Saturday, August 27, 2011

പാതി...!

32

മുഴുവനുമുണ്ടായിരുന്ന ഞാന്‍
പാതിയായിപ്പോയത്
കല്യാണം കഴിഞ്ഞപ്പോഴാണ്...

നാട്ടാര്‍ക്ക് തിരുത്താന്‍
അവസരം കൊടുത്ത്
അവനെന്നെ വിളിച്ചു,
"
നല്ല പാതീ.....!!!"

വിളിച്ചു നിര്‍ത്തുമ്പോള്‍
"തീ...തീ..." ന്നു നീട്ടിയത്
ദൈവം മാത്രം കേട്ടു.....

(26..08..2011)

32 Response to പാതി...!

August 27, 2011 at 12:53 PM

ധര്‍മ്മസങ്കടങ്ങള്‍ -
സഹധര്‍മ്മിണിയ്ക്കും
സഹധര്‍മ്മനും...
ഇരു രൂപത്തിലെങ്കിലും,
ഒരു തൂക്കത്തില്‍...

August 27, 2011 at 1:34 PM

എത്ര വലിയൊരു പരമാർത്ഥാ‍വതരണം!
വിവാഹം ഒരു അറു ബോറൻ ഏർപ്പാട് തന്നെ!!
കവയിത്രി ഇതു തന്നെയാണോ ഉദ്ദേശിച്ചതെന്നറിയില്ല. എനിക്കങ്ങനെ തോന്നാൻ തുടങ്ങിയിട്ട് കാലമേറെയായി. വിവാഹം സ്വാതന്ത്ര്യത്തെ, സമാധാനത്തെ, ഇഷ്ടങ്ങളെ, എല്ലാം പാതിയോ അതിലും കുറവോ ആക്കുന്നു.

ഭർത്താവ് ഭാര്യയെ പാതീ എന്ന് വിളിച്ചതിന് വ്യാഖ്യാനം വേറെയാണ്: പായിൽ(ഇപ്പോൾ കിടക്കയിൽ) തീയാകുന്നവൾ എന്നർത്ഥം!

August 27, 2011 at 1:43 PM

@ വിധു ചോപ്ര : വ്യാഖ്യാനം നന്നായി.
പാടേ തീ തീറ്റിക്കുന്നവള്‍ എന്നും ആയിക്കൂടേ?

August 27, 2011 at 1:48 PM

ചിന്തിക്കാന്‍ ഈ പോസ്റ്റ് ധാരാളം ചിരിക്കാന്‍ അതിലേറെ " അവസാനത്തെ തീ ദൈവം മാത്രം കേട്ട് "

August 27, 2011 at 3:48 PM

കവിത ഹൃദ്യം

August 27, 2011 at 5:04 PM

കവിത ഇഷ്ടമായി. വിധു ചോപ്രയുടെ വ്യാഖ്യാനവും സൂ‍പ്പർ

August 27, 2011 at 6:15 PM

പാടെ തീയും , പായില്‍ തീയും ... ചുമ്മാ പേടിപ്പിക്കാതെ... എനിക്ക് കവിത ഇഷ്ടപ്പെട്ടു.. കുഞ്ഞു വരികളില്‍ ഇമ്മിണി വല്യ കാര്യം

August 27, 2011 at 6:30 PM

തീ....... തീ....... പുര കത്തിക്കുന്നതിന് മുമ്പേ, പുകഞ്ഞു തുടങ്ങുമ്പോള്‍ തന്നെ വെള്ളമെടുത്ത് ഒഴിച്ചോ............ !!!!!!

August 28, 2011 at 12:13 AM

പതിവ്രത
പതീ...വ്രത
പ...തീവ്രത...
പ...തീ....
പിന്നെയും
തീ....

August 28, 2011 at 1:42 PM

നല്ല കവിത സോണി.. ചിന്തകള്‍ നല്‍കുന്ന ഒന്ന്..ആശംസകള്‍

August 28, 2011 at 5:07 PM

പുകയുന്ന കൊള്ളികൾ സ്വന്തം ഭർത്താവിനെ തീ തന്നെ തീറ്റിക്കും.തിന്നാതെ പറ്റുമോ? ഇല്ലെങ്കിൽ കട്ടപ്പൊക!

