മോണിറ്ററില്‍ നിന്നിറങ്ങി വരുമ്പോള്‍
അവളുടെ കണ്ണുകള്‍ ചുവന്നിരുന്നു
മഞ്ഞുമൂടിയ കിടക്കയില്‍
മഞ്ഞുമൂടിയ കിടക്കയില്‍
തീപ്പൊരി പുകച്ചവള്‍...
തണുത്ത കഞ്ഞിയ്ക്കും തൊട്ടുകൂട്ടാന്‍
തേങ്ങാച്ചട്നി മതിയായിരുന്നു,
അവളുടെ ചുണ്ടും
എന്നിട്ടും,
വാട്ടര്‍ജഗ്ഗിനു മേലേ കയറി
വാട്ടര്‍ജഗ്ഗിനു മേലേ കയറി
പല്ലിയെ പിടിക്കാന്‍ പോയവള്‍ ...
ചിരവയെടുത്തു തല ചൊറിഞ്ഞ്
വറ്റല്‍മുളകിന്‍ കഷണത്തെപ്പറ്റി
വാതോരാതിരുന്നും,
വട്ടന്‍റെ പുല്ലിംഗം ചോദിച്ച്
ആര്‍ത്താര്‍ത്തു ചിരിച്ചും...സ്വൈരക്കേടായവള്‍
തലവേദനയെനിക്ക്;
തിരികെ പിടിച്ചവളെയെങ്ങനെ
മോണിറ്ററില്‍ കയറ്റും ഞാന്‍ ...!!!
(31..08..2012)
35 Response to ഡാര്‍ലിംഗ്
തിരികെ പിടിച്ചവളെയെങ്ങനെ
മോണിറ്ററില്‍ കയറ്റും ഞാന്‍... :)
കോടി സുനിക്കൊരു കൊട്ടേഷന്‍ കൊടുക്ക്.... പിടിച്ചു കേറ്റിക്കോളും...... ഒന്നും മനസിലായില്ലേലും കൊള്ളാം..... മേലാല്‍ ഈ ടൈപ്പോന്നും എഴുതിയെക്കല്ലും....
വട്ടന്‍റെ പുല്ലിംഗം ചോദിച്ച്
ആര്‍ത്താര്‍ത്തു ചിരിച്ചവള്‍ ,
മഞ്ഞുമൂടിയ കിടക്കയില്‍
തീപ്പൊരി പുകച്ചവള്‍
--------------------------------
കൊള്ളാം.. :)
ക്ഷമിക്കണം .....
കവിത എനിക്ക് തലയില്‍ കയറില്ല
തലവേദനയെനിക്ക്;
തിരികെ പിടിച്ചവളെയെങ്ങനെ
മോണിറ്ററില്‍ കയറ്റും ഞാന്‍ ...!!!
ങേ..!
ഒന്നാം തീയതി തന്നെ എന്റെ തല പുകഞ്ഞു. ഇനി ഇന്നിത് പുകഞ്ഞു കൊണ്ടേ ഇരിക്കും... :)
മറ്റുള്ളവരേക്കൂടി പുകച്ചേ അടങ്ങൂ ല്ലേ..!
തിരികെ മോണിറ്ററില്‍ കയറിയില്ലെങ്കിലും വേണ്ടീല,
വെളിയിലിറങ്ങി നടക്കല്ലേ,തലവേദന എങ്ങിനെയും സഹിച്ചോളാം..!!
ആശംസകള്‍..!
ചില കല്‍പ്പനകള്‍ കൊള്ളാം
മഞ്ഞുമൂടിയ കിടക്കയില്‍
തീപ്പൊരി പുകച്ചവള്‍...
തണുത്ത കഞ്ഞിയ്ക്കും തൊട്ടുകൂട്ടാന്‍
തേങ്ങാച്ചട്നി മതിയായിരുന്നു,
അവളുടെ ചുണ്ടും.
എനിക്കിപ്പൊ കവിത നന്നായി തലേ കേറീട്ടല്ല,പക്ഷെ ഞാൻ വായിച്ചു പിന്നീം പിന്നീം വായിച്ചു, അവസാനത്തെ അവസാന മൂന്ന് വരികൾ. കാരണം, വീട്ടിൽ ഇഡ്ഢലിയുണ്ടാക്കുമ്പോൾ അവളുടെ ചുണ്ടോർക്കുമല്ലോ ? ഒപ്പി തിന്നാൻ.! ൻഅല്ല വരികൾ ട്ടോ. ആശംസകൾ.
അവളെ കേൾക്കാൻ നിനക്കൊട്ടുമേ ആയില്ലല്ലോ...
