Monday, July 18, 2011

ചുരുക്കെഴുത്തുകള്‍

22


കൃതയുഗം -
കരകവിഞ്ഞ പ്രണയത്തില്‍ മുക്കി
നാലുപുറമെഴുതിയപ്പോള്‍ അവള്‍ പറഞ്ഞു,
'ചുരുക്കിയെഴുതൂ, സമയമില്ല'


ത്രേതായുഗം -
പെയ്തിറങ്ങിയത്‌ പേനയിലാക്കി,
മൂന്നുപുറമായപ്പോള്‍ അവള്‍ പറഞ്ഞു,
'ഇത്രയും വേണ്ടാ, ഒതുക്കിയെഴുതൂ'


ദ്വാപരയുഗം -
കുടത്തില്‍ നിന്നെടുത്ത്
കുടഞ്ഞുകുടഞ്ഞെഴുതി,
രണ്ടാംപുറം അവള്‍ വായിച്ചില്ല.


കലിയുഗം -
കരണ്ടിയില്‍ക്കോരിയപ്പോള്‍
അരപ്പുറം കവിഞ്ഞു,
അവളതു മടക്കി, 'പിന്നെ നോക്കാം'


കല്‍പ്പാന്തം -
ചുരണ്ടി നോക്കിയപ്പോള്‍
രണ്ട് കുത്തും കോമയും മാത്രം
അവള്‍ ചിരിച്ചു, 'എന്തിനാ വെറുതെ...'


ഇന്ന് രാവിലെ -
കുത്തിനോക്കി,
കുഴിച്ചുനോക്കി,
നനവു പോലുമില്ല...
 
അവള്‍ പറഞ്ഞു,
'എനിക്ക് ദാഹിക്കുന്നു...'

(23..06..2011)

22 Response to ചുരുക്കെഴുത്തുകള്‍

July 18, 2011 at 8:29 PM

വ്യത്യസ്ഥതയുള്ള പരീക്ഷണങ്ങള്‍ നല്ലത് തന്നെ
ആശംസകള്‍ സോണ്യേ.

അപ്പൊ കലിയുഗോം കല്പാന്തവുമൊക്കെ കഴിഞ്ഞാ!!!

July 19, 2011 at 9:45 AM

Good one :)

July 19, 2011 at 5:15 PM

ആശംസകള്‍

July 19, 2011 at 6:15 PM

ആശംസകള്‍

July 19, 2011 at 8:21 PM

കടലോളം കൊടുത്തപ്പോള്‍ ഒരു വിലയില്ല..എന്നിട്ടിപ്പോള്‍ ദാഹിക്കുന്നെന്നു അല്ലെ..പെണ്ണ് കൊള്ളാമല്ലോ .
യുഗങ്ങള്‍ കഴിയുന്തോറും പ്രണയം വറ്റുകയണോ?

July 20, 2011 at 7:20 PM

chila pennungal anganeyaaaaaaaaaa

July 20, 2011 at 7:27 PM

chila pennungal angineyanu...........

July 20, 2011 at 8:52 PM

............കൊള്ളാം........

July 22, 2011 at 7:47 PM

‌ആര്യഭടന്‍റെ കാലവിഭജനത്തില്‍, ഒരു യുഗം 4320000 വർഷങ്ങൾ. ഒരു യുഗത്തിനെ വീണ്ടും108000 വർഷങ്ങൾ വീതമുള്ള കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ 4യുഗങ്ങളായി തിരിച്ചിരിക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണേല്‍ ചെറിയൊരു മാറ്റമൊക്കെ വേണ്ടേ..?

July 24, 2011 at 2:35 PM

ഇങ്ങനെയൊക്കെ എഴുതാന്‍ സോണിക്കെ കഴിയൂ.

@നാമൂസ്
കവിതയെ വിജ്ഞാനം കൊണ്ടു വായിച്ചാല്‍ സ്പന്ദനം കേള്‍ക്കാന്‍ ആവില്ല.

July 25, 2011 at 3:53 AM

@ ശ്രീദേവി : വാരിക്കൊരിക്കൊടുക്കുമ്പോള്‍ സ്വീകരിക്കേണ്ട ആള്‍ നിരസിച്ചുകൊണ്ടേ ഇരിക്കുകയാണെങ്കില്‍....?

July 26, 2011 at 8:18 AM

ഈ ചുരുക്കെഴുത്ത് വളരെ നന്നായിരിക്കുന്നു സോണി. ഇഷ്ടമായീ.

July 27, 2011 at 12:36 PM

നന്നായിട്ടുണ്ട് ഇഷ്ടായി ..

July 28, 2011 at 11:51 AM

:)

July 29, 2011 at 5:23 PM

ഇപ്പം എല്ലാം ഒരു ക്ലിക്കും, ഒരു ലൈക്കും അത്രതന്നെ... എല്ലാം കാപ്സ്യൂൾ.. നന്നായിട്ടുണ്ട്..

July 30, 2011 at 11:35 PM

ഇങ്ങനെ പോയാല്‍ നാളെ എന്താവും കവീ..?

കവിത നന്നായി.

July 31, 2011 at 8:03 PM

....ദാഹിക്കുന്നു ഭഗിനീ, കൃപാരസ മോഹന...


നന്നായി..

ഇനിയും എഴുതൂ ഇത്തരം കുടിച്ചാല്‍ മതിവരാത്ത പ്രണയങ്ങള്‍..


ആശംസകള്‍..

August 8, 2011 at 6:56 AM

ചുരുക്കിയെഴുതൂ, സമയമില്ല......... ha ha..:-)
great one

August 10, 2011 at 1:23 PM

ഇതെല്ലെ ഉത്തരാധുനിക കവിതകൾ :)

August 15, 2011 at 12:56 PM

പുതിയ കവിത വായിക്കാന്‍ വന്നതാ

August 18, 2011 at 3:58 PM

അവസ്ത്താന്തരം - കൃതയുഗം
പരിണാമം- ത്രേതായുഗം
ഭ്രൂണാവസ്ഥ - ദ്വാപരം
മനുഷ്യന്‍ - കലിയുഗം
കല്പ്പന്തത്തില്‍ സമാപ്തി .
ചുരുക്കെഴുത് പഠിച്ചു തുടങ്ങിക്കോളൂ ആരാച്ചാല്‍...

September 11, 2012 at 2:02 PM

ഹഹഹഹ ഇതു ഉഗ്രൻ!!

Post a Comment