August 28, 2011 at 6:53 PM

കെട്ടിയോരെല്ലാം ഇങ്ങനെ കിടന്ന് നെലവിളിയാണല്ലോ.
ഫര്‍ത്താവിനും ഫാര്യക്കും പരസ്പരം തീ തന്നെ അല്ലേ. ഹ്മം...

ചിന്ത കൊള്ളമെങ്കിലും, ഇതിലെ മാര്‍ക്കൊക്കെ ആ ചോപ്രമാഷ് കൊണ്ടോയി ;)

August 28, 2011 at 7:53 PM

നല്ല എഴുത്ത്!
അഭിനന്ദനങ്ങൾ!

August 29, 2011 at 6:36 PM

വസ്തുനിഷ്ഠമായി ചിന്തിച്ചാൽ, ഇതിലെന്താണു അതിശയോക്തി?

ഫുൾ കുറച്ച്‌ കഴിയുമ്പോൾ, പൈന്റ്‌(ഹാഫ്‌) ആകും; പിന്നീട്‌ ക്വാർട്ടർ ആകും.... തീയും, പുകയും, പൊട്ടിത്തെറിയുമൊക്കെ വഴിയെ വരും... :)

August 30, 2011 at 1:46 PM

വാക്കുകള്‍ കൊണ്ട് തീ ഉണ്ടാക്കുന്ന വിദ്യ കൊള്ളാം

August 31, 2011 at 3:50 PM

കൊതി
ചതി
പിന്നേം തീ.

August 31, 2011 at 4:08 PM

മുഴുവനുമുണ്ടായിരുന്ന ഞാന്‍
പാതിയായിപ്പോയത്
കല്യാണം കഴിഞ്ഞപ്പോഴാണ്...

കലക്കിയല്ലോ സോണി ജീ :)

August 31, 2011 at 11:33 PM

വില്‍സ് വലിച്ചു തുടങ്ങുന്നവര്‍ മുറിബീഡിയില്‍ വലി അവസാനിപ്പിക്കുമെന്നും മുറിബീഡിയില്‍ തുടങ്ങുന്നവര്‍
വില്സിലേക്ക് പുരോഗമിക്കുമെന്നും കേട്ടിട്ടുണ്ട്.സ്റ്റെഡിയായി
പോകണമെന്നുള്ളവര്‍ ഹരിജന്‍ വില്‍സ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സിസ്സര്‍ ഫില്‍റ്റര്‍ ഉപയോഗിക്കും.
ആ നയം ഇവിടെയും പിന്തുടരാവുന്നതാണ്.
ഫില്‍റ്റര്‍ വരെ കത്തിക്കാതിരികാന്‍ കൂടി ശ്രദ്ധിക്കുക കൈ പൊള്ളും.
തീ കൈകാര്യം ചെയ്യുന്നത് പോലെയാണ് കാര്യങ്ങള്‍ എന്ന് ചുരുക്കം.

September 1, 2011 at 3:59 AM

തീ.. തീ.. ദൈവമെങ്കിലും കേട്ടല്ലൊ..?? ഫയർഫോഴ്സ്കാരെങ്ങാനും കേട്ടിരുന്നെങ്കിൽ വെള്ളം കോരി ഒഴിച്ചേനെ...!!

September 4, 2011 at 5:15 PM

വിളിച്ചു നിര്‍ത്തുമ്പോള്‍
"തീ...തീ..." ന്നു നീട്ടിയത്
ദൈവം മാത്രം കേട്ടു....!
പാവം..!ലവന്‍ ’തീ’ കണ്ട് പേടിച്ചു കാണും..! വെറുതേ ആണുങ്ങളെ നാണംകെടുത്താനായിട്ട്..!

വിധൂ,.. ‘പാതി’യെ മാത്രമല്ല ‘പതി’യെയും അങ്ങനെതന്നെ വ്യാഖ്യാനിക്കാമെല്ലോ, ‘തീയാകുന്നവന്‍‘ എന്ന്..!ചുമ്മാ കത്തിപ്പടരട്ടേന്നേ...!!

സോണീ, കാപ്സൂള്‍ കവിതകള്‍ അസ്സലായിട്ടുണ്ട്ട്ടോ..
എല്ലാ പാതിമെയ് മാര്‍ക്കും,ഫുള്‍ മെയ്യന്‍ മാര്‍ക്കും
ഹ്യദയം നിറഞ്ഞ ഓണാശംസകള്‍..!

