ചില വിരലുകള്‍ അങ്ങനെയാണ് -
അവ നമുക്ക് എന്തും തരും....
സ്നേഹം, സാന്ത്വനം, വാല്‍സല്യം, പ്രണയം....
അവ നമ്മോട് എന്തിനും കൂടും –
കളിക്കാന്‍, ചിരിക്കാന്‍, പിണങ്ങാന്‍....
ഒരിക്കല്‍ ഒരു വിരല്‍ത്തുമ്പില്‍ പിടിക്കുമ്പോള്‍
അത് നിന്റെ സ്വന്തമെന്നു തോന്നും,
അതില്‍ ചുറ്റിപ്പിടിക്കുമ്പോള്‍
കാലിടറിയാലും വീഴില്ലെന്നു തോന്നും,
ഒരു കണ്ണീര്‍ക്കണം പൊടിയും മുന്‍പേ
അത് തുടച്ചു മാറ്റുന്നതറിയും...
ആ വിരല്‍ത്തുമ്പില്‍ തുടിക്കുന്ന ജീവന്‍
നിന്റെ ആത്മാവില്‍ തൊടും...
അപ്പോള്‍ അറിയുക....
ആ ജീവന്‍ നിന്റെ പ്രാണനാണെന്ന്‍...
(17.09.2010)
(17.09.2010)
4 Response to ചില വിരലുകള്‍....
"ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ വരികള്‍......വിരല്‍ത്തുമ്പ് നഷ്ട്ടപ്പെട്ടവര്‍ക്ക് ഇത് നൊമ്പരം മാത്രമാണ്............"
“അതില്‍ ചുറ്റിപ്പിടിക്കുമ്പോള്‍
കാലിടറിയാലും വീഴില്ലെന്നു തോന്നും,
ഒരു കണ്ണീര്‍ക്കണം പൊടിയും മുന്‍പേ
അത് തുടച്ചു മാറ്റുന്നതറിയും“ മനോഹരമായ വരികൾ....
നഷ്ടപ്പെട്ടവർക്ക് അതൊരു തീരാനൊമ്പരം തന്നെയാണ്.....
ഹാ മനോഹരം ....
Post a Comment