Tuesday, August 16, 2011

കൊണ്ടറിയുന്നവര്‍

11

ചക്കി കുത്തിയത്
പത്തായം പെറ്റെന്നു കരുതി....

ചക്കി കുത്തിയതല്ലേന്നമ്മ
അമ്മ വച്ചതല്ലേന്നു ഞാന്‍...

കാലിപ്പത്തായം കണ്ട്
അമ്മാവനലറി,
വിത്തുകുത്തിയുണ്ടതാരെടാ....#@*&%$#*@&$...???

(03..08..2011)

11 Response to കൊണ്ടറിയുന്നവര്‍

August 16, 2011 at 3:01 PM

എല്ലാം അറിയുന്നവര്‍ നാം.

ശംഭോ...മഹാദേവ!!!

August 16, 2011 at 6:17 PM

ഈ അമ്മാവന്റെ ഒരു കാര്യമേ..

August 16, 2011 at 7:41 PM

INI VARUTHIYUDE KAALAM....

August 16, 2011 at 7:44 PM

നാളെയുടെ ഖനികളാവേണ്ട പ്രകൃതിയുടെ ഉറവിടങ്ങളെ അമിതമായി, അലക്ഷ്യമായി ചൂഷണംചെയ്തു നശിപ്പിക്കുന്നവര്‍...

August 16, 2011 at 8:49 PM

ആഹഹ..... അമ്മാവന്‍ പറഞ്ഞത് എന്താണെന്നും എന്തിനാണെന്നും മാത്രം മനസ്സിലായി. ചക്കീം അമ്മേം പത്തായത്തില്‍ തന്നെ.

#@*&%$#*@&$ = ക#@വേ%$ടെ മ@&ളേ എന്നല്ലേ? ;)

August 16, 2011 at 10:08 PM

പതിരില്ലാതെ ഒരു കതിര്‍

August 17, 2011 at 10:02 AM

വിത്ത്‌ മാത്രമല്ലല്ലോ വളം വരെ എടുത്തു വിഴുങ്ങുന്ന അവസ്ഥയല്ലേ ഇപ്പോള്‍?

August 18, 2011 at 10:10 PM

വിത്തുകുത്തിയുണ്ടതാരെടാ....#@*&%$#*@&$...???
കൊള്ളാം ...

August 23, 2011 at 1:23 PM

ചൊല്ലി തന്നിട്ടും കണ്ടറിഞ്ഞിട്ടും കൊണ്ടറിഞ്ഞിട്ടും ഞാനൊന്നുമറിഞ്ഞീല രാമനാരായണ എന്നാണ് പൊതുജനം.
വിത്ത് കുത്തിതിന്നും പത്തായം പൊളിച്ചും നാം ആഘോഷിക്കുകയാണ്.
കവിത ഇഷ്ടമായി.

August 23, 2011 at 5:19 PM

കവിത നന്നായി ...പലപ്പോഴും അമ്മാവന്‍മാര്‍ ഇതൊന്നും ശ്രദ്ധിക്കാറെ ഇല്ല

August 25, 2011 at 1:59 PM

hmm

Post a Comment