‍ പിന്താങ്ങുകയും ചെയ്യുന്നത് കേള്‍ക്കുമ്പോള്‍, ജീവിതം അന്നുവരെയേ ഉള്ളൂ എന്ന് കരുതി ആധിയിലും ഭീതിയിലും നടക്കുന്ന ചിലരുണ്ട് നമുക്ക് ചുറ്റും. അവരെക്കുറിച്ചാണ് എഴുതാന്‍ ശ്രമിച്ചത്... :(
അവന്‍ കൂടെ കൂടിയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ ആവുന്നില്ല അല്ലെ ?
കരിഞ്ഞുണങ്ങിയ വിത്തുകള്‍ക്കും മുനയൊടിഞ്ഞ പെന്‍സിലുകള്‍ക്കും നല്ല നമസ്കാരം. അല്ലെങ്കിലും ഈ ആത്മാവ് അങ്ങിനെയാണ്.. വേണ്ടാത്തതൊക്കെ വിളിച്ചു ചേര്‍ക്കും.
കൂടെപ്പോരാന്‍ വിളിച്ചെന്ന്
ആത്മാവ് പറഞ്ഞപ്പോഴും
വിശ്വസിച്ചില്ല ഞാന്‍ ;
നടുമുറ്റത്തന്തിയില്‍
കരിഞ്ഞുണങ്ങിയ വിത്തുകളും
മുനയൊടിഞ്ഞ പെന്‍സിലും
കാണുന്നതുവരെയും...
ഈ വരികള്‍ ഇഷ്ടായി ..
കമന്റ് വായിച്ചപ്പോഴാ കാര്യം മനസ്സിലായത് .
എന്റമ്മേ..ജോസെലെറ്റ് പറഞ്ഞതുപോലെ അവിടെ കൊള്ളി,ഇവിടെ തല
കവിത വായിച്ചപ്പൊ കിട്ടീതൊക്കെ കമന്‍റോള് വായിച്ചപ്പൊ പോയി :(
ന്നാലും ഇപ്പൊ ഡിസംബറിന്‍റെ പേടി മാറീട്ടാ
(ഇതിലും വലുതിനി യെന്തോന്നാ) :പ്
ആശംസോള് സോണി :)
രണ്ടു വര്‍ഷമായ പുകയുന്നകൊള്ളിക്കു അഭിനന്ദനങ്ങള്‍ സോണി!!
രണ്ട് വര്‍ഷമായിട്ടും കെടാതെ പുകഞ്ഞുകൊണ്ടിരിക്കുന്ന കൊള്ളിക്ക് ആശംസകള്‍..
തീരാതെ പോയൊരാള്‍
ഒരു സായാഹ്നത്തില്‍ ഒരു ഗുരുവിനൊപ്പം നടക്കാന്‍ എനിക്കൊരു അവസരം കിട്ടി. അദ്ദേഹം സംസാരിച്ച വിഷയങ്ങളെ അതേ വേഗത്തില്‍ പിന്തുടരാന്‍ എനിക്കായില്ല. അല്പം കഴിഞ്ഞ് പറഞ്ഞ വിഷയത്തെക്കുറിച്ച് എന്റെ പ്രതികരണം ചോദിച്ചപ്പോള്‍ ഞാന്‍ ജാള്യതയോടെ പറഞ്ഞു: 'അങ്ങു പറഞ്ഞ ആശയങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാന്‍ എനിക്കായിട്ടില്ല.' ഉടനെ അദ്ദേഹത്തിന്റെ മറുപടി: 'അതെന്റെ പരാജയമാണ്. ഞാന്‍ ഒന്നൂടെ വിശദീകരിക്കാം...' എന്നായിരുന്നു. സോണി എഴുതിയതും എനിക്ക് പൂര്‍ണമായി മനസ്സിലാക്കാനായിട്ടില്ല. ഉപയോഗിച്ച ഭാഷയും പ്രയോഗങ്ങളും ഇഷ്ടപ്പെട്ടു. ഇനിയെഴുതുമ്പോള്‍ ആശയസംവേദനം മുന്നില്‍ കണ്ട് എഴുതാനാവട്ടെ. ആശംസകള്‍...