ഒറ്റയാൾമുറിയിലെ പകൽ തടവിൽ അവൾ കാത്തിരുന്നത്,
മോണിറ്ററിലെ ആൾക്കൂട്ടത്തിൽ അവൾ കണ്ണ് ചുവക്കെ തിരഞ്ഞത്,
നിന്നെയൊന്ന് അടുത്ത് കിട്ടാനായിരുന്നു.
കഥകളായിരം പറയാനായിരുന്നു.
ഒന്ന് വട്ട് പിടിപ്പിക്കാൻ, ഒന്ന് വട്ടം കിടക്കാൻ
മഞ്ഞ് മൂടിയ കിടക്കയെ വീണ്ടുമൊന്നുരുക്കാൻ
സ്നേഹിച്ചും, പിന്നെയും സ്നേഹിച്ചുമങ്ങനെ...
നഷ്ടം നിനക്കാണ്,തലവേദന വരാനിരിക്കുന്നതേയുള്ളൂ
ഇനിയും വൈകിയിട്ടില്ലായെങ്കിലും...
വട്ടന്റെ പുല്ലിംഗം വട്ടത്തി!
ഇനിപ്പറ അവളോട് പോയി മോണിറ്ററിൽ കേറാൻ എന്നിട്ട് ബ്ലോഗിന്റെ ആ കറുത്ത പശ്ചാത്തലമൊന്ന് മാറ്റാൻ.
അല്ലെങ്കിൽ വായിക്കുന്നോർക്ക് വട്ടാവും :-)
ഇവള്‍ ഇനി എന്ന് മോണിട്ടറില്‍ കയറും ???
ഉസ്മാന്‍ മാഷ്ക്ക് ഒരു കൈയ്യടി.
അവളെ തിരഞ്ഞെന്റെ കണ്ണിലും മഞ്ഞുറഞ്ഞു.!
അവളെ മോണിട്ടറിലേക്ക് തന്നെ തിരിച്ചയക്കാം. അവളുടെ ലോകം അതാണ്..,
പല്ലിയെ പിടിക്കാന്‍ വാട്ടര്‍ ബോട്ടിലില്‍ കയറിയും, പായസത്തില്‍ ഉപ്പിട്ടും, കഞ്ഞിയില്‍ പഞ്ചസാരയിട്ടും അവര്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. അവളൊന്നും ശീലിച്ചിട്ടില്ലല്ലോ. തണുത്ത ബെഡ്ഡില്‍ തീപ്പൊരി പുകക്കാനല്ലാതെ.
അവള്‍ ? കൊള്ളാം ..തിരയുടെ ആശംസകള്‍
സോണിയെചീ..
ഇങ്ങനെ പോയാ തല വേദന ഞങ്ങള്‍ക്കാവും ട്ടോ..
മഞ്ഞുമൂടിയ കിടക്കയില്‍
തീപ്പൊരി പുകച്ചവള്‍...
തണുത്ത കഞ്ഞിയ്ക്കും തൊട്ടുകൂട്ടാന്‍
തേങ്ങാച്ചട്നി മതിയായിരുന്നു,
അവളുടെ ചുണ്ടും..
വല്ലാത്തൊരു പെന്പെരന്നോള്...!
ആശംസകള്‍..
ഇതിന്റെ ആസ്വാദനം എഴുതാന്‍ ആരും വന്നില്ലേ ? സാധാരണ കമന്റുകള്‍ വായിച്ചാണ് ഞാന്‍ കവിതയുടെ അര്‍ഥം മനസ്സിലാക്കുന്നത്. ഇവിടെ ഇപ്പോള്‍ അതും നടക്കിലല്ല്ലോ :-) ആരേലും വരുമോ എന്ന് നോക്കാം !
പെമ്മക്കളെ ഇടക്കിടെ അടുക്കള പടി കൂടി കയറ്റാം...
അല്ലങ്കില്‍ ഉള്‍വലിഞ്ഞുള്‍വലിഞ് മോണിറ്ററിനുള്ളിലേക്ക് പോകും.
നന്നായി പുകയുന്നുണ്ട്.... വായനക്കാരന്‍റെ തലയാണെന്നു മാത്രം .....ഇവിടെ ഇതാദ്യ വായനയാണ്... ഒരു പുതുമ തോന്നുന്നുണ്ട് ഈ ശൈലി.... സ്നെഹാശംസകള്‍ ....
ഇപ്പൊ തലവേദന എനിക്ക് ...എത്ര മനോഹരമായ മനസ്സിലാകാത്ത കവിത
ആത്മകവിതാപരം !!!?? കൊള്ളാല്ലോ ? പിന്നീ വട്ടന്റെ പുല്ലിംഗമല്ലല്ലോ, സ്തീലിംഗമല്ലേ ചോദിക്കാൻ സാധ്യത ഉള്ളൂ...
