മല്ലു –
ഇതിഹാസമാണവന്‍
കെമിക്കല്‍ത്തോട്ടങ്ങള്‍
വലിച്ചു ചടച്ചവന്‍
ചുരം കടന്നെത്തുന്ന
വിഷക്കായ രുചിച്ചവന്‍
മണ്ണിര കൊഴുപ്പിച്ച
പാലാഴി കുടിച്ചവന്‍ - മല്ലു
വാ കീറിയ ദൈവം തന്നാല്‍
വാലറ്റവും തിന്നുന്നവന്‍
ഇര തേടിയിറങ്ങാതിനിയും
പരദേശിയെ പോറ്റുന്നവന്‍
എണ്ണവിലയ്ക്കു തീയിട്ടാലും
മുന്തിയ വണ്ടി പറത്തുന്നവന്‍
മല്ലു – പരിഹാസമാണവന്‍
മഴ കൊയ്തെടുക്കാതെ
മരം കൊയ്തെടുക്കുന്നവന്‍
പച്ചില ദഹിക്കാതെ
നരകക്കോഴി വിഴുങ്ങുന്നവന്‍
ഇ-ടോയ്‌ലറ്റിനു പിന്നില്‍
ഗാന്ധി ചിരിക്കുന്ന കീശയില്‍
നാണയത്തുട്ടു പിശുക്കുന്നവന്‍
മല്ലു – ഇനിയും,
കുംഭകോണങ്ങള്‍ക്കുമപ്പുറം
പൊട്ടാന്‍മുട്ടും കെട്ടിനുമേലെ
കാലത്തിന്‍റെ തടുക്കപ്പായില്‍ ,
ഇടിവെട്ടേറ്റവനിരിക്കുന്നു
പാമ്പുകടിക്കുന്നതും കാത്ത്
(14..09..2012)
31 Response to മല്ലു
മല്ലു ഇതിഹാസങ്ങള്‍ രചിച്ചവന്‍ :)
മല്ലുവിന് പകരം മല്ലു മാത്രം.
നല്ല കവിത. പറഞ്ഞതൊക്കെയും വാസ്തവം.
ഇതിഹാസം, പരിഹാസം,പിശുക്കന്‍... .....മല്ലു !!! .
കുളിചില്ലേലും കോണകം
പുരപ്പുറത്തിടുന്നവന്‍ മല്ലു.... എന്നൊരു ചൊല്ലുണ്ട് ..
അതും ഇതിലൂടെ ചേര്‍ത്തു വായിക്കാം.
പറഞ്ഞത്രയും പരമാര്‍ത്ഥം ...
നല്ല കവിത !!
ഹ..ഹ..
മല്ലുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ..
ശരിക്കും മല്ലു അതു തന്നെയാ...
"ഇടിവെട്ടേറ്റവനിരിക്കുന്നു
പാമ്പുകടിക്കുന്നതും കാത്ത്"
ഹര്‍ത്താല്‍ ആശംസകള്‍..
മല്ലുവിനും സോണിചേച്ചിക്കും..
അല്ലെങ്കിലും,
മല്ലു ഒരു സംഭവം തന്ന്യാണേ...!
സരസമായി,ഭംഗിയായി അവതരിപ്പിച്ചു.
ആശംസകള്‍ നേരുന്നു ,
(“ഇ- ടോയ് ലറ്റ്“ അല്ലേ ഉദ്ദേശിച്ചത്? ഒന്നു തിരുത്തിയാല്‍ വേണ്ടീല.)
ഹര്‍ത്താല്‍-വിലക്കയറ്റാശംസകളോടെ..
സസ്നേഹം...പുലരി
എല്ലാവര്‍ക്കും നന്ദി...
മാറ്റിയിട്ടുണ്ട്, പ്രഭന്‍ കൃഷ്ണന്‍.
അത് കിട്ടുന്നുണ്ടായിരുന്നില്ല. നന്ദി
ഈ മല്ലു പുരാണം അസ്സലായി.
മല്ലു ഒരു പ്രസ്ഥാനം തന്നെ
ആശംസകള്‍
സൂപ്പറായി...
പൊട്ടാന്‍മുട്ടും കെട്ടിനുമേലെ
മുല്ലപ്പെരിയാർ ഓർത്താൽ , പൊട്ടാന്‍മുട്ടും കെട്ടിനുകീഴേ എന്നാവും യോജിക്ക.
