Saturday, June 11, 2011

സമ്മാനം

6

പ്രണയസ്മരണികയായ്
നിനക്കൊരു സമ്മാനം തരാന്‍
ഞാന്‍ കൊതിച്ചു.

ഏറെത്തിരഞ്ഞു,
ഒടുവില്‍
പതിറ്റാണ്ടുകളെഴുതി
നിബ്ബു തേഞ്ഞ
നിറം മങ്ങിയ
മഷി പടരുന്ന
എന്‍റെ പേന
ഞാന്‍ നിനക്കു തന്നു

അതിനുള്ളില്‍
ഞാന്‍ ചവച്ചിറക്കിയ സങ്കടങ്ങളും
കുടിച്ചു തീര്‍ത്ത വിഷാദങ്ങളും
കാണാന്‍ കൊതിച്ച
സ്വപ്നങ്ങളുമുണ്ടായിരുന്നു.

അതുകണ്ട് നീ ചിരിച്ചപ്പോള്‍
ഞാന്‍ കരഞ്ഞു,
അതിനേക്കാള്‍ വിലപ്പെട്ടതൊന്നും
എനിക്കുണ്ടായിരുന്നില്ല,
നിനക്കു തരാന്‍.

(പ്രചോദനം : പൗലോ
കൊയ്‌ലോയുടെ 'ഇലവന്‍ മിനിറ്റ്സ്')

(20..05..2011) 

 

6 Response to സമ്മാനം

June 12, 2011 at 1:12 AM

അതിനുള്ളില്‍
ഞാന്‍ ചവച്ചിറക്കിയ സങ്കടങ്ങളും
കുടിച്ചു തീര്‍ത്ത വിഷാദങ്ങളും
കാണാന്‍ കൊതിച്ച
സ്വപ്നങ്ങളുമുണ്ടായിരുന്നു.

എന്നിട്ടും അവൾ ചിരിക്കുകയാണ് ചെയ്തത്.

June 12, 2011 at 12:25 PM

good one....

June 13, 2011 at 3:59 PM

അതിനുള്ളില്‍
ഞാന്‍ ചവച്ചിറക്കിയ സങ്കടങ്ങളും
കുടിച്ചു തീര്‍ത്ത വിഷാദങ്ങളും
കാണാന്‍ കൊതിച്ച
സ്വപ്നങ്ങളുമുണ്ടായിരുന്നു.

അതങ്ങനെ ആണല്ലോ.
സമര്‍പ്പണം പൂര്‍ണമാകണമല്ലോ.
ഇഷ്ടപ്പെട്ടു.

June 13, 2011 at 9:19 PM

കാണാന്‍ മോഹിച്ച സ്വപ്നങ്ങളില്ലെ?
(Let him laugh)
എന്നിട്ടും കര്ഞ്ഞതെന്തിനു?
കവിത നന്നായി ഇഷ്ടമായി

June 15, 2011 at 9:08 AM

"അതിനേക്കാള്‍ വിലപ്പെട്ടതൊന്നും
എനിക്കുണ്ടായിരുന്നില്ല,
നിനക്കു തരാന്‍."

അവന്റെ പ്രണയത്തേക്കാള്‍ വിലപ്പെട്ടതായി മറ്റെന്തുണ്ട്‌ ഈ പ്രപഞ്ചത്തില്‍?

September 11, 2012 at 2:10 PM

അതിനുള്ളില്‍
ഞാന്‍ ചവച്ചിറക്കിയ സങ്കടങ്ങളും
കുടിച്ചു തീര്‍ത്ത വിഷാദങ്ങളും
കാണാന്‍ കൊതിച്ച
സ്വപ്നങ്ങളുമുണ്ടായിരുന്നു.

Post a Comment