Tuesday, July 5, 2011

സു-ഡോ-കു

22
ഒടുവിലൊരക്കം,
ബാക്കിയൊരു കളവും.


വരിയിലും നിരയിലുമുണ്ട്
ശേഷിച്ച അക്കം;
അതുമാത്രമില്ല
ചതുരത്തിനുള്ളില്‍

ചേര്‍ക്കാതിരിക്കാനും
എഴുതാനുമാവാതെ
കളത്തിനു പുറത്ത്
തൂലികയും ഞാനും

അകത്ത്,
ഇടം കിട്ടിയവരുടെ
ആഘോഷങ്ങള്‍.
അക്കമെന്നെ നോക്കുന്നു,
അതിന്‍റെ മുഖത്ത്
കമ്പിയില്‍ തൂങ്ങി
നില്‍ക്കുന്ന ഭാവം

ഞാനുമതിനെ നോക്കി,
ഈര്‍ക്കിലാവാം,

ഉലക്കയുമാവാം,
ഒരൊന്നായിരുന്നത് !

ഒന്നെഴുതാനാവാതെ,
ഒന്നുമെഴുതാനാവാതെ,
ഒന്നിനൊന്നോടു മാത്രം
സാമ്യം ചൊല്ലിയിരിപ്പു ഞാന്‍.

അക്കം പിശകാന്‍ കാരണം
തൂലികയോ, തലച്ചോറോ?
എനിക്കു കിട്ടിയ സമസ്യ
തെറ്റിച്ചെഴുതിയതാര്?
സ്രഷ്ടാവോ ഞാനോ?

(15..05..2011)

22 Response to സു-ഡോ-കു

July 5, 2011 at 5:28 PM

സ്രിട്ടാവിനു അക്കം തെറ്റിയില്ല തെറ്റുന്നത് നമ്മുടെ കണക്കുകള്‍ ഇനിയും വന്നു ചേരാന്‍ അക്കങ്ങള്‍ ബാക്കിയാണ് എന്ന കണക്ക് കൂട്ടലുകള്‍

July 5, 2011 at 5:54 PM

ഒരു സുഡോക്കുവല്ലേ?
വിട്ടുകള.
അടുത്തതു നോക്കാം!

July 5, 2011 at 6:20 PM

സു-ഡോ-കു
കളിക്കുന്നതിന്റെ സന്തോഷം വിജയിക്കുമ്പോള്‍ നഷ്ടപ്പെടുന്ന കളി. കളിയല്ല കണ്ടെത്തല്‍ മാത്രം അതുകൊണ്ടു തന്നെ വിജയവും തോല്‍വിയും സന്തോഷവും ദുഖവും എല്ലാം കളിക്കുന്നയാള്‍ക്ക് മാത്രം. അവന്റെ വിജയത്തിന്റെ സ്വഭാവം, അക്കങ്ങളുടെ സ്ഥാനം മാറുമ്പോളും മാറാത്തത് കൊണ്ട് സാമ്യം ചൊന്നാലും ഇല്ലെങ്കിലും വിജയിച്ചാലും ഇല്ലെങ്കിലും ഒന്നുമേ സംഭവിക്കുകയില്ല.

July 5, 2011 at 7:11 PM

nalla rasamund...

July 5, 2011 at 7:44 PM

ഒന്നിനൊന്നോട് സാദൃശ്യം ചൊന്നാൽ ഉപ്പുമാങ്ങയാമത് . എന്ന കാര്യം ഇമ്പോശിഷ്യൻ എഴുതിപ്പഠിച്ചിട്ടും കവിത വായിക്കുമ്പോൾ അതിന്റെ അഗ്രസ്സീവ് നെസ്സ് കുറയുന്നത് കൊണ്ട് കവിത പിടികിട്ടണില്ലാല്ലോ ന്റെ ബ്ലോഗനാർ കാവിലമ്മോ. എന്നാലുമീ ഒന്നിന്റൊരു കാര്യം! മഴക്കാലായോണ്ടായിരിക്കും

July 5, 2011 at 9:00 PM

"എനിക്കു കിട്ടിയ സമസ്യ
തെറ്റിച്ചെഴുതിയതാര്?
സ്രഷ്ടാവോ ഞാനോ?"