September 6, 2011 at 7:30 PM

ഗംഭീരമായി സോണി.
വിധു ചോപ്രയും നന്നായി പറഞ്ഞു.

September 7, 2011 at 11:09 PM

നന്നായിട്ടുണ്ട് .....ഓണാശംസകള്‍ .

Anonymous
September 10, 2011 at 5:52 PM

nice!
welcome to my blog
nilaambari.blogpspot.com
if u like it follow and support me

September 12, 2011 at 2:25 AM

ആരാ പറഞ്ഞെ കല്യാണം കഴിക്കാന്‍ ,,ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് കവിതയുമായി വരുന്നോ?
-----------------------------------------
ഇഷ്ടായിട്ടോ ഈ ചിന്തകള്‍

September 13, 2011 at 2:58 PM

ഹ.. സോണിയെച്ചീ..
നല്ല ജപ്പാന്‍ മൈഡ് ചിന്തയാ..
ഇഷ്ടപ്പെട്ടു.. ആശംസകള്‍...

പിന്നെ , കല്യാണം കഴിക്കതോണ്ട് എനിക്കീ "പ" യും "തീ" യൊന്നും മനസ്സിലാവുന്നില്ല..
:)
:)
എന്തായാലും ആളൊരു തീ ആണെന്ന് എനിക്കറിയാം..
അല്ലെങ്കി ഈ തരത്തില് പുക വരില്ലല്ലോ..? :)

September 17, 2011 at 1:17 PM

തീ..തീ.. ദൈവം മാത്രേ കേട്ടുള്ളൂ അല്ലെ ..

September 17, 2011 at 3:19 PM

പാതിയായത് നന്നായി.. നന്നായിരിക്കുന്നു.. എല്ലാ ആശംസകളും..

September 17, 2011 at 3:31 PM

പാതി ഗംഭീരമായി.....

September 19, 2011 at 10:51 AM
This comment has been removed by the author.
September 19, 2011 at 10:54 AM

എത്ര വലിയൊരു പരമാർത്ഥാ‍വതരണം!
വിവാഹം ഒരു അറു ബോറൻ ഏർപ്പാട് തന്നെ!!
കവയിത്രി ഇതു തന്നെയാണോ ഉദ്ദേശിച്ചതെന്നറിയില്ല. എനിക്കങ്ങനെ തോന്നാൻ തുടങ്ങിയിട്ട് കാലമേറെയായി. വിവാഹം സ്വാതന്ത്ര്യത്തെ, സമാധാനത്തെ, ഇഷ്ടങ്ങളെ, എല്ലാം പാതിയോ അതിലും കുറവോ ആക്കുന്നു.
ഭർത്താവ് ഭാര്യയെ പാതീ എന്ന് വിളിച്ചതിന് വ്യാഖ്യാനം വേറെയാണ്: പായിൽ(ഇപ്പോൾ കിടക്കയിൽ) തീയാകുന്നവൾ എന്നർത്ഥം!


ഇതാണ് നമ്മുടെ വിധുചൊപ്രയുടെ കമന്റ് !
അല്ല കവിയത്രീ ഒന്നു ചോദിക്കട്ടെ ഇതിലേതാണ് താങ്കൾ ഉദ്ദേശിച്ച സൂപ്പർ 'വ്യാഖ്യാനം'. ജീവിതത്തിനോട് നിരാശ ബാധിച്ച ഒരാളുടെ ജൽപ്പനങ്ങൾ ആയേ എനിക്കത് തോന്നുന്നുള്ളൂ. ഈ 30 കമന്റുകളിൽ ഏറ്റവും ബോറൻ കമന്റ് ആയേ എനിക്കത് തോന്നുന്നുള്ളൂ, ക്ഷമിക്കുക.

September 19, 2011 at 10:57 AM

ആ നല്ല പാതീ എന്ന വിളിയിലെ അവസാനത്തെ 'തീ' വീണ്ടും ആവർത്തിച്ചത് ഞാൻ മാത്രമേ കേട്ടുള്ളൂ.
ആ വരികൾ അടിപൊളി ആയി ട്ടോ പറയാതിരിക്കാൻ വയ്യ.

September 11, 2012 at 1:39 PM

മുഴുവനുമുണ്ടായിരുന്ന ഞാന്‍
പാതിയായിപ്പോയത്
കല്യാണം കഴിഞ്ഞപ്പോഴാണ്...... അവസാനം തീ ആകുന്നതും..

Post a Comment