Thursday, October 7, 2010

ചില സത്യങ്ങള്‍

2

അവളോടു പറഞ്ഞു
ഞാന്‍ നിന്നെ പ്രണയിക്കുന്നു
അവള്‍ ചിരിച്ചു
നിനക്കാരെയും പ്രണയിക്കാനാവില്ല

രാത്രിയെ നോക്കി
നിന്റെ നിറം എനിക്കിഷ്ടമാണ്
നിലാവു ചിരിച്ചു  -
നിനക്കൊന്നും
ഇഷ്ടപ്പെടാനാവില്ല

കൂട്ടുകാരന്‍ ചിരിച്ചു
നിനക്കു സ്നേഹിക്കാനാവില്ല.
ശത്രുവും ചിരിച്ചു
നിനക്കു വെറുക്കാനുമാവില്ല

സത്യമായും
അവളെന്‍ പ്രണയിനി
കറുപ്പെനിക്കേറെയിഷ്ടം
സുഹൃത്തെന്‍ ജീവന്‍
ശത്രുമുഖം തിക്തം

ചില സത്യങ്ങള്‍
അങ്ങനെയാണ് ,
ചിലരുടെ
സത്യങ്ങള്‍...

2 Response to ചില സത്യങ്ങള്‍

October 7, 2010 at 12:11 PM

വിചിത്രമാണല്ലോ താങ്കളുടെ പ്രണയിനി
:-)

Anonymous
October 7, 2010 at 11:22 PM

"വിശ്വാസം അതല്ലേ എല്ലാം.....അതില്ലാതായാല്‍ ജീവിതം കഷ്ട്ടം തന്നേ........പാവം നായകന്‍......."

Post a Comment