എന്തായാലും ഞാനല്ലല്ലോ !! ആശ്വാസമായി :-)

July 6, 2011 at 1:11 AM

കവിതകളും നന്നായിട്ടുണ്ട് സോണി

July 6, 2011 at 12:55 PM

ഒന്നെഴുതാനാവാതെ,
ഒന്നുമെഴുതാനാവാതെ, ഞാൻ!

July 6, 2011 at 4:37 PM

ഇതു തീരാത്ത പദപ്രശനമാണോ???

July 6, 2011 at 5:04 PM

എത്ര പൂരിപ്പിച്ചാലും ചേരാത്ത ചിലത് ജീവിതം.

July 6, 2011 at 9:57 PM

സു-ഡോ-കു.
കേട്ടിട്ടുള്ളതല്ലാതെ കളിച്ചിട്ടില്ല.
അപ്പൊ പിന്നെ പോസ്റ്റിനെ പറ്റി എന്ത് പറയും!!!!

കൂട്ടികുറച്ചുഗുണിക്കുമ്പൊഴൊക്കെയും തെറ്റുന്നു ജീവിതസു-ഡോ-കു. എന്ന് കവി പാടിയത് ഓര്‍ക്കുന്നു :പ്

July 7, 2011 at 6:41 PM

manoaharamaya bhavana...... bhavukangal............

July 25, 2011 at 8:10 PM

ആശംസകള്‍

July 25, 2011 at 8:17 PM

"ഒന്നെഴുതാനാവാതെ,
ഒന്നുമെഴുതാനാവാതെ,
ഒന്നിനൊന്നോടു മാത്രം
സാമ്യം ചൊല്ലിയിരിപ്പു ഞാന്‍.

അക്കം പിശകാന്‍ കാരണം
തൂലികയോ, തലച്ചോറോ?
എനിക്കു കിട്ടിയ സമസ്യ
തെറ്റിച്ചെഴുതിയതാര്?
സ്രഷ്ടാവോ ഞാനോ?"

ഇല്ലന്നെ...എല്ലാം ശരിയായിട്ടെഴുതുവാന്‍ നാളെത്രയോ ബാക്കി...!

July 25, 2011 at 8:59 PM

വിധിയായിരിക്കും

ആശംസകള്‍
നല്ല വരികള്‍

July 25, 2011 at 10:33 PM

നാളെത്തെ പത്രത്തിൽ നോക്കാം ഇന്നത്തെ ശരിയെ.......


കവിതയുടെ വരികൾ ഭംഗിയിലും ചിന്തയിലും അണിനിരത്തിയിട്ടുണ്ട്...


:)

July 25, 2011 at 10:41 PM

സു-ഡോ-കു പഠിച്ചിട്ടു വരം ബാക്കി കമന്റെഴുതാന്‍ ... :)

നല്ല വരികള്‍ ...!

July 25, 2011 at 10:42 PM

ദൈവമേ ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ സോണീ. 1 മുതൽ 9 വരെ അക്കങ്ങളെല്ലാം മാറി മാറി എഴുത്‌ നോക്കിയാലോ? നമ്മുടെ പാതി നമുക്ക്‌ ചെയ്ത്‌ നോക്കാം. ഒത്താലൊത്തു. എന്താ?

July 25, 2011 at 10:43 PM

സു-ഡോ-കു പഠിച്ചിട്ടു വരാം ബാക്കി കമന്റെഴുതാന്‍ ... :)

നല്ല വരികള്‍ ...!

July 25, 2011 at 10:43 PM

ദൈവമേ ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ സോണീ. 1 മുതൽ 9 വരെ അക്കങ്ങളെല്ലാം മാറി മാറി എഴുത്‌ നോക്കിയാലോ? നമ്മുടെ പാതി നമുക്ക്‌ ചെയ്ത്‌ നോക്കാം. ഒത്താലൊത്തു. എന്താ?

July 30, 2011 at 11:17 PM

nannayittund kavitha .ashamsakal

Post a Comment