പിന്നെ മല്ലു എന്ന വിളിപ്പേരിനോട് വിയോജിപ്പുണ്ട്, കാരണം നോർത്തിൻഡ്യൻസ് ആണു ആ പേരുണ്ടാക്കിയത്. ഹിന്ദിയിൽ മല്ലുവിന്റെ അർത്ഥം അറിയാമല്ലോ ലേ
വൈറ്റ് കോളര്‍ മല്ലുവിനെ ബ്ലൂ കോളര്‍ ആക്കാന്‍ മല്ലു മാത്രം മനസ് വെച്ചാല്‍ മതിയോ? മല്ലൂവിന്റെ വീട്ടുകാര്‍ക്കും ഒരു റോള്‍ ഇല്ലേ?
നല്ല ചിന്തകള്‍, സോണി!
നരകക്കോഴി വിഴുങ്ങുന്നവന്‍
ഇ-ടോയ്‌ലറ്റിനു പിന്നില്‍
ഗാന്ധി ചിരിക്കുന്ന കീശയില്‍
നാണയത്തുട്ടു പിശുക്കുന്നവന്‍...
ന്ന്ട്ടു ഈ മല്ലു, പരിഹാസങ്ങളും,കല്ലേറുകളും,തെറി വിളികളും, ബോംബ് സ്ഫോടനവും,കത്തിക്കുത്തും എല്ലാം സഹിക്കാനും ജീവിക്കാനും പരിശീലനം നേടിയവരെപ്പോലെ, ഈ നാട്ടിൽ ജീവിക്കുന്നുണ്ടല്ലോ ? ആശംസകൾ.
നല്ല മല്ലു.
എനിക്കും ഇഷ്ടായി
വായിച്ചപ്പോ ആദ്യം ഓര്‍മ്മ വന്നത് ചതിയന്‍ ചന്തുവിനെ... മല്ലുവിനെ ഇഷ്ടമായി..... സ്നേഹാശംസകള്‍ ....
ആശ്വാസമായി ...കമന്റുകള്‍ വായിക്കാതെ ഒരു കവിത മനസ്സിലായിരിക്കുന്നു !! മല്ലു എന്ന പദത്തിന്റെ അര്‍ത്ഥമറിയണമെങ്കില്‍ ആദ്യം ഇന്ത്യ എന്ന് അറിയണം...പിന്നെ തമിള്‍ നാട് എന്താണെന്നറിയണം ..അവരുടെ പച്ചക്കറി തോട്ടങ്ങളെ കുറിച്ച് അറിയണം..ആന്ധ്രയിലെ നെല്‍ പാടങ്ങളെ കുറിച്ച് അറിയണം !!
വാ കീറിയ ദൈവം തന്നാല്‍
വാലറ്റവും തിന്നുന്നവന്‍
എന്ന പോലെ ശക്തമായ നിരീക്ഷണങ്ങള്‍
സമൃദ്ധം
ഒതുക്കം
മുറുക്കം
മല്ലുവിന്‍റെ കുറിക്ക് കൊണ്ടു.. ഉഗ്രന്‍.
ഹൊ... ഞാനും ഒരു മല്ലുവല്ലോ... ആശംസകള്‍
മല്ലു...ആരാ മോന്‍ !
"മഴ കൊയ്തെടുക്കാതെ
മരം കൊയ്തെടുക്കുന്നവന്‍"...
ഇതിനപ്പുറം ഇനിയെന്തു പറയാന്‍ ..
കുറിക്ക് കൊണ്ട രീതിയില്‍ പകര്‍ത്തീ ..
മല്ലു .. വേറിട്ട വഴികളിലൂടെ നടന്നു
പൊകുമ്പൊഴും , അവന്‍ വ്യത്യസ്ഥനാകുമ്പൊഴും
ബാക്കിയാകുന്നത് , അവന് മേല്‍ പതിയാന്‍
കാത്തിരിക്കുന്ന വിഷമഴയുടെ കാര്‍മേഘമാണ് ...
നന്മയുടെ കണമില്ലാതെ നാം .................. ?
നന്നായി എഴുതീ ..
ആരെയൊക്കെയോ ഒന്ന് പുകച്ചു... ആ പുക തട്ടി ഞാനും നിങ്ങളും ഒന്ന് ചുമച്ചാല്‍ പുകയിട്ടയാളെ കുറ്റം പറയാന്‍ കഴിയില്ല.
