Monday, June 27, 2011

പ്ലിങ്ങസ്യ...

17


നാവുറയ്ക്കും മുന്‍പേ
അച്ഛനെന്നു വിളിക്കും മുന്‍പേ
കുഞ്ഞരിപ്പല്ലു കാട്ടി
ഇത്തിരിക്കുട്ടി പറഞ്ഞു,
" പ്ലിങ്ങസ്യ... "

കണ്ണുമിഴിച്ചു ഞാന്‍ നിന്നപ്പോള്‍
അവള്‍ ചിരിച്ചു...

രാവിലെ ഉണരുമ്പോള്‍
എന്‍റെ മീശയില്‍ പിടിച്ചും
രാത്രിയെന്റെ മുതുകത്ത്
ആന കളിക്കുമ്പോഴും
അവള്‍ പറഞ്ഞു,
" പ്ലിങ്ങസ്യ... "

ഇരുപതുലക്ഷവും ഇരുനൂറു പവനും
ഷെവര്‍ലെ കാറും റബ്ബര്‍ത്തോട്ടവും
കള്ളച്ചിരിയുമായി
അവള്‍ പടിയിറങ്ങിപ്പോയി

ജപ്തിനോട്ടീസുകള്‍ എണ്ണിയടുക്കുമ്പോള്‍
അവള്‍ പറഞ്ഞതിനര്‍ത്ഥം ഞാനറിഞ്ഞു,
" പ്ലിങ്ങസ്യ... "

 
(15..06..2011)

17 Response to പ്ലിങ്ങസ്യ...

June 27, 2011 at 7:55 PM

പോകെപ്പോകെ, ജീവിതം വെറും... പ്ലിങ്ങസ്യ...

June 27, 2011 at 8:31 PM

കവിത ഇഷ്ടമായി, പക്ഷെ ഈ പ്ലിങ്ങസ്യ...?

June 27, 2011 at 8:45 PM

പ്ലിങ്ങസ്യ..പ്ലിങ്ങസ്യ..

സോണി ഞാന്‍ ആദ്യായിട്ടാ ഈ വാക്ക് കേള്‍ക്കുന്നത്:-) എന്തായാലും കവിത നന്നായി

June 27, 2011 at 8:54 PM

ജപ്തിനോട്ടീസുകള്‍ എണ്ണിയടുക്കുമ്പോള്‍
അവള്‍ പറഞ്ഞതിനര്‍ത്ഥം ഞാനറിഞ്ഞു, അപ്പോൾ അതായിരുന്നല്ലേ പ്ലിങ്ങസ്യ...

June 27, 2011 at 9:05 PM

ഇരുപതുലക്ഷവും ഇരുനൂറു പവനും, ഷെവര്‍ലെ കാറും റബ്ബര്‍ത്തോട്ടവും

ഹോ! ബ്ലിംങ്ങസ്യാന്നായിപോയി.
ഈ വാക്കിന് അര്‍ത്ഥം കണ്ടുപിടിക്കുമ്പൊ അറിയിക്കണേ :പ്

June 27, 2011 at 11:38 PM

പ്ലിങ്ങസ്യയ്ക്കു പകരം നമ്മുടെ നാ‍ട്ടിൽ പറയുന്ന ഒരു വാക്കുണ്ട്; ബ്ലങ്കി!

June 28, 2011 at 12:45 AM

എവിട്ന്ന് കിട്ടി ഈ മെരുങ്ങാത്ത സാധനത്തെ? കവിത തരക്കേടില്ല പക്ഷേ അത് എന്താ? ആ പ്ലി....? ഒന്നാലോചിച്ചപ്പോൾ തോന്നി അതൊരലങ്കാരം തന്നെ.

