അഞ്ചില്‍ ഞാനൊരു വെള്ളയ്ക്ക;
എറിയാന്‍ കൊള്ളാം,
പാടത്തും പറമ്പിലും,
കാക്കയ്ക്കും കുളത്തിലും.
പതിനഞ്ചു കടക്കുമ്പോള്‍
ഇളനീര്‍ കരിക്ക്;
നക്കിയും മുത്തിയും കുടിക്കാം,
നനുനനുന്നനെ നുണയാം.
നാളികേരപ്രായം നാല്‍പ്പതുവര്‍ഷം;
ഉടച്ചാല്‍ ചുറുചുറു,
കടിച്ചാല്‍ കറുമുറു.
കൊട്ടത്തേങ്ങയ്ക്കും
കൊപ്രയ്ക്കും വില
ആടുമ്പോള്‍ മാത്രം;
അരച്ചും പിഴിഞ്ഞും,
ചണ്ടിയായുണങ്ങിയും....
പിന്നെയുള്ളത്
ചിരട്ടയും തൊണ്ടും;
അതിനെയിനി
കയറിനു കൊള്ളാം,
തീയെരിക്കാനും.
(08..06..2011)
എറിയാന്‍ കൊള്ളാം,
പാടത്തും പറമ്പിലും,
കാക്കയ്ക്കും കുളത്തിലും.
പതിനഞ്ചു കടക്കുമ്പോള്‍
ഇളനീര്‍ കരിക്ക്;
നക്കിയും മുത്തിയും കുടിക്കാം,
നനുനനുന്നനെ നുണയാം.
നാളികേരപ്രായം നാല്‍പ്പതുവര്‍ഷം;
ഉടച്ചാല്‍ ചുറുചുറു,
കടിച്ചാല്‍ കറുമുറു.
കൊട്ടത്തേങ്ങയ്ക്കും
കൊപ്രയ്ക്കും വില
ആടുമ്പോള്‍ മാത്രം;
അരച്ചും പിഴിഞ്ഞും,
ചണ്ടിയായുണങ്ങിയും....
പിന്നെയുള്ളത്
ചിരട്ടയും തൊണ്ടും;
അതിനെയിനി
കയറിനു കൊള്ളാം,
തീയെരിക്കാനും.
(08..06..2011)
14 Response to നരനാളികേരങ്ങള്‍
"പുറം കഠോരം പരിശുഷ്ക്കമൊട്ടു-
ക്കുള്ളോ മൃദുസ്വാദുരസാനുവിദ്ധം
നാടൻ കൃഷിക്കാരൊരുനാളികേര-
പാകത്തിലാണിങ്ങനെ മിക്കപേരും"
എന്ന് മഹാനായ കവി കുറ്റിപ്പുറത്ത് കേശവന്‍ നായര്‍ പാടിയിട്ടുള്ളത് ഓര്‍ക്കുന്നു.
എന്നാല്‍ വാസ്തവത്തില്‍ മനുഷ്യജന്മം മുഴുവനായി ഒരു നാളികേരപരുവമല്ലേ?
* വെള്ളയ്ക്കയ്ക്ക് ചിലയിടങ്ങളില്‍ മച്ചിങ്ങ എന്നും പറയാറുണ്ട്.
നരനും നാളികേരവും....നന്നായിരിക്കുന്നു...
നാളികേരപ്രായം നാല്‍പ്പതുവര്‍ഷം;
ഉടച്ചാല്‍ ചുറുചുറു,
കടിച്ചാല്‍ കറുമുറു.
പിന്നെയുള്ളത്
ചിരട്ടയും തൊണ്ടും;
അതിനെയിനി
കയറിനു കൊള്ളാം,
തീയെരിക്കാനും.
വാസ്തവം.
കൊട്ടത്തേങ്ങയ്ക്കും
കൊപ്രയ്ക്കും വില
ആടുമ്പോള്‍ മാത്രം;
അരച്ചും പിഴിഞ്ഞും,
ചണ്ടിയായുണങ്ങിയും.
ആട്ടുമ്പോള്‍ അല്ലെ? എന്തായാലും തേങ്ങയും മനുഷ്യനും കൊള്ളാം...നല്ല ഉപമ !! പ്രത്യേകിച്ച് ഓരോ പ്രായത്തിനെ ഉപമിച്ചത് കൊള്ളാം..
നരനും നാളികേരവും. ഈ കവിത മനുഷ്യജന്മത്തിനു നേരെ വിരല്‍ ചൂണ്ടുന്നു. നന്നായി സോണി.
"പുകയുന്ന കൊള്ളി" വ്യത്യസ്തമായ കവിതകള്‍ കൊണ്ട് നിറയട്ടെ.. ആശംസകള്‍.
സോണി, നല്ലകവിത. മനുഷ്യജന്മത്തിനോ തേങ്ങയ്ക്കോ കമ്പോളത്തകർച്ച. ?
കൊള്ളാം ഉപമയില്‍ ഉപമിച്ച ഈ സംഗതി എനിക്കിഷ്ട്ടായി
എല്ലാവര്‍ക്കും നന്ദി
kalpa vriksham ... super
pandu njangal vellayka kondu vandi undakkumayirunnu..
pinne 40 ... udachal .... nannayi tto
ഗംഭീരമായ ഉപമ. അഭിനന്ദനങ്ങള്‍
എന്നിട്ടും കൊട്ടത്തേങ്ങ വീഴുമ്പോൾ ഇളനീർ ചിരിക്കുന്നു. സ്നേഹ*ത്തെക്കാൾ മോഹാവേശത്തിന്റെ തീർപ്പിന് കരിക്കിനാണല്ലോ പ്രിയം? എന്നാലും ആവേശവും ദാഹവും തീർന്നാലോ പിന്നെ വെറും തൊണ്ട്. (*എണ്ണ)
വാഹ് ഈ തേങ്ങജീവിതം ഇഷ്ട്ടപ്പെട്ടു......
അണ മുറിയാതെ
ഒരുങ്ങി നിൽക്കുന്നു
നാരികേര'ങ്ങളുടെ
കർമ്മകാണ്ഡം...
ആവതില്ലെങ്കിലും
പേടിക്കൊരു തള്ളയായി
തള്ളാമൊരു മൂലയിൽ,
ചുട്ടി കുത്തി
കോലം ചെയ്ത
കണ്ണൻചിരട്ട പോൽ
തുരത്തിക്കോളുമത്
കരിങ്കണ്ണേറുകളെ....
കല്പജന്മം തന്നെ നരനാളികേരങ്ങൾ...
നല്ല ഉപമകൾ ! 'നാട് കയറും' ചിന്തകൾ...!
ഏതു വിഷയത്തിലും അക്ഷരങ്ങളെ കോർത്തിണക്കാൻ കഴിയുന്നതൊരു വലിയ കഴിവ് തന്നെ ആണു..
Post a Comment