ആയുസ്സ് നിർണ്ണയിക്കപ്പെട്ടവന്
ജീവൽ ഭയത്തിന്റെ പേടിച്ചൂട്
കാലം കുറിച്ചവനെ അവിശ്വസിക്കുകയും
ഗണിച്ചവനെ വിശ്വസിക്കുകയും
ചെയ്യുന്ന വിചിത്രലോകം
കമന്റ് വായിച്ചപ്പോള്‍ അര്‍ഥം പുടികിട്ടി :-) രണ്ടാം വാര്‍ഷിക ആശംസകള്‍ !
രണ്ടാം വാര്‍ഷികത്തിന് എല്ലാ ആശംസകളും.
താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )
ആശംസകൾ
കൂടെപ്പോരാന്‍ വിളിച്ചെന്ന്
ആത്മാവ് പറഞ്ഞപ്പോഴും
വിശ്വസിച്ചില്ല ഞാന്‍ ;
നടുമുറ്റത്തന്തിയില്‍
കരിഞ്ഞുണങ്ങിയ വിത്തുകളും
മുനയൊടിഞ്ഞ പെന്‍സിലും
കാണുന്നതുവരെയും...
എത്ര മനോഹരമായാണ് വരികള്‍ കോര്‍ത്തിണക്കിയിട്ടുള്ളത് ................ഇഷ്ട്ടമായെന്നു മാത്രമല്ല ,ആ ഒഴുക്കില്‍ അങ്ങ് ഞാന്‍ ഒഴുകിയത് പോലെ..........പ്രതീക്ഷയുടെ വിത്തുകള്‍ ഒരിക്കലും ഉണങ്ങാതിരികട്ടെ ,ജിവിത നേട്ടം ലക്‌ഷ്യം വച്ച് മുമ്പോട്ടു വരയ്കേണ്ട പെന്‍സില്‍ ഒരിക്കലും മുനയോടിയതിരിക്കട്ടെ ,രണ്ടു വര്ഷം പിന്നിട്ട സോണിക്ക് അഭിനന്ദനങ്ങള്‍ !!!! കൂടുതല്‍ കൊള്ളികള്‍ പുകയട്ടെ :)
ഈ ഒരു ഡിസംബറില്‍ ഒന്നും ഒതുങ്ങില്ല,ഇനിയും പലത് കടന്നുപോകും...
അങ്ങനെ രണ്ടുവര്‍ഷം അല്ലെ? ആശംസകള്‍ സോണി........
ആ റബ്ബര്‍പെന്‍സില്‍ ഒന്നു കടം തരുമോ..?
എന്റെ തലവര മൂന്നാലെണ്ണം മാറ്റിവരയ്ക്കാനാ..!!
ആശംസകള്‍ നേരുന്നു സോണീ, വയസ്സറിയിച്ച ഈ എഴുത്തുപുരയ്ക്ക്..!
കവിത വായിച്ചു.എല്ലാ ആശംസകളും നേരുന്നു.
വായിച്ചു....എല്ലാ ഭാവുകങ്ങളും നേരുന്നു,.......:)
ഞാനും വായിച്ചു :) കുറച്ചു തിരിഞ്ഞു ..കുറച്ചു കിട്ടീല .
ഇന്നലെകളുടെ പഴംകഥകളുടെ ശവത്തില്‍ ചവിട്ടി ഇന്നിന്‍റെ കഥകളുമായി നാളെയുടെ ഭീതിദമായ പുലരികളിലേക്ക് നടക്കുന്ന ആത്മാവുകളുടെ ഓര്‍മ്മപ്പെടുത്തല്‍.. :)
വായന ആസ്വദിച്ചു...
പുതുമയുള്ള ബിംബകൽപ്പനകൾ....
Post a Comment