June 28, 2011 at 6:56 AM

ഈ വാക്ക്‌ കേട്ടിട്ട് എത്ര നാളായി! കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വാക്കാണിത്. എത്ര അച്ഛന്മാരു ഇതുപോലെ പ്ലിങ്ങസ്യാന്ന് വീട്ടിലിരിക്കുന്നുണ്ടാകും? :(

June 28, 2011 at 9:13 AM

അവളുടെ മക്കള്‍ അവള്‍ക്കുവേണ്ടിയും കരുതി വച്ചിട്ടുണ്ടാകും ഇങ്ങനെ ഒരു വാക്ക്. ലതാണോ ? ഹേയ് അല്ല.ലതല്ലേ? ആണോ? ഏയ്‌ ആവില്ല. കുറച്ചാലോചിക്കും. പിന്നെ വിടും.മിക്കവാറും ഒടുവില്‍ കിട്ടുമ്പോള്‍ മനസ്സിലാകും. പിന്നെ മനസ്സിലായിട്ടു കാര്യമില്ലെന്കിലും.........
പുതിയ വാക്കുകള്‍ നാം ഉപയോഗിച്ചു തുടങ്ങുന്നതെങ്ങിനെ ?
ദാ ഇങ്ങനെ പ്ലിങ്ങസ്യാന്ന്‍.........

June 28, 2011 at 5:03 PM

പ്ലിങ്ങസ്യ... ഈ വാക്കിനു പുച്ച പരിഹാസം എന്ന് അര്‍ത്ഥമ്മാകണം അല്ലെ

June 29, 2011 at 12:56 AM

പ്ലിങ്ങസ്യ ഉഗ്രന്‍.. കേള്‍ക്കാതിരുന്ന വാക്കെങ്കിലും ഇപ്പോ അതിന്‍റെ അര്‍ത്ഥം കൂടി മനസ്സിലായപോലെ...

June 29, 2011 at 7:34 AM

പ്ലിങ്ങസ്യ കൊള്ളാം.. കവിത ഇഷ്ടപ്പെട്ടു.മകള്‍ ബാധ്യതയാണെന്നാണോ പറഞ്ഞു വയ്ക്കുന്നത്..സ്ത്രീപക്ഷക്കാര്‍ കേക്കണ്ട...

June 29, 2011 at 11:42 AM

വന്നവര്‍ക്കും, കണ്ടവര്‍ക്കും, മിണ്ടിയവര്‍ക്കും നന്ദി.
@ കൊമ്പന്‍ : അങ്ങനെയല്ല.
@ വായാടി : ആ കേട്ട വാക്ക് 'മിഴ്ങ്ങസ്യാ....' ന്നല്ലേ?
@ സങ്കല്പങ്ങള്‍ : മകള്‍ ബാധ്യത അല്ല, ഒരിക്കലും. പക്ഷേ അവളെ ഒരുവഴിയ്ക്ക് ഇറക്കിവിടുക എന്നത് ഇപ്പോള്‍ വല്ലാത്ത ബാധ്യത വരുത്തിവയ്ക്കുന്ന ഒന്നാണ്.

അര്‍ഥം മനസ്സിലായില്ല എന്ന് പറഞ്ഞവരോട്...
'പ്ലിങ്ങസ്യ' എന്ന് വച്ചാല്‍ എന്താണെന്ന് എന്‍റെ ഒന്‍പതുവയസ്സുകാരന്‍ മകനോട്‌ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത്,
"അതേ, നമ്മള്‍ ഈ പഴമൊക്കെ കയ്യില്‍ പിടിച്ച് ദാ ഇ.....ങ്ങനെ ഞെക്കുമ്പോ പ്ലിങ്ങസ്യാ....ന്നായിപ്പോവില്ലേ, അതാ..."

June 30, 2011 at 8:58 AM

മിഴുങ്ങസ്യയെന്നായില്ലിതു
വായിച്ചു കൊള്ളമീ പ്ലിങ്ങസ്യാ

September 5, 2011 at 6:37 PM

പ്ലിങ്ങസ്യ ഹി ഹി

September 13, 2011 at 4:38 PM

മനുഷേനെ..കണ്‍ഫ്യൂഷനാക്കാന്‍ ഓരോന്നു പൊക്കിയെടുത്തോണ്ട് വന്നോളും..!
എന്നിട്ടോ.. കമന്റൊക്കൊക്കെ വായിച്ച് ‘പ്ലിങ്ങസ്യാ’..!
അത്രന്നെ..!
ആശംസകള്‍!!

March 31, 2012 at 12:36 PM

വായിച്ചു വായിച്ചു ഞാന്‍ ഇപ്പോള്‍ പ്ലിങ്ങസ്സ്യ എന്നായി..

Post a Comment