(പുകഞ്ഞുപുകഞ്ഞ് കവിത എനിക്കും മനസിലായി തുടങ്ങിയിരിക്കുന്നു )
മല്ലു.. പൊള്ളുന്ന ചൂടില്‍ വിയര്‍പ്പാറ്റി
മഴയോര്‍മ്മകളുടെ ഇത്തിരി കുളിരില്‍
സ്വപ്നം കഴിച്ചുറങ്ങി വീടിനെ പോറ്റുന്നവന്‍
മല്ലു - കയ്പുള്ള ഒരു മന്ദഹാസമാണവന്‍ ..
ഈ മല്ലൂനെ എനിക്കും ഇഷ്ടായി ..
എന്റെ ദൈവമെ എനിക്കും മനസ്സിലായി..
കൊള്ളാം..ഇഷ്ടപ്പെട്ടു,,
ബ്ലഡി മല്ലൂസ്..
കേമമായിട്ടുണ്ട്.....അവസാനവരി വായിച്ച് ചിരിച്ചു പോയി...
എല്ലാവര്‍ക്കും നന്ദി.
വേണുജി , അത് കേട്ടിട്ടുണ്ട്, എങ്കിലും മറന്നിരിക്കയായിരുന്നു.
സുമേഷ് , പൊട്ടാന്‍ മുട്ടും കെട്ട് മുല്ലപ്പെരിയാര്‍ തന്നെയാണ്. എന്നാലും അതിനും താഴെ ഇരിക്കാന്‍ തന്‍റെ അഹംഭാവം അവനെ അനുവദിക്കണ്ടേ.. അവന്‍ എപ്പോഴും മേലെയേ ഇരിക്കൂ, എന്തിന്‍റെയും.
റിനി ശബരി , അതെ എല്ലാ അര്‍ത്ഥത്തിലും, എല്ലാ വഴികളിലും അവനെ കാത്തിരിക്കുന്നത് ആ വിഷമഴ തന്നെയാണ്, അവനിപ്പോള്‍ നനയുന്നതും.
നിസാരന്‍ , അത് മറ്റൊരു മുഖം. പക്ഷെ അതില്‍ മല്ലു മാത്രമല്ല ഉള്ളത്.
ഗംഭീരായി .
സപ്തംബര്‍ ൨൩23 ദേശാഭിമാനി വാരികയില്‍ താങ്കളുടെ കവിതയെ പ്രതിപാദിക്കുന്നുണ്ട് .
വായിച്ചുവോ ?
അസംസ്കൃതനായിരുന്നു,മല്ലു
എരിയുന്ന ചെറുബീഡി
പുകയുന്ന രോഷം
എറിഞ്ഞുടച്ച വിഗ്രഹം
കത്തിയാളുന്ന ചിന്ത
കാച്ചിയൊരുക്കിയ ദർശനം
പാതിവയറിന്റെ ആർജ്ജവം
പിന്നെയാണ് സസ്കാരം നടന്നത്
ഇതിഹാസമായത്
പരിഹാസമായത്
ആത്മാവിന് കൂട്ടായിരുന്നത്...
മാറുന്ന മലയാളിയുടെ മാറ്റങ്ങള്‍ക്കു മേലെ കൊണ്ടുവെച്ച റീത്ത് ... വരികളില്‍ പരിഹാസത്തിന്റെയും പ്രതിഷേധത്തിന്റെയും കനലെരിയുന്നു ... കവിത വായിച്ചു തീരുമ്പോള്‍ മല്ലുവെന്ന മണ്ടനില്‍ ഞാനുമുണ്ടല്ലോ എന്ന തിരിച്ചറിവും. മുല്ലപ്പെരിയാറിനെപ്പറ്റിയുള്ള 'പൊട്ടാന്‍മുട്ടും കെട്ട്' പ്രയോഗം ഏറെ ഇഷ്ടമായി ... ഭാവുകങ്ങള്‍ ....
ഇഷ്ടമായി ചേച്ചി ,
പരിഹാസത്തിന്റെ ചാട്ടവാറില്‍ പുളഞ്ഞവരില്‍ ഞാനും ..
സ്നേഹം
malluvinittu pukayunna kolli kondoru kutthu kodutthalle.... :)
Post a Comment