മരങ്ങള്‍, മത്സ്യങ്ങള്‍,
കീടങ്ങള്‍, പ്രാണികള്‍,
കല്ലുകള്‍, കാടുകള്‍,
മൃഗങ്ങള്‍, മനുഷ്യര്‍ ...
- ബഹുവചനങ്ങള്‍ക്കെല്ലാം
അക്ഷരങ്ങളേറെ.
ചോദ്യമിനിയൊന്ന്,
സംശയമൊന്ന്,
ഒരക്ഷരം മാത്രം -
ഏകവചനമോ,
ബഹുവചനമോ,
ഒറ്റയോ ഇരട്ടയോ,
ഒന്നോ പലതോ,
നീയോ ഞാനോ,
' നാം....? '
(04..06..2011)
7 Response to ഏകബഹുവചനം
ഒന്നായ നമ്മെയിഹ...
നാം വെറും ഒരു അക്ഷരമല്ല...
രാവിലെ തന്നെ കണ്‍ഫൂഷന്‍ ആയല്ലോ സോണി !!
നോം... ആവുമ്പോൾ നല്ല വർണത്തിലുള്ള ഏകവചനമാകും
:))
സ്വം
നീ ഞാനാവുന്നതും തേടിയാണ് ഞാന്‍...
നാം..നമ്മള്‍.
Post a Comment