കൊള്ളാം
അവളെ അവളുടെ വഴിക്ക് വിടുന്നത് തന്നെ ബുദ്ധി
കാരണം അല്ലെങ്കില്‍ അവള്‍ ഇനിയും ഇല്ലാത്ത പുല്ലാപ്പുകാര്‍ സൃഷ്ടിക്കും
സൂക്ഷിക്കുക, വീണ്ടും അവളെ മോണിട്ടറില്‍ കയറ്റുക പിന്നെ
മോണിട്ടറില്‍ നിന്നിരങ്ങാതിരിക്കാനും ശ്രദ്ധിക്കുക
അപ്പോള്‍ തലവേദന ഒഴിവായിതന്നെ കിട്ടും
ആശംസകള്‍
അത്യാധുനിക കവിതയാണല്ലേ?കുറച്ചൊക്കെ എനിക്ക് പിടികിട്ടി .മോണിറ്ററിനുള്ളിലേക്ക് മാത്രം ഒതുങ്ങുന്ന അവളെ മാറ്റി എടുത്തേ മതിയാകൂ.കാരണം മോണിട്ടര്‍ ഇല്ലാതായാലും അവള്‍ക്കു ജീവിക്കേണ്ടേ?
ഒന്നുറങ്ങി എണീറ്റാല്‍ ശരിയാകും. അവള്‍ വേറെ വല്ലവരെയും തെരഞ്ഞു പോയിക്കോളും... പ്രത്യേകിച്ചും വേറെ വല്ലവരുടെയും കൂടി ഡാര്‍ലിംഗ് ആണെങ്കില്‍..
തലവേദനയെനിക്ക്;
തിരികെ പിടിച്ചവളെയെങ്ങനെ
മോണിറ്ററില്‍ കയറ്റും ഞാന്‍ ...!!!
:-)
സോണി .. സത്യം പറഞ്ഞാല്‍ എനിക്കങ്ങോട്ട് കത്തിയില്ല .. ):
കത്തിയതൊന്നും , എഴുതാനും ആവുന്നില്ല :)
എന്തൊ ചെയ്യും ..
തിരികെ പിടിച്ചവളെയെങ്ങനെ
മോണിറ്ററില്‍ കയറ്റും ഞാന്‍ ...!!!
അത് തന്നെയാ ഞാനും ആലോചിക്കുന്നത്.. കുറെ അവളുമാരെ എനിക്കും മോണിട്ടറില്‍ കയറ്റാനുണ്ട് ..അവതരണം കൊള്ളാം കേട്ടോ.. :)
രസകരം. വായിച്ചു വട്ടായി ...
ഇനി ഞാന്‍ മോണിട്ടറില്‍ തിരികെ കുറച്ചുനേരം
വട്ടായി പോയേയ്...ആകെ മൊത്തം വട്ടായി പോയേയ് ...അമ്മായി ചുട്ടത് മരുമോനുക്കായ് ...ഹ്ര്ര്‍...ഹ്ര്ര്ര്‍ ...ആകെ മൊത്തം വട്ടായിപോയേ ...
ആകെ ഒരു പോക. ഈയിടെയായിട്ട് ഞാന്‍ വായിക്കുന്ന ബ്ലോഗിലൊക്കെ ഇങ്ങനെ സംഭവിക്കുന്നു. എനിക്കാണോ കുഴപ്പം. എന്നെ സൂക്ഷിച്ചൊന്നു നോക്കിയേ...വല്ല കുഴപ്പവുമുണ്ടോ ? ഏയ്..,..ഇല്ല..ഇനി ഉണ്ടോ ? ഏയ് ഏയ് ..ഇല്ലേ ഇല്ല..
അയ്യോ......
ഇവിടെ ഒരു തുടക്കക്കാരന്‍റെ പരിഭ്രമം കൊണ്ടാവണം ഒരിത്തിരി കട്ട്യായ പോലെ തോന്നി...
പതുക്കെ പതുക്കെ ശര്യാക്കി എടുക്കാവുന്നതേ ഉണ്ടാവുള്ളൂ ല്ലേ..?
ആശംസകള്‍ ട്ടാ..
ചില കല്‍പ്പനകള്‍ മനോഹരമായിട്ടുണ്ട്...
ചേച്ചി സത്യം പറഞ്ഞാല്‍ എനിക്കും മുഴുവനായി അങ്ങോട്ട് കവിത പിടി കിട്ടിയില്ലാട്ടോ...
Post a Comment