Friday, June 17, 2011

കണക്കുപുസ്തകം

13

കണക്കെഴുതി വയ്ക്കാന്‍
നീ പറഞ്ഞു,
എല്ലാ സ്നേഹവും

ഒരിക്കല്‍ തിരികെ തരാമെന്ന്.
ഓരോ തരിയും ഒന്നൊഴിയാതെ
ഞാന്‍ കുറിച്ചുവച്ചു.

കാലങ്ങള്‍ക്കപ്പുറം
കണക്കുതീര്‍ക്കാന്‍ നീയെത്തി;
എന്‍റെ കണക്കുപുസ്തകം
കളഞ്ഞുപോയിരുന്നു...!

തെക്കിനിമൂലയില്‍
വാരിക്കൂട്ടിയതിനിടയില്‍
അതുണ്ടോയെന്നു നോക്കാന്‍
നിന്നോട് ഞാന്‍ പറഞ്ഞു.

 
അറിയുന്നതപ്പോഴാണ്,
കിട്ടിയാലും വായിക്കാനാവാതെ
നിനക്കു വെള്ളെഴുത്ത് ബാധിച്ചെന്ന്,
എന്നെപ്പോലെ തന്നെ.

(12.06.2011)

13 Response to കണക്കുപുസ്തകം

June 17, 2011 at 3:51 PM

കണക്ക് പുസ്തകം ഇങ്ങനെ കളയാമോ സോണി?

June 17, 2011 at 3:58 PM

കളഞ്ഞുപോയ കണക്കുപുസ്തകം വായിച്ച് കടം വീട്ടാന്‍ വെള്ളെഴുത്തുമായി വന്ന് കവിത തന്നതാരാണ് സോണി?...നല്ല കവിത

June 17, 2011 at 4:13 PM

ഇത്രയും വിലപ്പെട്ട കണക്കു പുസ്തകം ഇങ്ങനെ കളയാവോ സോണി ? ഏതേലും ബാങ്ക് ലോക്കെറില്‍ വെച്ചൂടായിരുന്നോ? കവിത കൊള്ളാട്ടോ..

June 17, 2011 at 4:25 PM

തിരിച്ചുകിട്ടാത്ത സ്നേഹത്തിന് പ്രസക്തി നഷ്ടപ്പെടുമ്പോള്‍ കണക്കെഴുത്തുകള്‍ക്ക് എന്തുവില?

June 17, 2011 at 7:30 PM

വെള്ളെഴുത്തു കാലത്ത് മാത്രം വായിക്കാന്‍ കിട്ടുന്ന അത്തരം
ചില കണക്കുകളുണ്ട്.
ആവുന്ന കാലത്ത് കാലത്ത് കണികാണാനാവാത്ത
ആഗ്രഹപ്പച്ചകള്‍.
നന്നായെഴുതി. ചുരുക്കി. ശക്തമായി.

June 17, 2011 at 7:44 PM

പ്രസക്തി നഷ്ടപ്പെടുന്ന കണക്കെഴുത്തുകൾ...........! നിരാസ ശീലത്തിന്റെ വെള്ളെഴുത്തുകൾ...........! മനസ്സിലാകുന്ന ഭാഷയിൽ കവിതയെഴുന്നവരോടെനിക്ക് അസൂയയാണ്. ഈ നിമിഷം എനിക്കത് സോണിയോടാണ്. കാരണം ഒരു വിധപ്പെട്ട കവിതകളൊന്നും എനിക്കു തിരിയാറില്ല. കവിതയൊട്ടെനിക്ക് വഴങ്ങുന്നുമില്ല......! എങ്ങനെ സാധിക്കുന്നു ഇങ്ങനെയൊക്കെ ? ഈ ടൈപ്പ് സാധനം ഇനിയുമുണ്ടെങ്കിൽ .............പോരട്ടെ...............ഇനിയും പോരട്ടെ.............സ്നേഹപൂർവ്വം വിധു

June 18, 2011 at 12:39 PM

പലപ്പോഴും...
ജീവിതത്തില്‍
ചില കണക്കുകള്‍
ശേഷിക്കാറുണ്ട്...


ജീവിതത്തിന്റെ
കണക്കുപുസ്തകം...!


ആശംസകള്‍

June 18, 2011 at 4:56 PM

തിരിച്ചു വേണമെന്നാഗ്രഹിക്കാതെ കൊടുക്കുന്നതാണ് യഥാര്‍ത്ഥ സ്നേഹം. കവിത നന്നായി അത് വേറെ കാര്യം

June 18, 2011 at 5:59 PM

ആശംസകള്‍

June 19, 2011 at 3:51 PM

കണക്കുകൂട്ടല് കമ്പ്ലീറ്റ് തെറ്റിയിക്കുമ്പളാ..പുസ്തകം കളഞ്ഞുപോയത്..!
തെരഞ്ഞുപിടിച്ചു നോക്കാന്നുവച്ചപ്പം..
ശ്ശോ..!ഞാന്‍ തോറ്റു..!!

നല്ല കവിത.
ആശംസകള്‍...!!

June 19, 2011 at 7:29 PM

നല്ല കവിത :)

June 20, 2011 at 4:24 AM

കിട്ടേണ്ട സമയത്ത് കിട്ടിയില്ലെങ്കില്‍ സ്നേഹത്തിനെന്നല്ല ഒന്നിനും ഒരു വിലയുണ്ടാകില്ല. എല്ലാം മറന്നു സ്നേഹിച്ചപ്പോള്‍ തിരിച്ചു സ്നേഹിക്കാന്‍ സമയവും സൗകര്യവും ഇല്ലായിരുന്നു. സ്നേഹത്തിന്റെ തീവ്രതയും തീക്ഷ്ണതയും കാണാതെ പോകുന്നവര്‍ക്കു വേണ്ടി എന്തിനത് കാത്തു വെയ്ക്കണം? ഒരിക്കല്‍ തിരികെ തരാമെന്ന്. ആര്‍ക്കു വേണം ആ സ്നേഹം. എന്നിട്ടിപ്പോള്‍ തിരികെ ചോദിച്ചു വന്നിരിക്കുന്നു...

നല്ല കവിത. സ്നേഹിക്കാന്‍ മറന്നുപോയവര്‍ക്ക് വേണ്ടിയുള്ള ഈ വരികള്‍ എനിക്ക് ഒരുപാടിഷ്ടമായി സോണി.

July 31, 2011 at 12:42 AM

wow.mashah allah...keep it up

Post a Comment